ഒക്‌ടോബര്‍ 13 ന് സംസ്ഥാനത്ത് ഹര്‍ത്താല്‍...! - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

ഒക്‌ടോബര്‍ 13 ന് സംസ്ഥാനത്ത് ഹര്‍ത്താല്‍…!

 

മലപ്പുറം: ഒക്ടോബര്‍ 13 വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ യുഡിഎഫ് തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ച് രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

ജിഎസ്ടി നടപ്പാക്കിയതിലെ അപാകത, ഇന്ധന വില വര്‍ധന എന്നിവയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ജിഎസ്ടി നടപ്പാക്കിയതിലൂടെ പ്രതിസന്ധി ഉണ്ടായെന്നും ഇന്ധനവില കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.

കടപ്പാട് : മാതൃഭൂമി

Trending

To Top
Don`t copy text!