Film News

എന്റ സോളോയെ കൊല്ലരുത് ഞാൻ അപേക്ഷിക്കുകയാണ് !!! ദുൽഖുർ സൽമാൻ !!!

ഞാന്‍ അപേക്ഷിയ്ക്കുകയാണ്, സോലോയെ കൊല്ലരുത്; വികാരഭരിതനായി ദുല്‍ഖര്‍ സല്‍മാന്‍ പോസ്റ്റ് വൈറൽ ആകുന്നു !!!

വലിയ പ്രതീക്ഷയോടെ വന്ന ദുല്‍ഖര്‍ സല്‍മാന്റെ സോലോ ഇപ്പോള്‍ തിയേറ്ററില്‍ തകര്‍ന്നടിയുകയാണ്. ക്ലൈമാക്‌സില്‍ സംവിധായകനറിയാതെ മാറ്റം വരുത്തിയതും വിവാദമായി. ചിത്രത്തെ കുറിച്ച് മോശം പ്രതികരണങ്ങളും കൂവലും മാത്രമാണ് കേള്‍ക്കുന്നത്.

സോലോയ്ക്ക് നേരിട്ട ഈ അവസ്ഥയില്‍ ഏറെ ദുഃഖിതനാണ് ദുല്‍ഖര്‍. ചില പാകപ്പിഴകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും തന്റെ കരിയര്‍ ബെസ്റ്റാണ് സോലോ എന്ന് ദുല്‍ഖര്‍ പറയുന്നത്. ‘സോലോയെ കൊല്ലരുത്, എന്റെ അപേക്ഷയാണ്’ എന്ന് പറഞ്ഞ് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ പോസ്‌റ്റെഴുതി. ദുല്‍ഖറിന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം…

സോലോ കണ്ടതിന് ശേഷം ചിത്രത്തെ കുറിച്ച് ഒരു കുറിപ്പ് എഴുതണം എന്ന് കരുതിയിരുന്നു. എന്നാല്‍ തിരക്കുകള്‍ കാരണം സമയം കിട്ടിയില്ല. സോലോ കണ്ടു. ഞാന്‍ പ്രതീക്ഷിച്ചതിലും മികച്ചതാണ്. ഓരോ സെക്കന്റും ഞാന്‍ ആസ്വദിച്ചു.

തെറ്റുകൾ പറ്റിയിട്ടുണ്ട്

തീര്‍ച്ചയായും അവിടെയും ഇവിടെയുമായി ചില തെറ്റുകുറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ദ്വിഭാഷ ചിത്രമായതിനാലാണത്. ശേഖര്‍ ട്രാക്കിന് കുറച്ചുകൂടെ ദൈര്‍ഘ്യമാവാമായിരുന്നു. പക്ഷെ എനിക്ക് സിനിമ ഇഷ്ടപ്പെട്ടു. സിനിമയുടെ യഥാര്‍ത്ഥ പതിപ്പിനെ. ബിജോയ് നമ്പ്യാര്‍ എടുത്ത സിനിമയെ.

ഒരുപാടു ആസ്വതിച്ചു ചെയ്ത സിനിമയാണ്

സോലോ പോലൊരു ചിത്രം ഏതൊരു നടന്റെയും സ്വപ്‌നമാണ്. കഥ കേട്ട നിമിഷം മുതല്‍ സിനിമ ഇഷ്ടമായി. ഷൂട്ടിങിന്റെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. ഈ ചിത്രത്തിനായി ഹൃദയവും ആത്മാവും സമര്‍പ്പിച്ചു. ഞങ്ങളുടെ ചോര നീരാക്കിയാണ് ചെറിയ ബജറ്റില്‍ സിനിമ ചെയ്തത്. എനിക്ക് വിശ്വാസം തോന്നുന്ന സിനിമ ഇത്തരത്തില്‍ ഇനിയും ഞാന്‍ ചെയ്യും.

സോലോ ചാര്‍ലി പോലെയും ബാഗ്ലൂര്‍ ഡെയ്‌സ് പോലെയും അല്ലെന്ന് ജനം പറയുന്നു. എന്തിന് ഞാന്‍ ഈ സിനിമ ചെയ്തു എന്ന് അവരെന്നോട് ചോദിക്കുന്നു. എനിക്കിത് ഒഴിവാക്കാമായിരുന്നു എന്ന് പറയുന്നു. ഇത്തരം പരീക്ഷണങ്ങള്‍ അനാവശ്യമാണെന്നും അവര്‍ പറഞ്ഞു. പക്ഷെ നിങ്ങള്‍ക്കറിയാമോ, അതുകൊണ്ടൊക്കെയാണ് ഈ സനിമ ഞാന്‍ ഇഷ്ടപ്പെട്ടത്.

എനിക്ക് വ്യത്യസ്തമായ സിനിമകള്‍ ചെയ്യാനാണ് ഇഷ്ടം. ലോക സിനിമ തന്നെ വ്യത്യസ്തത പരീക്ഷിക്കുന്നു. പിന്നെ എന്തിന് നമ്മുടെ പ്രേക്ഷകര്‍ മാത്രം വ്യത്യസ്തതയെ ഭയക്കുകയും കളിയാക്കുകയും ചെയ്യുന്നു.

എവിടെ പോയാലും കഥകള്‍ അന്വേഷിക്കുന്ന ആളാണ് ഞാന്‍. കാണുന്ന ആള്‍ക്കാരില്‍.. കാണുന്ന സിനിമകളില്‍.. വായിക്കുന്ന പുസ്തകങ്ങളില്‍.. എന്റെ കഥകള്‍ പറയാനുള്ള ധൈര്യം എന്റെ ആരാധകര്‍ എനിക്ക് നല്‍കും എന്നാണ് ഞാന്‍ കരുതുന്നത്. അത് യാഥാര്‍ത്ഥ്യവും മികച്ചതുമാണെങ്കില്‍ നിങ്ങള്‍ ആസ്വദിയ്ക്കും. നല്ലതോ ചീത്തയോ അല്ലെങ്കില്‍ അശ്ലീലമോ. കറുപ്പോ.. വെളുപ്പോ അല്ലെങ്കില്‍ നിറം മങ്ങിയതോ.. എല്ലാം ഞാന്‍ സ്‌ക്രിപ്റ്റ് തിരഞ്ഞെടുക്കുന്നത് പോലെയാണ്.

അതെന്നെ വിഷമിപ്പിച്ചു

സോലോയില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ട്രാക്കാണ് രുദ്രയുടെ കഥ. അതിനെ ആളുകള്‍ കളിയാക്കുകയും കൂവുകയും ചെയ്തപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു. നാസര്‍ സറിനെയും സുഹാസിനി മാമിനെയും നേഹയെയും എന്നെയുമൊക്കെ അതിശയിപ്പിച്ച ഭാഗമാണ് അത്. വളരെ വ്യത്യസ്തമാണെന്ന് ഞങ്ങള്‍ കരുതി.

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയതാണ് ആ ഭാഗം. അത് പറയാന്‍ ഏറ്റുവും യോജിച്ചത് ഹാസ്യത്തിന്റെ വഴിയാണെന്ന് ഞങ്ങള്‍ക്ക് തോന്നി. പക്ഷെ അത് കരുതിക്കൂട്ടിയുള്ള ഹാസ്യമാണെന്ന് ആളുകള്‍ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല. സുസാഹനി മാമിനൊപ്പമുള്ള സീനുകള്‍ എന്റെ കരിയറില്‍ തന്നെ മികച്ചതാണ്. ഒറ്റ ഷോട്ടിലാണ് അതെടുത്തത്. മറ്റേതൊരു സീനിനെക്കാളും ആസ്വദിച്ചാണ് ഞാനത് ചെയ്തത്.

ബിജോയ് കഥ പറയുമ്പോള്‍ അതില്‍ ഹാസ്യമുണ്ടായിരുന്നു. കട്ട് പറയുമ്പോഴും ഹാസ്യമുണ്ടായിരുന്നു. ഡബ്ബ് ചെയ്യുമ്പോഴും സ്‌ക്രീന്‍ ഞാന്‍ സിനിമ കാണുമ്പോഴും ആ ഹാസ്യമുണ്ടായിരുന്നു. കഥാപാത്രം കോമഡി ആയിരുന്നില്ല. പ്രത്യേകിച്ചും രുദ്ര. എന്നാല്‍ ഞങ്ങള്‍ ആസ്വദിച്ച കോമഡി ആളുകള്‍ക്ക് മനസ്സിലായില്ല. ‘ഡാര്‍ക് കോമഡി’ അങ്ങനെയാണ്.

ദയവായി കൊല്ലരുത്

ഡാര്‍ക് കോമഡി മനസ്സിലാവാതെയാണ് നിങ്ങള്‍ സിനിമയ്‌ക്കെതിരെ കൂവുന്നതും കളിയാക്കുന്നതും മോശം പറഞ്ഞു പരത്തുന്നതും. സിനിമയെ കൊല്ലുന്നതിന് തുല്യമാണത്. അത് ഞങ്ങളുടെ ഹൃദയം തകര്‍ക്കുന്നു, ഞങ്ങളുടെ ആവേശം കെടുത്തുന്നു.. നിങ്ങള്‍ ഇതുവരെ തന്ന എല്ലാ ധൈര്യത്തെയും കൊല്ലുന്നു.. അതുകൊണ്ട് ഞാന്‍ അപേക്ഷിക്കുകയാണ്, സോലോയെ കൊല്ലരുത്. തുറന്ന മനസ്സുമായി സിനിമ കാണുക.

Trending

To Top
Don`t copy text!