Featured

ഏതോരാളുടെയും ചങ്ക് പൊട്ടുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ’ ഇന്നത്തെ അവസ്ഥ…

ഒരു സമയത്ത് മണിചേട്ടനും അദ്ധേഹത്തിന്റെ ഓട്ടോയും ചാലക്കുടിയിലെ ഹീറോ ആയിരുന്നു. എന്നാല്‍ മണിചേട്ടന്‍ പോയതോടെ ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ അവസ്ഥയും മോശമായി. സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ ചങ്ക് തകരുന്ന ഒരു ചിത്രം വ്യാപകമായി പ്രചരിക്കുകയാണ്. പ്രളയ സമയത്ത്   ചാലക്കുടി പുഴ കരകവിഞ്ഞ് മണിച്ചേട്ടന്റെ പാടിയിലെക്കും എത്തി മുഴുവനും നശിപ്പിച്ചിരുന്നു.

അദ്ദേഹത്തിന്റെ ഇഷ്ടവാഹനങ്ങളെല്ലാം വെള്ളം കയറി നശിച്ചു. അക്കൂട്ടത്തിൽ ചില കാറുകൾ കമ്പനി ഏറ്റെടുത്തിരുന്നു. പജേറോ ശരിയാക്കാൻ കൊടുത്തിട്ടുണ്ട്. പിന്നെ ജീവന് തുല്യം സ്നേഹിച്ച ബുള്ളറ്റും വെള്ളം കയറി നശിച്ചിരുന്നു. അങ്ങനെ പ്രളയം ചില വേദനകൾ സമ്മാനിച്ചിരുന്നു. എന്നാൽ അതൊന്നും അദ്ദേഹത്തിന്റെ നഷ്ടത്തിന് തുല്യം അല്ല.

പ്രളയം വൻനാശം വിതച്ചപ്പോഴും ചാലക്കുടിപ്പുഴ മണിച്ചേട്ടനോട് കാണിച്ച സ്നേഹം വേറൊന്നാണ്. അദ്ദേഹത്തിന്റെ പ്രതിമയ്ക്ക് ഒരു കേടുപാടും സംഭവിച്ചില്ല. ശക്തമായ ഒഴുക്കിൽ പോലും ആ പ്രതിമയ്ക്ക് ചുറ്റും വച്ചിരുന്ന വസ്തുക്കളും ഒലിച്ചുപോയില്ല. ഇപ്പോഴും ആരാധകർ ചാലക്കുടിയിലെ വീട് തേടി എത്താറുണ്ട്. അവരില്‍ ആരോ എടുത്ത ചിത്രമാവണം ഇപ്പോൾ പ്രചരിക്കുന്നത്.

Trending

To Top
Don`t copy text!