Current Affairs

ഒളിച്ചോടിയ കൊച്ചുമുതലാളിയും പ്രവാസിയുടെ ഭാര്യയും ചേർന്ന് ആറു മാസം കൊണ്ട് ചിത്രീകരിച്ചത് ആയിരം അശ്ലീല വീഡിയോകൾ!

ഓര്‍ക്കാട്ടേരിയില്‍ നിന്നും ഒളിച്ചോടിയ കമിതാക്കളായ മൊബൈല്‍ ഫോണ്‍കട ഉടമയും ജീവനക്കാരിയും ആറു മാസം കൊണ്ടു മൊബൈലില്‍ ചിത്രീകരിച്ചത് ആയിരത്തിലേറെ അശ്ലീല വീഡിയോകള്‍. ഇവയില്‍ ഭൂരിഭാഗവും ഇവര്‍ പോണ്‍സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഭര്‍ത്താവിനെയും ഏഴുവയസുള്ള കുട്ടിയെയും ഉപേക്ഷിച്ച് എട്ടു വയസിലേറെ പ്രായക്കുറവുള്ള കാമുകന്റെ ഒപ്പം യുവതിയെ കുടുക്കിയത് ഇത്തരത്തിലുള്ള അശ്ലീല വീഡിയോകളെന്നു സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ഓര്‍ക്കാട്ടേരിയില്‍ നിന്നു കാണാതായ മൊബൈല്‍ ഷോപ്പ് ഉടമ അംജാദും ജീവനക്കാരി പ്രവീണയും താമസിക്കുന്ന വാടക വീട്ടില്‍ നിന്ന് പോലീസ് കണ്ടെത്തിയത് നിഗൂഡതകളുടെ ചെപ്പു തുറക്കുന്ന തെളിവുകളാണ്. രണ്ടാഴ്ച്ച മുമ്പാണ് മൊബൈല്‍ ഷോപ്പ് ജീവനക്കാരിയെ കാണാതാകുന്നത്. പിന്നീട് ഇവരെ ഒരു വാടകവീട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

പ്രവീണയുടെ ഉപയോഗിക്കാത്ത സ്മാര്‍ട്ട് ഫോണില്‍ നിന്ന് അംജാദുമൊത്തുള്ള രഹസ്യ വീഡിയോയും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഒട്ടേറെ അശ്ലീല ഫോട്ടോകളും ഫോണില്‍ നിന്ന് പോലീസിന് ലഭിച്ചു. ഈ ഫോണാകട്ടെ ഉപയോഗിക്കാത്തതുമായിരുന്നു.

ഇവര്‍ താമസിച്ചിരുന്ന റൂമില്‍ നിന്ന് ഗര്‍ഭനിരോധന ഉറകള്‍, നിരവധി അശ്ലീല പുസ്തകങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വിലയേറിയ മദ്യവും രഹസ്യമായി സൂക്ഷിച്ചിരുന്നു. പകല്‍ വാടകവീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ മടിച്ചിരുന്ന ഇവര്‍ രാത്രികളിലായിരുന്നു കറക്കം മുഴുവന്‍. കോഴിക്കോട് നഗരത്തിലൂടെ കറങ്ങിയിരുന്ന ഇവര്‍ മലയാളത്തിലെ പ്രമുഖ വാര്‍ത്ത ചാനലിലെ ജോലിക്കാരെന്നായിരുന്നു പറഞ്ഞിരുന്നത്. ഈ സമയം പോലീസിന്റെ കണ്ണില്‍ നിന്നു രക്ഷപെടാനായി മലയാളത്തിലെ ഒരു വാര്‍ത്ത ചാനലിന്റെ പേരില്‍ തയാറാക്കിയ ഐഡി കാര്‍ഡുകളാണ് ഉപയോഗിച്ചിരുന്നത്.

മീഡിയ ഐടി കാര്‍ഡില്‍ അംജാദിന്റെ ഫോട്ടോയ്‌ക്കൊപ്പമുള്ള പേര് അജു വര്‍ഗീസ് എന്നാണ്. കണ്ണട ധരിച്ച ഫോട്ടോയാണു പ്രവിണ കാര്‍ഡിനായി ഉപയോഗിച്ചിരിക്കുന്നത്. പ്രവീണ റിപ്പോര്‍ട്ടര്‍ സംഗീത മേനോന്‍ എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നത്.

പോലീസ് പിടിയിലായ പ്രെവീണ പോലീസിനോട് പറഞ്ഞത് ഇങ്ങനെ !!

തനിക്ക് ഒരു തുണ വേണം, അതിനുവേണ്ടി അംജാദിനൊപ്പം നാടുവിട്ടു. കുവൈറ്റിലുള്ള ഭർത്താവ്‌ പലപ്പോഴും ഫോൺ വിളിക്കാൻ പോലും സമയം കണ്ടെത്തുന്നില്ല. പരിഗണിക്കുന്നില്ല. ഭർത്താവിന്റെ അസാന്നിധ്യവും സ്നേഹകുറവും മൂലം മറ്റൊരാളുടെ സംരക്ഷണത്തിൽ പോകേണ്ടിവന്നു എന്നാണ്‌ ഭർത്താവിനെ ചതിച്ച പ്രവീണയുടെ ന്യായീകരണം. എന്നാൽ പ്രവീണക്കും, കുഞ്ഞിനും കുടുംബത്തിനും വേണ്ടി കുവൈറ്റിൽ കഠിനാദ്ധ്വാനം ചെയ്യുന്ന ആളായിരുന്നു ഭർത്താവ്‌. ഇതുവരെ കൊടുത്ത പണവും, സ്വർണ്ണവും എന്നാൽ കൈക്കലാക്കിയാണ്‌ പ്രവീണ മുങ്ങിയത്.

ഗൾഫിലുള്ള ഭർത്താക്കന്മാർക്കെല്ലാം മുന്നറിയിപ്പാണ്‌ പ്രവീണയുടെ  ന്യായവാദം. പലപ്പോഴും ഭാര്യമാരെ പിരിഞ്ഞ് യൗവ്വന കാലം മുഴുവൻ പണത്തിനും, കുടുംബം പോറ്റാനും മണലാരണ്യത്തിൽ പൊരുതുന്ന ലക്ഷകണക്കിന്‌ മലയാളി ഭർത്താക്കന്മാരാണ്‌ ഗൾഫിൽ. അവരോടൊപ്പം ചിലവിടേണ്ട ജീവിതം തൊഴിലും ജീവിത പ്രാരാബ്ദവും മൂലം ഗൾഫിൽ കഴിയേണ്ടിവരുന്നു. ഇതിനിടയിൽ പ്രവീണയെ പോലെ മറ്റ് സ്ത്രീകളും ചിന്തിച്ചാൽ പ്രവാസി യുവാക്കളുടെ കാര്യം ആശങ്കയിലാകും.കുടുംബം പുലർത്താൻ ജീവിതം കളഞ്ഞും ഉള്ള ഓട്ടത്തിനൊടുവിൽ സ്വന്തം എന്നു കരുതുന്നത് എല്ലാം തകർന്നാലോ? ചതിക്കപ്പെട്ടാലോ..നൂറു കണക്കിന്‌ കേസുകളാണ്‌ പ്രവീണയുടേതിനു സമാനമായി ഉണ്ടാകുന്നത് എന്നതും ചിന്തിക്കേണ്ടതാണ്‌.

ഒളിച്ചോടി എന്ന് മനസിലാകാതിരിക്കാനാണ്‌ പ്രവീണ ആത്മഹത്യാ കുറിപ്പ് എഴുതിവയ്ച്ചത്. ഒളിച്ചോടിയതാണെന്ന് മനസിലാകാതിരിക്കാന്‍ മാസങ്ങളുടെ ഇടവേള നല്‍കി ദുരൂഹസാഹചര്യങ്ങള്‍ മനഃപൂർവം സൃഷ്ടിച്ചായിരുന്നു ഇരുവരും ചേര്‍ന്ന് പദ്ധതി തയാറാക്കിയത്. ഇത് പ്രകാരം അംജദ് സെപ്റ്റംബര്‍ 11 ന് നാടുവിട്ടു. കാരണം രണ്ട് പേരും ഒന്നിച്ച് മുങ്ങിയാൽ അത് തിരിച്ചറിയും. അംജദ് പോയപ്പോൾ സ്ഥാപനം പ്രവീണ നടത്തി. എന്നാൽ ഫോൺ വിളികൾ തുടർന്നു. രാത്രി സംഗമത്തിന് പലപ്പോഴും കാണാതായ അംജ്ദ് പ്രവീണയേ തേടി വന്നിരുന്നു. ഉടമയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പല തവണ പോലീസ് പ്രവീണയെ ചോദ്യം ചെയ്തെങ്കിലും സംശയകരമായി ഒന്നും ലഭിച്ചില്ല. ഇരുവരും മൊബൈല്‍ ഉപയോഗത്തില്‍ അതിവിദഗ്ദ്ധരായിരുന്നതിനാല്‍ ഇവരുടെ ഫോണ്‍ ചോര്‍ത്തി വിവരങ്ങള്‍ ശേഖരിക്കാനുള്ള പോലീസ് നീക്കവും വിജയിച്ചില്ല.

തുടര്‍ന്ന്‍ 17 നായിരുന്നു പ്രവീണ നാടുവിട്ടത്. ആത്മഹത്യാ കുറിപ്പ് തയാറാക്കി വച്ചിരുന്നതിനാല്‍ പ്രവീണ കാമുകനൊപ്പം പോയതായിരുന്നുവെന്ന് വീട്ടുകാര്‍ ഉള്‍പ്പെടെ ആരും സംശയിച്ചില്ല. ഇരുവരും തങ്ങളുടെ ഫോണ്‍ നമ്പരുകള്‍ മുഴുവന്‍ മാറ്റി പുതിയ നമ്പരുകളായിരുന്നു ഉപയോഗിച്ചത്. ഇടയ്ക്ക് ഒരു തവണ മാത്രം പഴയ നമ്പരില്‍ നിന്നും നാട്ടിലുള്ള സുഹൃത്തിനെ വിളിച്ചതാണ് അംജാദിന്‍റെ ഒളിത്താവളം സംബന്ധിച്ച് പോലീസിനു സൂചന ലഭിക്കാന്‍ ഇടയാക്കിയത്.അതേസമയം, ദുരൂഹ സാഹചര്യത്തില്‍ സ്ഥാപന ഉടമയെയും ജീവനക്കാരിയെയും കാണാതായത് നാട്ടില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. നാട്ടുകാര്‍ സംഘടിച്ച് ഇവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിലേക്കും നീങ്ങിയിരുന്നു. ഇതിനിടെ അന്വേഷണം വഴി തെറ്റിക്കാനായി തങ്ങളെ മറ്റ്‌ പല സ്ഥങ്ങളിലും വച്ച് കണ്ടതായി ഇവര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയിരുന്നു.

ഒടുവില്‍ ശനിയാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് വടകര പോലീസ് തന്ത്രപൂര്‍വ്വം ഇരുവരെയും കസ്റ്റഡിയിലെടുക്കുന്നത്. പിടിയ്ക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ബൈക്കില്‍ കയറി രക്ഷപെടാന്‍ അംജദ് ശ്രമം നടത്തിയെങ്കിലും പോലീസ് ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.തലശേരി ചൊക്ലി സ്വദേശിനിയാണ് പ്രവീണ. ഓർക്കാട്ടേരിക്ക് സമീപമുള്ള ഒഞ്ചിയത്തേക്കാണ് ഇവരെ വിവാഹം കഴിച്ച് അയച്ചത്. അംജദിന്‍റെ പഴയ ഫോണില്‍ നിന്നുള്ള ഫോണ്‍ വിളിയുടെ ഉറവിടം തേടിയുള്ള അന്വേഷണമാണ് ഇരുവരെയും വലയിലാക്കിയത്. അന്വേഷണത്തില്‍ പ്രവീണയും അംജദിനൊപ്പമുണ്ടെന്നു പോലീസ് മനസിലാക്കിയിരുന്നു.

പിടിയിലായ ഇരുവരുടെയും വീട്ടിൽ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ ക​ള്ള​നോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തുടർന്ന് ക​ള്ള​നോ​ട്ട് കേ​സി​ലും വ്യാ​ജ ലോ​ട്ട​റി കേ​സി​ലും ഇരുവരും പ്രതികളാണ്

കടപ്പാട് മലയാളി വാർത്ത

Trending

To Top
Don`t copy text!