Current Affairs

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നു; കൂടെ താമസിക്കുന്നത് ഭർത്താവാണെന്നു വരുത്തിത്തീർക്കാൻ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ചു പിന്നീട് സംഭവിച്ചതെല്ലാം ഞെട്ടിപ്പിക്കുന്നത് !

thelungana merder

ഈ ലോകം എങ്ങോട്ടാണ് സഞ്ചരിക്കുന്നത്. അവിശ്വസിനീയമായ കാര്യങ്ങളാണ് ദിനം പ്രതി നമ്മുടെ നാട്ടിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. കാമുകന്റെ കൂടെ ജീവിക്കാൻ സ്വന്തം ഭർത്താവിനെ തലയ്ക്കടിച്ചുകൊന്ന യുവതി പിടിയിൽ. തെലങ്കാനയിലാണ് സംഭവം നടന്നത്. സ്വാതി റെഡ്​ഢിയെന്ന യുവതിയാണ് കാമുകനൊപ്പം ഭർത്താവിനെ കൊന്നത്.

ഭര്‍ത്താവിനെ കൊന്നശേഷം കൊലപാതകം മറിച്ചുവെക്കാനും ഒപ്പം താമസിക്കുന്നത്​ ഭര്‍ത്താവ്​ തന്നെയാണെന്ന്​ വരുത്തി തീര്‍ക്കാനും യുവതി കാമുക​ന്‍ രാജേഷി​ന്റെ മുഖം ആഡിഡൊഴിച്ച്‌​ വികൃതമാക്കുകയും ചെയ്തു. ഭര്‍ത്താവ്​ സുധാകര്‍ റെഡ്​ഢിക്ക്​​ ജോലിസ്ഥലത്തുനിന്ന്​ മുഖത്ത്​ പരിക്കേറ്റുവെന്നാണ്​ സ്വാതി വീട്ടുകാരെ അറിയിച്ചത്​. ഹൈദരാബാദില്‍ വെച്ച്‌​ അജ്ഞാത​ന്റെ ആഡിഡ്​ ആക്രമണത്തില്‍ ഭര്‍ത്താവിന്​ പൊള്ളലേറ്റുവെന്നാണ്​ സ്വാതി വീട്ടുകാരെ അറിയിച്ചത്​. രാജേഷി​ന്റെ ചികിത്സക്കായി അഞ്ചു ലക്ഷം രൂപ സുധാകറി​ന്റെ വീട്ടുകാര്‍ ചെലവഴിച്ചിരുന്നു.

ചികിത്സക്കു ശേഷം മുഖം പ്ലാസ്​റ്റിക് സര്‍ജറിയിലൂടെ ഭർത്താവിനെപ്പോലെയാക്കാനായിരുന്നു ശ്രമം. എന്നാല്‍ ശരീരഭാഷയിലും പെരുമാറ്റത്തിലും സംശയം തോന്നിയ ഭർത്താവിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ്​ അന്വേഷണത്തില്‍ സ്വാതിയോടൊപ്പമുള്ളത്​ രാജേഷാണെന്ന്​ കണ്ടെത്തുകയായിരുന്നു. രണ്ടുവര്‍ഷം മുൻപാണ്​ സ്വാതിയുടെയും സുധാകറിന്റെയും വിവാഹം. വിവാഹശേഷം രാജേഷുമായി അടുപ്പത്തിലായ സ്വാതി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു.

നവംബര്‍ 22 നാണ്​ നാഗര്‍കുര്‍നൂല്‍ ജില്ലയിലുള്ള വസതിയില്‍ വെച്ച്‌​ ഉറങ്ങികിടക്കുകയായിരുന്ന സുധാകറിനെ സ്വാതി തലക്കടിച്ച്‌​ കൊലപ്പെടുത്തിയത്​. ശേഷം രാജേഷിന്റെ സഹായത്തോടെ സമീപത്തുള്ള മയ്​സമ്മ വനത്തില്‍ മൃതശരീരം കുഴിച്ചിടുകയായിരുന്നു. പൊലീസിന്റെ​ ചോദ്യം ചെയ്യലില്‍ സ്വാതി കുറ്റസമ്മതം നടത്തി.സ്വാതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലില്‍ വനപ്രദേശത്തുനിന്ന്​ സുധാകറി​​ന്റെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. സ്വാതിയെയും ​ ചികിത്സയില്‍ കഴിയുന്ന രാജേഷിനെയും ഇന്നലെ പൊലീസ്​ അറസ്​റ്റു ചെയ്​തു.

Trending

To Top
Don`t copy text!