Current Affairs

കഴുത്തറുത്ത നിലയിൽ ഭാര്യയുടെ മൃതദേഹം ; കെട്ടിയിട്ട നിലയിൽ ഭർത്താവും ;അന്വേഷണത്തിനൊടുവിൽ പോലിസിനു മുന്നിൽ പൊളിഞ്ഞത് ഭർത്താവിന്റെ കള്ളക്കളി !!

കുട്ടികളില്ലാത്തതിന്റെ പേരില്‍ നിരന്തരം വഴക്കുണ്ടാക്കിയ ഭാര്യയെ ഭര്‍ത്താവ് കൊന്നു. ജ്ഞാനപ്രിയ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കുട്ടികളില്ലാത്തത് ചോദ്യം ചെയ്ത് ജ്ഞാനപ്രിയ നിരന്തരം വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് ഇവരെ ഭര്‍ത്താവ് പ്രഭു കൊലപ്പെടുത്തുകയായിരുന്നു. ചെന്നൈ വടപളനിയിലെ വീട്ടില്‍ കഴിഞ്ഞ ആഴ്ചയാണ് ജ്ഞാനപ്രിയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജ്ഞാനപ്രിയയെ കഴുത്തറുത്ത് കൊന്ന നിലയിലും പ്രഭുവിനെ അകത്തെ മുറിയില്‍ കെട്ടിയിട്ട നിലയിലുമാണ് കണ്ടെത്തിയത്.

മോഷണശ്രമത്തിനിടെ തങ്ങളെ ഒരു സംഘം ആളുകള്‍ ആക്രമിച്ചുവെന്നാണ് പ്രഭു പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ കൊലപാതകം നടത്തിയത് പ്രഭു തന്നെയാണെന്ന് വ്യക്തമായി. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കുട്ടികളില്ലാത്തതിന് വഴക്കുണ്ടാക്കിയതില്‍ പ്രകോപിതനായാണ് ഭാര്യയെ കൊന്നതെന്ന് പ്രഭു വെളിപ്പെടുത്തി. ഇയാള്‍ക്ക് സഹായം ചെയ്തുവെന്ന് സംശയിക്കപ്പെടുന്ന മനോജ് കുമാര്‍ (29) എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മോഷണ ശ്രമത്തിനിടെ ആക്രമിക്കപ്പെട്ടുവെന്ന മൊഴി വിശ്വസനീയമല്ലെന്ന് തുടക്കം മുതല്‍ തന്നെ പോലീസ് വിലയിരുത്തിയിരുന്നു. ഇതേതുടര്‍ന്ന് ഇയാളുടെ നീക്കങ്ങള്‍ പോലീസ് നിരീക്ഷിച്ചു. കൊലപാതകം നടന്നതിന് സമീപ ദിവസങ്ങളിലെ ഇവരുടെ അപ്പാര്‍ട്ട്‌മെന്റിലെ സി.സി.ടി.വി ദൃശ്യങ്ങളും കോള്‍ റെക്കോര്‍ഡും പരിശോധിച്ചു. തുടര്‍ന്ന് ഇയാളുടെ സഹായിയെക്കൂടി ചോദ്യം ചെയ്തതോടെ പ്രഭുവിന്റെ പങ്ക് വ്യക്തമായി. സഹായിയില്‍ നിന്ന് വ്യക്തമായ വിവരം ലഭിച്ചതിന് ശേഷമാണ് പ്രഭുവിനെ ചോദ്യം ചെയ്തത്. ഇതോടെ ഇയാള്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല.

കത്തി ഉപയോഗിച്ചാണ് പ്രഭു ഭാര്യയുടെ കഴുത്തറുത്തത്. ജ്ഞാനപ്രിയയുടെ രക്തം പുരണ്ട് തുണി ഇവരുടെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. അതേസമയം കുട്ടികളില്ലാത്തതിന്റെ പേരില്‍ മാത്രമല്ല, ദമ്ബതികള്‍ തമ്മില്‍ ഈഗോ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായി ബന്ധുക്കള്‍ വെളിപ്പെടുത്തി. മരിച്ച ഞ്ജാനപ്രിയ ബിരുദധാരിയാണ്. എന്നാല്‍ പ്രഭുവിന് സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമേയുള്ളൂ. ഇതേച്ചൊല്ലി ദമ്ബതികള്‍ തമ്മില്‍ നിരന്തരം കലഹിച്ചിരുന്നു.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആക്രമണമെന്ന് വരുത്താന്‍ പ്രഭു സ്വന്തം തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ചു. തുടര്‍ന്ന് സുഹൃത്തായ മനോജ് കുമാര്‍ എത്തിയാണ് ഇയാളെ കെട്ടിയിട്ടത്. ദമ്ബതികള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമയായ വൃദ്ധന്‍ ഇവരുടെ കോമണ്‍ ബാത്ത് റൂമിലേക്ക് എത്തിയപ്പോഴാണ് ജ്ഞാനപ്രിയയെ കൊല്ലപ്പെട്ട നിലയിലും പ്രഭുവിനെ അബോധാവസ്ഥയിലും കണ്ടെത്തിയത്.

Trending

To Top
Don`t copy text!