Film News

കഷ്ടപ്പെട്ട് 7 കിലോ ഭാരം കുറച്ചു.. 18 ദിവസം ഷൂട്ട് ചെയ്തു.. എന്നിട്ടും സിനിമയില്‍ 5 മിനിട്ട് മാത്രം; എന്നാലും എന്നോടിങ്ങനെ വേണ്ടാരുന്നു ! പൊട്ടി കരഞ്ഞുകൊണ്ട് സ്നേഹ !

മലയാളികൾക്ക് വളരെ ഇഷ്ടമുള്ള ഒരു നായികയാണ് സ്നേഹ. മലയത്തിലെ പല പ്രേമുഖനടന്മാർക്കൊപ്പവും സ്നേഹ അഭിനയിച്ചുട്ടുണ്ട്. അതിൽ മിക്ക സിനിമകളും വൻ വിജയവുമായിരുന്നു. മകന്റെ ജനനത്തിന് ശേഷം സിനിമാ ലോകത്ത് നിന്ന് വിട്ടു നില്‍ക്കുന്ന സ്‌നേഹ തിരിച്ചെത്തിയത് മമ്മൂട്ടി നായകനായ ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലൂടെയാണ്. അത് സംഭവിച്ചു പോയതാണെന്നും, സിനിമ നല്‍കുന്ന സന്ദേശം ഇഷ്ടപ്പെട്ടത് കൊണ്ടാണ് ആ സിനിമ ചെയ്തത് എന്നും സ്‌നേഹ പറഞ്ഞു.

തമിഴിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുമ്പോള്‍, ലഭിയ്ക്കുന്ന വേഷം എത്രത്തോളം മികവുറ്റതാക്കാന്‍ കഴിയുമോ അത്രയും മികച്ചതാക്കണം എന്നായിരുന്നു ആഗ്രഹം. അതിന് വേണ്ടി എന്തിനും സ്‌നേഹ തയ്യാറുമായിരുന്നുവത്രെ.

പ്രസവ ശേഷമുള്ള തടി കുറയ്ക്കാന്‍ പ്രയാസമാണ്. എന്നാല്‍ വേലൈക്കാരന്‍ എന്ന ചിത്രത്തിന് വേണ്ടി, ചിത്രം സമൂഹത്തിന് നല്‍കുന്ന സന്ദേശത്തിന് വേണ്ടി അതിന് ഞാന്‍ തയ്യാറയിരുന്നു. അങ്ങനെ കഷ്ടപ്പെട്ട് ഏഴ് കിലോയോളം കുറച്ചു.

പതിനെട്ട് ദിവസമാണ് എന്റെ പോര്‍ഷന്‍ ഷൂട്ട് ചെയ്തത്. മിക്കതും വീടിന് അകത്ത് വച്ചുള്ളത് തന്നെയായിരുന്നു. ഇടയ്ക്കിടയ്ക്ക് വേഷം മാറണം. പല ഷോട്ടുകളും ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ചെയ്യുമ്പോള്‍, ഞാന്‍ തളര്‍ന്നുവെങ്കിലും ചിത്രവുമായി പൂര്‍ണമായും സഹകരിച്ചു.

എന്നാല്‍ ചിത്രം റിലീസ് ചെയ്തപ്പോള്‍ എനിക്ക് ഹൃദയം തകരുന്ന വേദനയാണ് ഉണ്ടായത്. 18 ദിവസം കഷ്ടപ്പെട്ട് ഷൂട്ട് ചെയ്തതില്‍ അവസാനത്തെ മൂന്ന് ദിവസത്തെ രംഗങ്ങള്‍ മാത്രമേ സിനിമയിലുള്ളൂ. പതിനഞ്ച് മിനിട്ട് ദൈര്‍ഘ്യമെങ്കിലും എന്റെ കഥാപാത്രത്തിനുണ്ടാവുമെന്ന് കരുതിയെങ്കിലും വെറും അഞ്ച് മിനിട്ടില്‍ ഒതുക്കി.

കഷ്ടപ്പെട്ട് തടി കുറച്ചതൊക്കെ വെറുതെയായി. അത്തരം രംഗങ്ങളൊന്നും സിനിമയ്ക്ക് ആവശ്യമായേ വന്നില്ല. ഇപ്പോള്‍ എന്റെ ശരീരത്തോട് എനിക്ക് തന്നെ പരിഹാസം തോന്നുകയാണ്. ചിത്രീകരണത്തിനായി സെറ്റിലെത്തിയപ്പോഴാണ് പറഞ്ഞത്, മാഡത്തിന് മേക്കപ്പ് വേണ്ട.. മുഖം സഹതാപത്തിന്റേതായിരിക്കണം എന്ന്. പക്ഷെ അക്കാര്യം കഥ പറയുമ്പോള്‍ പറഞ്ഞില്ല. എന്നാല്‍ ചിത്രം നല്‍കുന്ന സന്ദേശം ഓര്‍ത്ത് അതിനും തയ്യാറായി. മേക്കപ്പ് ഇടാതെ അഭിനയിക്കുന്നത് എനിക്ക് പ്രശ്‌നമല്ല.. പക്ഷെ പ്രസന്നതയുള്ള വേഷമാണെന്ന് പറഞ്ഞാണ് എന്നെ വിളിച്ചത്.

സിനിമയിലെ എന്റെ വേഷം കഥയിലെ ടേണിങ് പോയിന്റായിരിയ്ക്കും എന്നാണ് പറഞ്ഞത്. എന്നാല്‍ അങ്ങനെ വന്ന പല സിനിമകളും കഥ വായിച്ച ശേഷം ഞാന്‍ ഉപേക്ഷിച്ചിട്ടുണ്ട്. എല്ലാ നായികമാര്‍ക്കും ചെയ്യാന്‍ പറ്റുന്ന കഥാപാത്രം എനിക്ക് വേണ്ട് ‘ഇത് സ്‌നേഹ ചെയ്താല്‍ നന്നായിരിയ്ക്കും’ എന്ന് പറയുന്ന വേഷങ്ങള്‍ മതി. ഒരു നായികയും അവരുടെ മടങ്ങിവരവ് ചിത്രത്തില്‍ വിരഹം കൊണ്ടുവരാന്‍ ആഗ്രഹിക്കില്ല.

മുന്‍നിര നായികയായി നില്‍ക്കുമ്പോള്‍ വിവാഹം ചെയ്തതാണ് സ്‌നേഹ. എന്നാല്‍ വിവാഹ ശേഷം തെലുങ്ക് സിനിമയില്‍ നിന്ന് നായകന്റെ അമ്മയായി തന്നെ വിളിച്ചു എന്ന് സ്‌നേഹ പറയുന്നു. എനിക്ക് ചിരി സഹിക്കാനായില്ല. ചുരുക്കം ചിലര്‍ മാത്രമേ കഥയ്ക്ക് അനുയോജ്യമായ താരങ്ങളെ സമീപിക്കുന്നവരുള്ളൂ- സ്‌നേഹ പറഞ്ഞു.

Trending

To Top
Don`t copy text!