Film News

കല്യാണം ഉറപ്പിച്ചതോടെ ശത്രുക്കൾ ചുറ്റും കൂടി; ഇരുവരെയും പിരിക്കാൻ പലരും ശ്രമിച്ചു…പക്ഷെ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്ത് നവീൻ ഭാവനയെ കന്നഡയുടെ മരുമകളാക്കി ! ചിത്രങ്ങൾ കാണാം !

ഏറെ കാത്തിരുന്ന പ്രണയ സാഫല്യമാണ് ഭാവനയുടേത്. രാവിലെ അമ്മയും സഹോദരനും ഏറ്റവും അടുത്ത ബന്ധുക്കളുടെയും സാന്നിദ്ധ്യത്തില്‍ തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ചാണ് കന്നട സിനിമ നിര്‍മാതാവും ബിസിനസുകാരനുമായ നവീന്‍ ഭാവനയുടെ കഴുത്തില്‍ മിന്നു കെട്ടിയത്. സ്വര്‍ണനിറമുള്ള സാരിയും ബ്ളൗസുമായണ് ഭാവനയുടെ വേഷം.

ഉച്ചയ്ക്ക് കോവിലകത്തുംപാടത്തെ ജവഹര്‍ലാല്‍ നെഹ്റു കണ്‍വെന്‍ഷന്‍ സെന്ററില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഉച്ചയൂണ് ഒരുക്കിയിട്ടുണ്ട്. കന്നഡ സിനിമയിലെ പ്രൊഡ്യൂസര്‍ കൂടിയായ നവീന്‍, ഭാവനയുടെ ജീവിത പങ്കാളിയായി. സിനിമയെ തോല്‍പ്പിക്കുന്ന പ്രണയവും വിവാഹവുമാണ് ഇവര്‍ക്കിടയിലുണ്ടായിരുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം പ്രതിസന്ധി ഘട്ടത്തിലും ഭാവനയൊക്കൊപ്പം നിന്നു കാമുകന്‍.

ആറു വര്‍ഷമായുള്ള പരിചയമാണ് ഇരുവരും തമ്മില്‍.ഫോട്ടോഗ്രാഫറായിരുന്ന പരേതനായ ജി.ബാലചന്ദ്രന്റെയും പുഷ്പയുടെയും മകളാണ് ഭാവന. ജയദേവാണ് സഹോദരന്‍. വിവാഹത്തിന് ശേഷം ബംഗ്ലൂരൂവില്‍ നവീന്റെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി റിസപ്ഷന്‍ നടത്തും. കന്നടയില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഭാവനയ്ക്ക് അവിടെയും ഏറെ സുഹൃത്തുക്കളുണ്ട്. ഭാവന അഭിനയിച്ച റോമിയോ എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസറായിരുന്നു നവീന്‍.

നവീനുമായുള്ള പ്രണയത്തെ കുറിച്ച് വാചാലയായ ഭാവനയെ ആരാധകർ ഒരിക്കലും മറക്കില്ല. ഭാവനയുടെ ആ വാക്കുകൾ ഇങ്ങനെ… റോമിയോയുടെ ഷൂട്ടിങിനിടയില്‍ ഒരു ദിവസം വൈകുന്നേരം നവീന്‍ റൂമില്‍ വന്നു. അമ്മ റൂമിലുണ്ട്. അവര്‍ തമ്മില്‍ അരമണിക്കുറോളം സംസാരിച്ചു. നവീനു മലയാളമൊഴികെ മറ്റെല്ലാ തെന്നിന്ത്യന്‍ ഭാഷകളും സംസാരിക്കാനറിയാം. അമ്മയ്ക്കാണെങ്കില്‍ മലയാളം മാത്രമേ അറിയു.

എന്നിട്ടും അവര്‍ തമ്മില്‍ എങ്ങനെ അരമണിക്കൂര്‍ സംസാരിച്ചു എന്ന് അറിഞ്ഞു കൂടാ എന്നും ഭാവന പറയുന്നു. നവീന്‍ പോയപ്പോള്‍ അമ്മ പറഞ്ഞു ഞങ്ങളുടെയൊക്കെ മനസില്‍ ഇതുപോലെയുള്ള പയ്യന്മാരാണ് മക്കളെ കല്യാണം കഴിക്കാന്‍ വരേണ്ടത്. അപ്പോള്‍ അമ്മ അങ്ങനെ പറഞ്ഞുവെങ്കിലും ഞാന്‍ കാര്യമാക്കി എടുത്തില്ല.

പിന്നെയും കുറേക്കാലം സുഹൃത്തുക്കളായി തുടര്‍ന്നു എന്നും വിളിക്കുമ്പോഴൊക്കെ സംസാരിച്ചിരുന്നത് സിനിമയെക്കുറിച്ചായിരുന്നു എന്നും ഭാവന പറയുന്നു. തിരക്കുള്ള ആളാണ് എങ്കിലും നല്ല സുരക്ഷിതത്വ ബോധം തരാന്‍ നവീനു കഴിഞ്ഞു. പിന്നീട് എപ്പോഴോ മനസിലായി സൗഹൃദം പ്രണയത്തിലേയ്ക്ക് അടുക്കുകയായിരുന്നു എന്ന്. രണ്ടു പേരും പരസ്പരം വിളിക്കാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു.

പക്ഷേ പരസ്പരം പറയാനൊരു മടി. ഒരു കന്നട സിനിമയുടെ ഷൂട്ടിങ്ങിനു രാജസ്ഥനില്‍ ആയിരുന്ന സമയത്താണ് ഇഷ്ടം തുറന്നു പറഞ്ഞത്. എനിക്കൊരു പ്രണയമുണ്ട് നവീനാണ് കക്ഷി എന്ന് വീട്ടില്‍ വന്നു പറഞ്ഞപ്പോള്‍ അമ്മയ്ക്ക് സന്തോഷമായി. മലയാളി അല്ലെന്നു പറഞ്ഞപ്പോള്‍ അച്ഛനു താല്‍പര്യം തോന്നിയില്ല. പിന്നീട് നവീനോടു സംസാരിച്ചപ്പോള്‍ നമുക്ക് ഇത് മതി എന്ന് അച്ഛന്‍ പറഞ്ഞു എന്നും ഭാവന പറയുന്നു. അങ്ങനെ വീട്ടുകാര്‍ പച്ചക്കൊടി കാട്ടി.

അപ്പോഴും പ്രണയത്തില്‍ ഒരു സൂചനയും പുറത്താര്‍ക്കും നടി നല്‍കിയില്ല. ശത്രുപക്ഷത്തെ കുറിച്ചുള്ള തിരിച്ചറിവായിരിക്കും ഇതിന് കാരണം. ഒടുവില്‍ എല്ലാം തീരുമാനിച്ചപ്പോള്‍ താന്‍ കന്നഡ നിര്‍മ്മാതാവുമായി പ്രണയത്തിലാണെന്ന് ഭാവന ടിവി ഷോയിലൂടെ വെളിപ്പെടുത്തി.. ഭാവി വരന്റെ പേര് പറയാതെ ആയിരുന്നു നടി തന്റെ പ്രണയ രഹസ്യം പങ്ക് വച്ചത്. ഫ്ളാവേഴ്സ് ടിവിയിലെ കോമഡി സൂപ്പര്‍ നൈറ്റിലാണ് നടി വീണ്ടും വിവാഹക്കാര്യം പങ്ക് വച്ചത്.

പ്രണയത്തിലാണെന്നും ഒളിച്ചോടാന്‍ പദ്ധതിയിട്ടിരുന്നു വെന്നുമാണ് ഭാവന വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ കഥയിലെ നായകന്‍ നവീനാണെന്നും വ്യക്തമായി. ഇതിന് ശേഷം ഭാവനയുടെ അച്ഛന്‍ മരിച്ചു. ഇത് വിവാഹം നീട്ടി കൊണ്ടു പോയി. പി്ന്നെ പലവിവാദങ്ങളും. മലയാള സിനിമയില്‍ നിന്ന് പോലും ഒതുക്കി നിര്‍ത്തി. പിന്നീട് പൃഥ്വി രാജ് ചിത്രത്തിലൂടെ വീണ്ടും സജീവമായെത്തി.

നവീനുമായുള്ള വിവാഹം നിശ്ചയം മാര്‍ച്ച്‌ 3നാണ് നടന്നത്. അരേയും അറിയിക്കാതെ കന്നട ആചാര പ്രകാരമായിരുന്നു അന്ന് ചടങ്ങുകള്‍ നടന്നത്. ആരേയും ഭാവനയുടെ കുടുംബം പ്രത്യേകമായി ക്ഷണിച്ചിരുന്നില്ല. സിനിമാ ലോകത്ത് നിന്ന് മഞ്ജു വാര്യരും സംയുക്താ വര്‍മ്മയുമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇവരേയും നിശ്ചയത്തിനായി ക്ഷണിച്ചിരുന്നില്ല.

തൃശൂരിലെ വീട്ടിലായിരുന്നു വിവാഹ നിശ്ചയം. മോതിരം മാറ്റാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ നവീന്റെ ബന്ധുക്കള്‍ കന്നഡ ആചാര പ്രകാരം നിശ്ചയം വേണമെന്ന് ആവശ്യപ്പെട്ടു. ഇതുകൊണ്ടാണ് മാലയിട്ട് വിവാഹ നിശ്ചയം നടത്തിയത്. ഇത് കല്ല്യാണം നടന്നെന്ന തെറ്റിധാരണയ്ക്ക് ഇടയാക്കുകയും ചെയ്തു. ഇതിന് പിന്നാലെ നടന്നത് നിശ്ചയമാണെന്ന് ഭാവനയുടെ കുടുംബം വിശദീകരിച്ചു.

കല്ല്യാണം ഉറപ്പിച്ചതോടെ ശത്രുക്കള്‍ ചുറ്റും കൂടി. എങ്ങനെയും ഇരുവരേയും പിരിക്കാനായിരുന്നു ശ്രമം. പക്ഷേ ഈ സമ്മര്‍ദ്ദങ്ങള്‍ അവഗണിച്ച്‌ നവീന്‍ എന്നും ഭാവനയ്ക്കൊപ്പം നിന്നു. അതുകൊണ്ട് തന്നെ മലയാള സിനിമയുടെ നല്ല മരുമകനായി നവീന്‍ മാറുമ്പോള്‍ ഭാവനയുടെ സിനിമാ സുഹൃത്തുക്കള്‍ ആവേശം ഏറുകയാണ്.

https://www.instagram.com/p/BePaCVMAsK1/?utm_source=ig_embed&utm_campaign=embed_legacy

https://www.instagram.com/p/BePcHaThFt6/?utm_source=ig_embed&utm_campaign=embed_legacy

https://www.instagram.com/p/BeN6sJwHBow/?utm_source=ig_embed&utm_campaign=embed_legacy

https://www.instagram.com/p/BeO_oH_BPAk/?utm_source=ig_embed&utm_campaign=embed_legacy

https://www.instagram.com/p/BeNhN55hy-O/?utm_source=ig_embed&utm_campaign=embed_legacy

https://www.instagram.com/p/BePX_zbBUCi/?utm_source=ig_embed&utm_campaign=embed_legacy

https://www.instagram.com/p/BePX6pFBG15/?utm_source=ig_embed&utm_campaign=embed_legacy

https://www.instagram.com/p/BePW6STBPPO/?utm_source=ig_embed&utm_campaign=embed_legacy

https://www.instagram.com/p/BePNBQeh6np/?utm_source=ig_embed&utm_campaign=embed_legacy

https://www.instagram.com/p/BeNKU3aBk3f/?utm_source=ig_embed&utm_campaign=embed_legacy

https://www.instagram.com/p/BeNKA9uhBqR/?utm_source=ig_embed&utm_campaign=embed_legacy

source: malayali vartha 

Trending

To Top
Don`t copy text!