ഒന്ന് നിറം മങ്ങി പോയാല്‍ പോലും ടെന്‍ഷനടിക്കുന്ന പെണ്ണുങ്ങള്‍ക്കിടയില്‍ അങ്ങേയറ്റം വിരൂപിയായ സ്ത്രീയെന്ന പട്ടവുമായി അവള്‍ ജീവിക്കുന്നു. - മലയാളം ന്യൂസ് പോർട്ടൽ
Malayalam Article

ഒന്ന് നിറം മങ്ങി പോയാല്‍ പോലും ടെന്‍ഷനടിക്കുന്ന പെണ്ണുങ്ങള്‍ക്കിടയില്‍ അങ്ങേയറ്റം വിരൂപിയായ സ്ത്രീയെന്ന പട്ടവുമായി അവള്‍ ജീവിക്കുന്നു.

ലോകത്തിലെ ഏറ്റവും വിരൂപിയായ സ്ത്രീ. ഒന്ന് നിറം മങ്ങി പോയാല്‍ പോലും ടെന്‍ഷനടിക്കുന്ന പെണ്ണുങ്ങള്‍ക്കിടയില്‍ അങ്ങേയറ്റം വിരൂപിയായ സ്ത്രീയെന്ന പട്ടവുമായി അവള്‍ ജീവിക്കുന്നു. ഇന്ന് ലോകത്തിലെ ഒട്ടേറെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രചോദനമാണ് അവളുടെ ഓരോ വാക്കും. ലിസി വെലെസ്ക്വെസ് (lizzie velasquez), 24 വയസ്സുകാരി.

ഭൂമിയില്‍ ആകെ മൂന്നു പേര്‍ക്ക് മാത്രം ഉള്ളതായി കണ്ടെത്തെയിട്ടുള്ള രോഗം. ശരീരത്തില്‍ കൊഴിപ്പ് തങ്ങി നില്‍ക്കില്ല. ജനിച്ചിട്ട്‌ ഇന്നുവരെ 29 കിലോയില്‍ കൂടുതല്‍ ഭാരം ലിസ്സിയുടെ ശരീരത്തിനുണ്ടായിട്ടില്ല. വലതു കണ്ണിനു കാഴ്ച്ചയില്ലാതെയാണ് അവള്‍ പിറന്നത്. ഇടതു കണ്ണിനു കാഴ്ചശക്തി കുറവാണ്.

ഹൈസ്കൂളില്‍ പഠിക്കുമ്പോളാണ് ലോകം തന്‍റെ വിരൂപതയറിഞ്ഞതെന്നു ലിസി പറയുന്നു. യൂട്യുബില്‍ ‘വേള്‍ഡ്സ് അഗ്ളിയസ്റ്റ് വുമണ്‍’ എന്ന ടൈറ്റിലില്‍ അവളുടെയോ മാതാപിതാക്കളുടെയോ പോലും അനുവാദമില്ലാതെ ആരോ വീഡിയോ അപലോഡ് ചെയ്തു. വെറും 8 സെക്കന്റ്‌ വരുന്ന വീഡിയോയിലൂടെ ലോകം അവളെ അറിഞ്ഞു. ഈ പെണ്ണിന് സ്വയം വെടിവെച്ചു മരിച്ചു കൂടെയെന്ന് പോലും ആളുകള്‍ ആ വീഡിയോയിക്ക് കമന്റ്‌ എഴുതി.

എന്നാല്‍ താന്‍ എന്തെന്ന് സൗന്ദര്യമുള്ള ലോകത്തെ ആരദിക്കുന്നവര്‍ക്ക് ബോധ്യപ്പെടുത്താനാണ് ലിസി തീരുമാനിച്ചത്. ഒട്ടേറെ എഴുതിയും വായിച്ചും അറിവ് നേടി. ഒപ്പം ഫാഷനിലും സ്റ്റൈലിലും തന്‍റെതായ സ്റ്റേറ്റ്മെന്റുകള്‍ ഉണ്ടാക്കി. പ്രത്യക്ഷത്തില്‍ ഭംഗിയുള്ളതായി ഒരേയൊരു വസ്തുവേ ലിസിയുടെ ശരീരത്തിലുള്ളൂ. അവളുടെ മുടി. ഇടതൂര്‍ന്ന മുടി ജന്മനാ ലിസിക്ക് ലഭിച്ചു.

കുറവുകളെല്ലാം പോസിറ്റീവുകളാക്കി. “നീ മെലിഞ്ഞിരിക്കുന്നു, കഴിക്കുന്നതൊന്നും നിന്‍റെ ശരീരത്തില്‍ പിടിക്കില്ല” പോലുള്ള കമ്മന്റുകള്‍ ആരെങ്കിലും പറഞ്ഞാല്‍ ലിസി പറയും “അതിനെന്താ, അത് നല്ലതല്ലേ, എനിക്ക് എന്തുവേണമെങ്കിലും കഴിക്കാമല്ലോ, വണ്ണം കൂടുമെന്ന ടെന്‍ഷന്‍ എനിക്കില്ലല്ലോ?”
ഏതു കുറ്റപ്പെടുത്തലിലും ഒരു പ്രശംസ കണ്ടെത്താന്‍ ശ്രമിക്കുന്ന ലിസിയുടെ പേരിനൊപ്പം ഇന്ന് മറ്റൊരു വിശേഷണം കൂടിയുണ്ട് – മോട്ടിവേഷണല്‍ സ്പീക്കര്‍.

Join Our WhatsApp Group

Trending

To Top
Don`t copy text!