Film News

ഒടിയന്‍റെ ബ്രഹ്മാണ്ഡ ക്ലൈമാക്സ് ഷൂട്ടിംഗ് വീഡിയോ

മലയാളം സിനിമയിലെ ബ്രഹ്മാണ്ഡ പ്രൊജക്റ്റായി ഒരുങ്ങുന്ന ഒടിയന്റെ ക്ലൈമാക്സ്‌ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മോഹൻലാൽ ഒടിയൻ മാണിക്യനായി വേഷമിടുന്ന ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ ആണ്.25 ദിവസമായി ഒടിയന് ബ്രഹ്മാണ്ഡ ക്ലൈമാക്‌സ് ഒരുക്കുകയാണ് ലക്ഷ്യമെന്ന് സംവിധായകന്‍ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചുരുന്നു. രാത്രിയിൽ ആണ് ക്ലൈമാക്‌സ് ചിത്രീകരിച്ചിരിക്കുന്നത്.

ഒടിയൻ സിനിമയുടെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഏതാനും സെക്കൻഡുകൾ മാത്രം ദ്യർഘിയമുള്ള ക്ലൈമാക്സ്‌ മേക്കിങ് വീഡിയോ പുറത്തു വിട്ടിരുന്നു. ആക്ഷൻ കോറിയോഗ്രാഫർ പീറ്റർ ഹെയ്‌നിന്റെ നേതൃത്വത്തിലാണ് ക്ലൈമാക്സ്‌ ചിത്രീകരണം നടക്കുന്നത്.

https://www.facebook.com/odiyanofficial/videos/227147377817015/

ഒടിയൻ മാണിക്യനായി ചിത്രത്തിൽ ലാലേട്ടൻ ചിത്രത്തിൽ ഗംഭീര മേക്ക്ഓവറുകളിൽ എത്തും.ഒടിയൻ മാണിക്യൻ എന്ന കഥാപാത്രത്തിന്റെ പ്രത്യേകതകളിൽ ഒന്ന് അയാൾക്ക്‌ സാധാരണ മനുഷ്യരേക്കാൾ വ്യത്യസ്തനായ, ഒരുപാട് കഴിവുകൾ ഉള്ളതാണ്. കഥാപാത്രത്തിന് വേണ്ടി മോഹൻലാൽ 15 കിലോയോളം ശരീര ഭാരം കുറയ്ക്കുമെന്ന് പറഞ്ഞിരുന്നു. 1950 തൊട്ട് 2000 വരെയുള്ള പല കാലഘട്ടങ്ങളികുടെ മുന്നേറുന്ന കഥയാണ് ചിത്രം പരാമർശിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ മികച്ച സാങ്കേതിക പ്രവർത്തകർ അണിനിരക്കുന്നു.

ഒരു ഫാന്റസി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് കെ ഹരികൃഷ്ണന്‍. സാങ്കേതിക വിദ്യയുടെ കാര്യത്തിലും മേന്മയിലും യാതൊരു വിധ വിട്ടുവീഴ്ചകളുമില്ലാത്ത ഒരു കാഴ്ച്ചാ അനുഭവം ആകും ഒടിയൻ എന്ന് അണിയറക്കാർ അവകാശപ്പെടുന്നു. മോഹൻലാലിനെ കൂടാതെ, മഞ്ജു വാരിയർ, പ്രകാശ് രാജ്, ശരത് എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയുന്നു.

Trending

To Top
Don`t copy text!