ഐശ്വര്യ റായിയ്ക്ക് ഒരു വെല്ലുവിളിയാകുമോ; നക്ഷത്രക്കണ്ണുകളുമായി ഒരു അപര സുന്ദരി!! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഐശ്വര്യ റായിയ്ക്ക് ഒരു വെല്ലുവിളിയാകുമോ; നക്ഷത്രക്കണ്ണുകളുമായി ഒരു അപര സുന്ദരി!!

സൗന്ദര്യത്തിന്റെ കാര്യത്തിൽ ആയാലും അഭിനയത്തിന്റെ കാര്യത്തിലായാലും ബോളിവുഡിൽ ഇന്നും തിളങ്ങി നിൽക്കുന്ന ഒരു നടിയാണ് ഐശ്വര്യ റായ് .വിവാഹമോ കുഞ്ഞു ഉണ്ടായതോ ഒന്നും അഭിനയത്തെ ബാധിക്കാതെ കുടുംബ ജീവിതവും അഭിനയവും ഒരേ പോലെ കൊണ്ട് പോകുന്ന വേറെ ഒരു നടി ഇല്ലെന്നു തന്നെ നമുക്ക് പറയാം .

ഇന്ന് പൊതുവേദികളിലും അവാർഡ് ഫങ്ക്ഷനുകളിലും നിര സാന്നിധ്യമാണ് ഐശ്വര്യ .സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഐശ്വര്യ റായിയെ ദൈവം നന്നായി അനുഗ്രഹിച്ചിരുന്നു.എന്നാല്‍ ഐശ്വര്യയ്ക്ക് വെല്ലുവിളിയായി ഒരു അപര വന്നിരിക്കുകയാണ്. ഇറാനില്‍ നിന്നുമുള്ള മഹ്ലഗ ജബേരി എന്ന മോഡലാണ് ഐശ്വര്യയുമായി സാമ്യമുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ടത്.

ഗ്ലാമര്‍ ഫോട്ടോഷൂട്ട് നടത്തി ഇന്റര്‍നെറ്രിനെ നിശ്ചലമാക്കിയ മഹ്ലഗ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരുന്ന ചില ചിത്രങ്ങളിലാണ് നക്ഷത്രകണ്ണുകളും വിടര്‍ന്ന ചുണ്ടുമായി ഐശ്വര്യ റായിയെ തന്നെയാണെന്ന് തോന്നിച്ചത്. സോഷ്യല്‍ മീഡിയ വഴി മഹ്ലഗയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു.


ഇന്റര്‍നെറ്റിനെ നിശ്ചലമാക്കി ഗ്ലാമര്‍ ചിത്രങ്ങള്‍ പുറത്ത് വിടുന്ന ഇറാനി മോഡലാണ് മഹ്ലഗ ജബേരി. സോഷ്യല്‍ മീഡിയയിലൂടെ നടി പുറത്ത് വിട്ട ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ തരംഗമായി മാറിയിരുന്നു. ഇപ്പോള്‍ മഹ്ലഗയുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഐശ്വര്യ റായിയും ഞെട്ടി പോയിട്ടുണ്ടാവും.

മോഡല്‍ പുറത്ത് വിട്ട് ചില ചിത്രങ്ങളില്‍ ഐശ്വര്യ റായിയുമായി പല സാമ്യങ്ങളുമുണ്ടായിരുന്നു. വിടര്‍ന്ന ചുണ്ടുകളും നക്ഷത്ര കണ്ണുകളുമാണ് ഐശ്വര്യയുടെ സൗന്ദര്യത്തിന്റെ പ്രത്യേകത. ഇത് തന്നെയാണ് മഹ്ലഗയുടെ ചിത്രങ്ങളിലും കാണാന്‍ കഴിയുന്നത്. ഒറ്റനോട്ടത്തില്‍ ഐശ്വര്യ തന്നെയാണെന്ന് ആരും പറഞ്ഞ് പോവും.

ഇറാനില്‍ 1989 ലായിരുന്നു മഹ്ലഗ ജബേരിയുടെ ജനനം. ഇപ്പോള്‍ 27 കാരിയായ മഹല്‍ഘ ഇസ്ലാം വിശ്വാസത്തിലാണ് ജനിച്ചതെങ്കിലും മോഡലിങ്ങില്‍ സജീവ സാന്നിധ്യമായി മാറുകയായിരുന്നു. ഇപ്പോള്‍ അമേരിക്കയിലെ സാന്‍ഡിയാഗോ കേന്ദ്രീകരിച്ചാണ് മോഡലിങ്ങില്‍ സജീവമായിരിക്കുന്നത്.

ശരീരസംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവാത്ത ഐശ്വര്യ റായിയെ പോലെ തന്നെയാണ് മഹ്ലഗയും. ഡയറ്റിങ്ങിലൂടെ ശരീരത്തെ പെര്‍ഫെക്ടായി കൊണ്ടു നടക്കുകയാണ് മഹ്ലഗ.

ഗ്ലാമര്‍ ഫോട്ടോഷൂട്ട് നടത്തുന്നതാണ് നടിയുടെ ഇഷ്ടവിനോദങ്ങളിലൊന്ന്. അവയെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വരുന്നതിനുള്ളില്‍ തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. 1.6 മില്യണിലധികം ആളുകളാണ് മഹ്ലഗ ജബോരിയെ ഫോളോ ചെയ്യുന്നത്.

Join Our WhatsApp Group

Trending

To Top
Don`t copy text!