Current Affairs

ഒരിക്കലും ഇത്തരം പാസ്സ്‌വേര്‍ഡുകൾ ഉപയോഗിക്കരുത്, നിങ്ങളുടെ വിവരങ്ങള്‍ എളുപ്പത്തില്‍ ഹാക്ക് ചെയ്യപ്പെടാം

ഇന്ന് എന്തും ഏതും ഒൺലൈനിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത് ഡിജിറ്റൽ  യുഗത്തിലാണ്. ക്രഡിറ്റ് ഡെഒബിറ്റ് കാർഡുകളും  ബാങ്ക് അക്കൌണ്ടുകളും സാമൂഹ്യ മാധ്യമങ്ങളുടെ അക്കൌണ്ടുകൾ തുടങ്ങി എല്ലാം കൈകാര്യം ചെയ്യുന്നത് ഓൺലൈൻ വഴി തന്നെ.  അക്കൌണ്ടുകൾ സുരക്ഷികതാക്കുന്ന കാര്യത്തിൽ നമ്മൾ പുറകോട്ടാണ്.

പണം മാത്രമല്ല നിങ്ങളുടെ അക്കൌണ്ടുകളിലെ ഓരോ വിവരങ്ങളും വിലപ്പെടതാണ് എന്ന് തിരിച്ചറിയണം. എന്റെ അക്കൌണ്ട് ഒന്നും ആരും ഹാക്ക് ചെയ്യില്ല എന്നാണ് പലരുടെയും ധാരണ. ചിലരാകട്ടെ ഹാക്ക് ചെയ്തിട്ട് എന്ത് കൊണ്ടുപോകാനാ എന്ന് ചോദ്യം ചോദിക്കുന്നവര്‍ക്ക് നഷ്ടങ്ങള്‍ മാത്രമേ ഉണ്ടാകു.

ബാങ്ക് ട്രാൻസാക്ഷന് പോലും നൽകറുള്ളത്  ഊഹിച്ച് കണ്ടുപിടിക്കാവുന്ന തരത്തിലുള്ള പാസ്‌വേർഡുകളാണ്. ഏറ്റവും അപകടകരമായ 123456 എന്ന പാസ്‌വേർഡ് ഇപ്പോഴും ആളുകൾ ഉപയോഗിക്കുന്നു. 123456 എന്നതിൽ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം ചില അക്കങ്ങൾ മാറ്റി പലരും ഉപയോഗിക്കാറുണ്ട് ഇതും അപകടമാണ്.

ചിലർ മൊബൈൽ നമ്പരുകൾ പാസ്‌വേർഡായി നൽകാറുണ്ട്. എന്നിങ്ങനെ ആർക്കും ഊഹിച്ച് കണ്ടെത്താവുന്ന പാസ്‌വേർഡുകൾ ആയ QWERTY, 111111 ABCDEF നൽകുന്നവർ വളരെ അധികമാണ്. പാസ്‌വേർഡായി PASSWORD എന്ന് തന്നെ  ഉപയോഗിക്കുന്നവരുമുണ്ട്  നിങ്ങളുടെ വിവരങ്ങള്‍ സൂക്ഷിക്കാന്‍  ഇത്തരം പാസ്‌വേർഡുകള്‍ ഒരിക്കലും ഉപയോഗിക്കരുത്.

Trending

To Top
Don`t copy text!