Kampranthal

ഒരുപാടൊരുപാട് ഇഷ്ടാടാ നിന്നെ. അത്രക്ക് സ്നേഹിച്ചു പോയെടാ

രചന :നിമ്മി പൊന്നൂ..

ഒരുപാടൊരുപാട് ഇഷ്ടാടാ നിന്നെ. അത്രക്ക് സ്നേഹിച്ചു പോയെടാ.” “എന്നെ നിന്റെ ലൈഫിലേക്ക് വിളിക്കുമോ നീ ?” “എടാ…… അത്……” “പറ്റില്ലല്ലേ ?അപ്പൊ നിനക്ക് നിന്റെ ജാതി,വീട്ടുകാർ, വയസ് .. ആരെയും അറിയിക്കാതെ ഇങ്ങനെ മനസ് കൊണ്ട് മാത്രം സ്നേഹിക്കണം അല്ലേ ?അത്രയേ ഞാൻ പ്രതീക്ഷിക്കാവൂ,അല്ലേ ?” “എടാ അങ്ങനല്ല.. എന്റെ വീട്ടിൽ ഒരിക്കലും സമ്മതിക്കില്ല..” ” അനി , എല്ലാ ലവ് സ്റ്റോറിയിലും ഗേൾസിന്റെ ഡയലോഗാ ഇത്. നമ്മുടെ കാര്യത്തിൽ നേരെ തിരിച്ചും.” “പൊന്നു.., നമ്മുടെ വീടും രീതികളും ഒന്നും പൊരുത്തപ്പെടില്ലെടാ.” “എടാ, പൊരുത്തം മനസുകൾ തമ്മിലല്ലേ വേണ്ടത് ?നിന്റെ അമ്മയുടെ നല്ലൊരു മോളായിട്ട് ജീവിക്കാൻ പറ്റും എന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. പിന്നെ നിന്റെ ജാതി. നീ ആഗ്രഹിക്കുന്ന രീതിയിൽ നിന്റെ പെണ്ണായിട്ട് ജീവിക്കാൻ സ്വപ്നം കാണുന്നവളാ ഞാൻ.. ആ എനിക്ക് ഒരിക്കലും ഒന്നും ഒരു പ്രയാസമായി തോന്നില്ല. അമ്മയോട് ഞാൻ സംസാരിക്കാം. എനിക്കൊരു ചാൻസ് ഒരുക്കി തന്നാൽ മാത്രം മതി.” “ഞാൻ പറയാം. വല്യ പ്രതീക്ഷ ഒന്നും ഇല്ല. അമ്മയോട് സംസാരിച്ചിട്ട് വിളിക്കാം.” “പൊന്നൂ ” “ആ പറ മുത്തേ ” “അമ്മക്ക് നിന്നെ കാണണം എന്ന്.. നിന്നോട് സംസാരിക്കണം എന്ന്.” “ശെരിക്കും ??അമ്മ മുത്താണ്.. ഇത്ര പെട്ടെന്ന് സമ്മതിക്കും എന്ന് വിചാരിച്ചില്ല. ”

“എടാ.. സമ്മതിച്ചൊന്നും ഇല്ല. നിന്നെ നേരിൽ കാണണം പറഞ്ഞു.നാളെ അമ്പലത്തിൽ വാ.. ഞാൻ അമ്മയെയും കൂട്ടി വരാം” “ശരി.. രാവിലെ കാണാം.” “അമ്മേ. ഇതാണ് ദേവു ” “അനി പറഞ്ഞിട്ടുണ്ട് മോളെ പറ്റി. ഒരു പെൺകുട്ടിയെ കുറിച്ചും വീട്ടിൽ സംസാരിക്കാറില്ലായിരുന്നു അവൻ. ഇടക്കൊക്കെ നിന്നെ പറ്റി പറയുമ്പോൾ ഞാൻ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട് ഇവനെ. മടുത്തു പോയ എന്റെ മോന്റെ ജീവിതത്തിൽ ഇത്ര പെട്ടെന്നു നിനക്ക് വെളിച്ചം കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ, അവന്റെ മനസ് നിന്നെ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ, തീർച്ചയായും നീയാണ് അവന്റെ പെണ്ണ്. ഒരമ്മ എന്ന നിലയിൽ എന്റെ കൂടി ആഗ്രഹമാണ് മോള് നമ്മുടെ വീട്ടിലേക്കു വരണം എന്ന്.” “അമ്മേ…” കെട്ടിപ്പിടിച്ചു അവൾ കരഞ്ഞു.. ആദ്യമായി നേരിട്ടു കാണുകയാണെന്നു പോലും ഓർക്കാതെ.. അമ്മയുടെ ആഗ്രഹത്തിനു മുന്നിൽ ബന്ധുക്കളെല്ലാം വഴങ്ങി കൊടുക്കുകയായിരുന്നു.

ലേബർ റൂമിനു വെളിയിൽ ആശങ്കയോടെ ഇരിക്കുമ്പോഴും നിഷ്കളങ്കത നിറഞ്ഞ മനസും ചിരിച്ചു നിക്കുന്ന മുഖവുമായി എന്റെ മനസിലും പിന്നീട് എന്റെ ജീവിതത്തിലും കയറിക്കൂടിയ കുട്ടിക്കളി വിട്ടു മാറാത്ത ദേവൂന്റെ മുഖം മാത്രം ആയിരുന്നു മനസു നിറയെ .. ഞാനെത്ര വേദനിപ്പിച്ചാലും തിരിച്ചൊന്നും പറയാതെ ആരും കാണാതെ കരഞ്ഞു തീർക്കുന്ന കലങ്ങിയ ആ കണ്ണുകൾ.. ഞാൻ എത്ര സങ്കടപെടുത്തിയാലും എന്റടുത്തു വന്നു ചിണുങ്ങുന്ന ആ മുഖം.. പൊന്നു എന്ന ഒറ്റവിളിയിൽ അലിഞ്ഞില്ലാതാവുന്ന ദേഷ്യം.. ജാതിയുടെ വേലിക്കെട്ടുകൾക്കപ്പുറത്ത് സ്നേഹത്തിനു മാത്രം കീഴടക്കാൻ പറ്റുന്ന പലതും ഉണ്ടെന്നു ജീവിതം കൊണ്ട് തെളിയിച്ചവൾ. നല്ലൊരു ഭാര്യയായി.., നല്ലൊരു കുടുംബിനി ആയി.., നല്ലൊരു മരുമകൾ ആയി.., എന്റെ വീടിന്റെ ഐശ്വര്യം ആയി എന്റെ പെണ്ണ്.. എന്റെ മാത്രം പെണ്ണ്.. ലേബർ റൂമിനു പുറത്തു വന്നു നേഴ്സ് വിളിച്ചു ചോദിച്ചു.. “ദേവികയുടെ കൂടെയുള്ളത് ആരാ ?” എന്റെയും അവളുടെയും വീട്ടുകാർ ഒക്കെ ഉണ്ടായിട്ടും ഞാൻ ഓടിച്ചെന്നു… “ഞാനാ.. ഞാനാ ഹസ്ബൻഡ്.” “ദേവിക പ്രസവിച്ചു.. പെൺകുഞ്ഞാ.. ” നീലക്കണ്ണുള്ള മാലാഖക്കുഞ്ഞിനെ എന്റെ കൈവെള്ളയിലേക്ക് വെച്ചു തരുമ്പോൾ അച്ഛനായതിന്റെ അടക്കാനാവാത്ത സന്തോഷമായിരുന്നു എനിക്ക്.. എന്റെ ദേവൂന്റെ അതേ കണ്ണുകൾ.. എന്നെ പറിച്ചു വെച്ച പോലത്തെ മുഖം.. ദൈവം നമുക്ക് സമ്മാനിച്ച നിധി. മോളുടെ ചെവിയിൽ എന്റെ ചുണ്ട് ചേർത്തു വെച്ചു ഞാൻ മന്ത്രിച്ചു “നിധി… നിധി… നിധി.. ” *ശുഭം* സ്വ

Trending

To Top
Don`t copy text!