Malayalam Article

കാമുകിയെ യാത്രയാക്കാൻ വേഷം മാറി എയർപോർട്ടിൽ എത്തിയ കാമുകന് കിട്ടിയത് യമണ്ടൻ പണി.

സ്നേഹിക്കുന്ന പെണ്ണിന് വേണ്ടി ജീവൻ വരെ കളയുന്ന കാമുകന്മാരുടെ നാടാണ് നമ്മുടേത്. അവരെ ഒന്ന് കാണാനും സംസാരിക്കാനുമായി ഏതറ്റം വരെ പോകുന്നവരും കുറവല്ല. അങ്ങനെ ഒരു ഭാഗ്യപരീക്ഷണത്തിനു മുതിർന്ന എട്ടിന്റെ പണി വാങ്ങിച്ച കാമുകന്റെ കഥയാണ് ഇവിടെ പറയുന്നത്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം അരങ്ങേറിയത്. വിദേശത്തേക്ക് പോകാൻ വന്ന കാമുകിയെ കാണാൻ എത്തിയതായിരുന്നു യുവാവ്. എന്നാൽ പെൺകുട്ടിയുടെ രക്ഷിതാക്കൾ കൂടെ ഉണ്ടായത് കൊണ്ട് കാണാനോ സംസാരിക്കാനോ കഴിയില്ല എന്ന് മനസിലാക്കിയിരുന്നു യുവാവ് പര്ദ്ദ അണിഞ്ഞു വിമാനത്താവളത്തിൽ എത്താൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് യുവാവ് വിമാന താവളത്തിൽ എത്തുകയും കാർ പാർക്കിങ് ഏരിയ യിൽ വെച്ച് പർദ അണിയുകയും ചെയ്തു. എന്നാൽ യുവാവ് വേഷം മാറുന്നത് സമീപത്തുള്ള ടാക്സി ഡ്രൈവേഴ്സ് ശ്രദ്ധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് എയർപോർട്ട് സെക്യൂരിറ്റികൾ എത്തി യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് രസകരമായ പ്രണയ കഥ പുറത്തു വരുന്നത്. 

സംഭവം സത്യമാണോ എന്ന് സെക്യൂരിറ്റികൾ പെൺകുട്ടിയോട് ചോദിച്ചറിഞ്ഞതിനു ശേഷം യുവാവിനെ വിട്ടയക്കുകയായിരുന്നു. കാമുകിമാർക്കുവേണ്ടി എന്തും ചെയ്യാൻ തുനിഞ്ഞിറങ്ങുന്ന കാമുകന്മാർ ഒരു നിമിഷം സ്വന്തം സുരക്ഷയെക്കുറിച്ച് ഓർക്കുന്നത് നന്നായിരിക്കും.

Trending

To Top
Don`t copy text!