Current Affairs

എവിടേക്കാണ് നമ്മുടെ നാടിന്റെ പോക്ക്? ബീഫ് വിറ്റെന്ന് സംശയിച്ചു മുസ്ലിം വൃദ്ധനെ ക്രൂരമായി മർദിച്ച ശേഷം പന്നി ഇറച്ചി തീറ്റിച്ചു

ബീഫ് വിറ്റെന്നാരോപിച് മുസ്ലിം വൃദ്ധനെ ക്രൂരമായി മർദിച്ച ശേഷം പന്നി ഇറച്ചി തീറ്റിച്ച സംഭവം വലിയ പ്രഷോഭത്തിലേക്ക് കടക്കുകയാണ്. ഷൗക്കത്ത് അലി എന്ന അറുപത്തിയെട്ടുകാരനെയാണ് ആൾക്കൂട്ടം വളഞ്ഞിട്ട് മർദിച്ചത്. ഷൗക്കത്ത് അലിയെ ഇപ്പോള്‍ സ്ഥലത്തെ സര്‍ക്കാരാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷൗക്കത്തിന്‍റെ സഹോദരന്‍റെ പരാതിയില്‍ അസം പൊലീസ് കേസെടുത്തിട്ടുണ്ട്. ഹിന്ദു ആചാരപ്രകാരം ദൈവമായി കാണുന്ന മൃഗത്തെ കൊന്നു എന്നാരോപിച്ചാണ് മുസ്ലിം മതപ്രകാരം കഴിച്ചു കൂടാത്ത പന്നിയുടെ ഇറച്ചി വൃദ്ധനെ കൊണ്ട് കഴിപ്പിച്ചതെന്നാണ് നിഗമനം. വെറും ആരോപണത്തിന്റെ പേരിലാണ് ആൾകൂട്ടം വൃദ്ധനെ ക്രൂരമായി മർദിച്ചത്.

ആൾക്കൂട്ട കൊലപാതകം നമ്മുടെ നാട്ടിൽ ഇപ്പോൾ കൂടി വരുകയാണ്. വെറും സംശയങ്ങളുടെ പേരിലാണ് പല സംഭവങ്ങളിലും കൊലപാതകങ്ങൾ നടക്കുന്നത്. എവിടേക്കാണ് ഈ നാടിന്റെ പോക്ക്? ആർക്കാണ് ഈ നാട്ടിൽ സമാദാനത്തോടെ ജീവിക്കാൻ കഴിയുന്നത്? ഈ നാട് ആരുടെ എങ്കിലും കുത്തകയാണോ? ആർക്കും ഒന്നും ചോദ്യം ചെയ്യാൻ കഴിയില്ല. കാരണം ചോദ്യം ചെയ്യുന്നവൻ ഒടുവിൽ പല കേസുകളിലും പ്രതിയാകും. ഹിന്ദുവെന്നും മുസ്ലിം എന്നും ക്രിസ്ത്യൻ എന്നും പറഞ്ഞു ആരാണ് ഈ നാട്ടിൽ ഇത്ര വർഗീയത ഉണ്ടാക്കുന്നത്? ഹിന്ദുക്കൾക്ക് മാത്രമേ ഈ നാട്ടിൽ ജീവിക്കാൻ അവകാശം ഉള്ളോ? അതോ മുസ്ലിമിന് മാത്രമാണോ അവകാശം? അതുമല്ലെങ്ക്ല് ക്രിസ്ത്യാനികൾക് മാത്രമാണോ ഈ നാട്ടിൽ ജീവിക്കാൻ അവകാശം ഉള്ളത്? ഒരാളെ ആക്രമിക്കാനും കൊല്ലാനും ആരാണ് ഈ ആൾക്കൂട്ടങ്ങൾക്ക് അധികാരം നൽകിയത്? എങ്ങും വർഗീയതയും കൊലപാതകങ്ങളും. ഇനിയും എന്നാണ് ഈ നാട് നന്നാവുക?

ആൾകൂട്ടം വൃദ്ധനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീഡിയോ കാണാം

https://youtu.be/ya_eH2yKqb4

സോഴ്സ്: 1000 Dream হেজাৰ সপোন

Trending

To Top
Don`t copy text!