മലയാളം ന്യൂസ് പോർട്ടൽ
Featured

എല്ലാവരും ശ്വാസമടക്കി കണ്ട വീഡിയോ, ഒടുവില്‍ ടാറ്റക്ക് ജനങ്ങളുടെ കൈയ്യടി

അടുത്തിടെ ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് നേടി ടാറ്റയുടെ  എസ്‍യുവി നെക്‌സോണ്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.  ഇപ്പോള്‍ ഡെറാഡൂണില്‍ നിന്നും പുറത്തു വരുന്ന ഒരു വീഡിയോ ദൃശ്യം തെളിയിക്കുന്നത് ഗ്ലോബൽ NCAP നടത്തിയ ഇടി പരീക്ഷയിലെ നെക്സോണിന്‍റെ ഈ മിന്നുന്ന പ്രകടനം വെറുതെയല്ലെന്നാണ് .

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും യൂടൂബിലും വൈറലാകുന്നത്. പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന നെക്സോണിന്‍റെ മുകളിലേക്ക് കൂറ്റന്‍ തൂണ്‍ മറിഞ്ഞു വീഴുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ്. രാജ്യത്തെ വാഹന പ്രേമികള്‍ കൂറ്റന്‍ തൂണിനടയില്‍ ഞെരിഞ്ഞമര്‍ന്നിട്ടും കാറിനകത്തുണ്ടായിരുന്ന യാത്രികര്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടതിന്‍റെ  ആശ്വാസത്തിലാണ്.

വലിയ ബില്‍ബോര്‍ഡിനൊപ്പമാണ് കൂറ്റന്‍ ഇരുമ്പു തൂണ്‍ തകര്‍ന്നു വീണത്. തൂണിന്‍റെ വീഴ്ച്ചയില്‍ നെക്‌സോണിന്റെ മേല്‍ക്കൂര നാമാവശേഷമായെങ്കിലും ആഘാതം പ്രതിരോധിക്കാന്‍ ക്യാബിന്‍ ഘടനയ്ക്ക് സാധിച്ചു. അപകടത്തിന്റെ തീവ്രത സമീപത്തെ സിസിടിവി ക്യാമറയിലാണ് പതിഞ്ഞത്. അപകടത്തിനു ശേഷം പോറല്‍ പോലുമേല്‍ക്കാതെ എസ്‌യുവിയുടെ ഡോര്‍ തുറന്ന് യാത്രികര്‍ ഇറങ്ങിയോടുന്നത് വീഡിയോയില്‍ വ്യക്തമാണ്.

സുരക്ഷയുടെ കാര്യത്തില്‍ വീണ്ടും കൈയ്യടി നേടി ടാറ്റ

സുരക്ഷയുടെ കാര്യത്തില്‍ വീണ്ടും കൈയ്യടി നേടി ടാറ്റ

Gepostet von WATCH Videos am Montag, 18. Februar 2019

വാഹനപ്രേമികള്‍ ഇതു കണ്ട് ടാറ്റയ്ക്ക് ജയ് വിളിക്കുകയാണ്. ക്രാഷ് ടെസ്റ്റില്‍ കണ്ടതുപോലെ ഗുരുതരമായ ആഘാതങ്ങള്‍ പാസഞ്ചര്‍ ക്യാബിനിലേക്ക് കടന്നെത്തിയില്ലെന്നാണ് വീഡിയോ തെളിയിക്കുന്നത്. അപകടശേഷം പുറമെ നിന്നാരുടെയും സഹായമില്ലാതെയാണ് യാത്രക്കാര്‍ ഡോര്‍ തുറന്ന് വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയത്. വാഹനത്തിന്‍റെ എക്സ്ഷോറൂം വില 6.16 ലക്ഷം മുതല്‍ 10.59 ലക്ഷം രൂപ വരെയാണ്.