ഐ.എസിന്റെ ക്രൂരത, കേരളത്തില്‍ നിന്നും ഐഎസ്സില്‍ ചേരാന്‍പോയ കൂട്ടത്തിലെ ഭർത്താക്കൻമാരെ കൊന്ന് ഭാര്യമാരെ ലൈംഗീക അടിമകള്‍ ആക്കുന്നു - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

ഐ.എസിന്റെ ക്രൂരത, കേരളത്തില്‍ നിന്നും ഐഎസ്സില്‍ ചേരാന്‍പോയ കൂട്ടത്തിലെ ഭർത്താക്കൻമാരെ കൊന്ന് ഭാര്യമാരെ ലൈംഗീക അടിമകള്‍ ആക്കുന്നു

കേരളത്തില്‍ മതത്തില്‍ ആസക്തി കൂടി ഐഎസ്സില്‍ ചേരാന്‍ പോയ കണ്ണൂരില്‍ നിന്നുള്ള സഹോദരിമാരായ സ്ത്രീകളെയാണ് ഐ.എസ് ഭർത്താക്കന്മാരെ കൊലപ്പെടുത്തിയ ശേഷം ഐ.എസ് ലൈംഗിക അടിമകളാക്കി മാറ്റിയെതെന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. രണ്ട് പുരുഷന്മാരെയും കുട്ടികളെയും കൊലപ്പെടുത്തി സ്ത്രീകളെ ഐ.എസ് ലൈംഗിക അടിമകളാക്കി.

ഷെമീറും, അൻവറും ഭാര്യമാരും മക്കളും അടക്കം പത്തു പേരാണ് കണ്ണൂരിൽ നിന്നും ഐ.എസിൽ ചേരാൻ പുറപ്പെട്ടത്. ഇവരുടെ മരണമാണ് ഇപ്പോൾ പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബർ 19 ന് ശേഷമാണ് ഇവരെ കാണാതായതെന്നാണ് റിപ്പോർട്ടുകൾ. വീട്ടിൽ നിന്നും വിനോദ യാത്രയ്്‌ക്കെന്ന പേരിൽ ടി.വി ഷമീറും കുടുംബവുമാണ് ആദ്യം ഐ.എസിൽ ചേരാനായി പോയത്.

ബംഗളൂരു മൈസൂരു എന്നിവിടങ്ങളിൽ വിനോദ യാത്രയ്ക്കായി പോകുകയാണെന്ന് അറിയിച്ചാണ് ഇവർ വീട്ടിൽ നിന്നും പോയത്. പോപ്പുലർ ഫ്രണ്ട് നേതാക്കളായ ടി.വി ഷെമീർ, അൻവർ ഷെമീറിന്റെ മക്കളായ സഫ് വാൻ, സൽമാൻ എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന ലഭിക്കുന്നത്. ഇരുവരുടെയും ഭാര്യമാരായ സഹോദരിമാരെ ഐ.എസ് ലൈംഗിക അടിമയാക്കിയതായും റിപ്പോർട്ടുണ്ട്.

അൻവറിന്റെയും, ഷമീറിന്റെയും ഭാര്യമാർ സഹോദരിമാരാണ്. ഭർത്താക്കൻമാരുടെ സ്വാധീനത്തിന് വഴങ്ങിയാണ് ഇരുവരും കുട്ടികളെയുമായി ഐ.എസിൽ ചേരാൻ പോയതൈന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇവരെ കാണാതെ വന്നതോടെയാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇറാൻ വഴി ഇവർ സിറിയയിൽ എത്തിയതായി  വിവരം ലഭിച്ചത്.

Trending

To Top
Don`t copy text!