Current Affairs

കാറില്‍ കയറിയപ്പോള്‍ ഒരു പത്തു വയസ്സ്കാരിയോട് അയാള്‍ അങ്ങനെ ചെയ്യുമെന്ന് അച്ഛനും കരുതിയില്ല ഡോക്ടര്‍ ഷിനു എഴുതുന്നു പെൺകുട്ടികൾ വായിക്കണം

കാറില്‍ കയറിയപ്പോള്‍ ഒരു പത്തു വയസ്സ്കാരിയോട് അയാള്‍ അങ്ങനെ ചെയ്യുമെന്ന് അച്ഛനും കരുതിയില്ല ഡോക്ടര്‍ ഷിനു എഴുതുന്നു പെൺകുട്ടികൾ വായിക്കണം.

ഒരുപാട് പെൺകുട്ടികൾ പലപ്പോഴായി കടന്നുപോയൊരവസ്ഥ. പെൺകുട്ടികൾ വായിക്കണം രാവിലെ കുളിക്കുവാൻ ഇത്രയും മടിയുള്ള ഒരു പെണ്ണ് ആ നാട്ടിൽ ഞാൻ മാത്രമേയുള്ളൂ എന്ന് നാട്ടുകാർക്കും വീട്ടുകാർക്കും അറിയാവുന്ന പതിരില്ലാത്ത സത്യം.ഇന്നെനിക്കു 28 വയസ്സായിട്ടും ആ സ്വഭാവത്തിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല.

19 വർഷങ്ങൾക്കു മുൻപ് നാലാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് ഒരു അവധി ദിവസം അതിരാവിലെ തന്നെ ചക്കുളത്തുക്കാവ് അമ്പലത്തിൽ പോകുവാനായി അമ്മ എന്നെ വിളിച്ചുണർത്തുവാൻ തുടങ്ങി. “മോളെ…ടീ…. എഴുന്നേൽക്കെടീ..” “അമ്മേ.. ഒരു 5 മിനിറ്റ്..” “ഉം” വീണ്ടും പുതപ്പിനുള്ളിൽ ഒരു സർപ്പത്തെപോലെ ചുരുണ്ടുകൂടി മകരത്തിലെ മഞ്ഞു ആസ്വദിച്ച് ഉറങ്ങു വാൻ തുടങ്ങി. “എഴുന്നേൽക്കേടി.. തലയിൽ വെള്ളം കോരിയൊഴിക്കും ഞാൻ.

.” വളരെ പ്രയാസപ്പെട്ട് വേറെ നിവർത്തിയില്ലാത്തത് കൊണ്ടു വീടിന്റെ തെക്കേവശത്തുള്ള മുറിയിലെ കട്ടിലിൽ നിന്ന് പുതപ്പ് മെല്ലെ നീക്കി കണ്ണുകൾ പാതിയടച് പാതിയുറക്കത്തിൽ വെളുത്ത പെറ്റിക്കോട്ടിട്ട ഞാൻ വീണ്ടും ഒരു അവധി ദിവസത്തെ ഉറക്കം നഷ്ടമായി എന്ന് പഴിച്ചു കൊണ്ട് മെല്ലെ എഴുന്നേറ്റു. മുറി യുടെ വാതിൽ കടന്നു വടക്കേയറ്റത്തുള്ള കുളിമുറിയിൽ തൂക്കിയിട്ട കണ്ണാടിയിൽ നോക്കി പല്ലു തേച്ച ശേഷം കുളിക്കു വാനായി ചൂടുവെള്ളമെടുത്ത് അമ്മ ബക്കറ്റിലൊഴിച്ചു.

തണുത്ത വെള്ള ത്തിൽ കുളി ച്ചാൽ എനിക്കപ്പോൾ തൊണ്ടപഴുക്കും. അങ്ങനെ തുടങ്ങിയ ശീലം ഇന്നും എന്റെ കൂടെ ഉണ്ട്. ചുട്ട യിലെ ശീലം ചുടല വരെ എന്ന് പറഞ്ഞത് എത്ര ശെരിയാണ്. കൂടാതെ തണുത്ത വെള്ളം ദേഹത്തു ആദ്യം വീഴുമ്പോൾ ഐസ്സുകട്ട ദേഹത്ത് കോരിയിടുന്നയത്ര പേടിയാണ്. ഇപ്പോൾ ഭർത്താവു ഇടക്ക് ചോദിക്കും “നിനക്ക് തണുത്ത വെള്ളത്തിൽ കുളിച്ചൂടെ നാണമില്ലലോ” എന്ന്. “ഇതിലെന്താ ഇത്ര നാണിക്കാൻ ” എന്നു പറഞ്ഞു ആ ശീലത്തെ ഞാൻ കൂടെ കൂട്ടി.

എനിക്കേറെ പ്രിയപ്പെട്ട പിയേഴ്‌സ് സോപ്പ് തേച്ചു പാട്ടുപാടി കുളിക്കുന്നത് അന്നും ഇന്നും എനിക്ക് വളരെ ഇഷ്ടമായിരുന്നു. കുളിമുറി യിൽ ഞാൻ ആഷ ബോസ്ലെയെക്കാളും നന്നായി പാടിയെന്നു ഞാൻ വിശ്വസിച്ചു. കേൾക്കു വാൻ ആരും ഇല്ലാത്തതു കൊണ്ട് മതിമറന്നു പാടി കുളിച്ചു. “സമയമില്ല.വേഗം കുളിക്കു മോളായി”..അമ്മ പറഞ്ഞു. മോളായി എന്നത് ചേട്ടൻ എനിക്ക് കുഞ്ഞിലെ സമ്മാനിച്ച പേരാണ്.

നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണിലുണ്ണിയായ “മോളായി” ആണ് ഞാൻ. ഞാൻ പാട്ടുപാടി നിർത്തിയതും 5.45 നു ആൾ ഇന്ത്യ റേഡിയോ എന്നെ തോല്പിച്ചു അമ്മുമ്മ യുടെ മുറിയിൽ നിന്ന് “വന്ദേ മാതരം! സുജലാം സുഫലാം മലയജ ശീതളാം..” വീടിന്റെ ചുവരുകളെ തട്ടിയുണർത്തി. വേഗം കുളികഴിഞ്ഞു എനി ക്കേറെ പ്രിയപ്പെട്ട നീല ഉടുപ്പുമിട്ടു എന്റെ മുറിയുടെ വടക്കേവശത്തുള്ള അലമാരിയുടെ കണ്ണാടിയിൽ നോക്കി ചൂണ്ടുവിരലിനാൽ കണ്ണെഴുതി വിരലിൽ ബാക്കിയുള്ളത് മുടിയിൽ തേച്ചുകളഞ്ഞു.

ഒരു പൊട്ടും എടുത്തു തൊട്ടതും ഞാൻ തയ്യാറായി. സ്കൂളിൽ പഠിക്കുന്ന കാലത്തു എന്റെ ഒരുക്കം അത് മാത്രമാണ്. ഷിൻഗാർ കണ്മഷിയും , ശിൽപയുടെ കറുത്ത പൊട്ടും. അമ്മയും ഞാനും ചേട്ടനും അച്ഛനും കൂടി എരുമേലിയിൽ നിന്നും ചാക്കു ലത്തുക്കാവിലേക്ക് യാത്രതുടങ്ങി. ജീപ്പിന്റെ പിൻസീറ്റിലിരുന്നു യാത്ര തുടങ്ങി ഒരു അഞ്ചു മിനിറ്റു ആയിട്ടുണ്ടാകും ഞാൻ ഉറങ്ങിപ്പോയി.

കർപ്പൂരഗന്ധവും മണിമുഴക്കവും എന്റെ കാതുകളെ നിദ്രയിൽ നിന്നും ഉണർത്തി. കണ്ണുതുറന്നതും അമ്പലത്തിന്റെ പാർക്കിങ്ങിൽ എത്തിയിരുന്നു. മുടിയൊക്കെ യൊതുക്കി പാദരക്ഷകൾ അഴിച്ചു വണ്ടിയിൽ വെച്ചു അമ്പലത്തിന്റെ ഇടത്തുവശത്തുള്ള കുളത്തിന്റെ പടവുകളിറങ്ങി കാലുകൾ കഴുകി കുളത്തിനു നേരെ എതിർവശത്തുള്ള വഴിപാട് കൗണ്ടറിൽ നിന്നും അമ്മ കുറെ വഴിപാടിനുള്ള രസീതും എഴുതിവാങ്ങി ഞങ്ങൾ അമ്പളത്തിലേക് നടന്നു.

ചെറിയൊരു വരിയിൽ നിന്നെങ്കിലും അതികം താമസിക്കാതെ അമ്പളത്തിനുള്ളിൽ കയറി ദേവിയെ തൊഴുതു വണങ്ങി. ചുവന്ന കുറി നെറ്റിയിൽ തൊട്ടു ദേവികടാക്ഷം ലഭിച്ച ഒരു അനുഭൂതിയോടെ വലം വെച്ചു മറ്റുപ്രതിഷ്ഠ കൾ തൊഴുതു നാരങ്ങാ വിളക്ക് ആൽത്തറയിൽ കത്തിച്ചു പ്രാർത്ഥിച്ചാൽ പഠനത്തിൽ ശോഭി ക്കും എന്ന അമ്മയുടെ വിശ്വാസവും പൂർത്തീകരിച്ചു ചക്കുലത്തുക്കാവിലമ്മയുടെ പ്രസിദ്ധമായ പായസവും കഴിച്ചു ജീപ്പിന്റെ പിൻസീറ്റിലിരുന്നു മടക്കയാത്ര തുടങ്ങി.

വഴിയിൽ അച്ഛന് ദിശതെറ്റിയതായി തോന്നി.അന്ന് ഫോണിൽ gps ഇല്ലാത്തതുകൊണ്ട് വഴിയിൽ ആരോടെങ്കിലും ചോദിക്കുവാൻ അച്ഛൻ തീരുമാനി ച്ചു. കുറച്ചു ദൂരെ രണ്ടു പേരു നടന്നു പോകുന്നതിനു അടുത്ത് അച്ഛൻ വണ്ടി നിർത്തി. നേർത്ത ശരീരമുള്ള ഉയരം കുറഞ്ഞ 65-70 വയസ്സ് തോന്നിക്കുന്ന മുഖമാകെ ചുളിഞ്ഞ ഒരു മനുഷ്യനും,കൂടെ ഒരു 40 വയസ്സ് തോന്നി ക്കുന്ന തടിച്ച ശരീരമുള്ള ഒരാളുമുണ്ടായിരുന്നു.

അവരും നഗരത്തി ലോട്ടാണ് എന്ന വ്യാജേന വണ്ടിയിൽ കൂടെ വരാം എന്ന് പറഞ്ഞു. പ്രായമായവർ അല്ലെ എന്ന് കരുതി അച്ഛൻ അവരെ വണ്ടി യിൽ എന്റെ ഒപ്പം പിൻസീറ്റിൽ കയറുവാൻ അനുവദിച്ചു. 70 വയസ്സ് തോന്നിക്കുന്ന എന്റെ മുത്തച്ഛ ന്റെ പ്രായമുള്ള അയാൾ എന്റെ അടുത്തിരു ന്നപ്പോൾ എനിക്ക് ഭയമില്ലായിരുന്നു.10 വയസ്സിലെ നിഷ്കളങ്കത നിറഞ്ഞ മനസ്സിലെ വിശ്വാസങ്ങൾ അടിച്ചമർത്തു ന്നതായിരുന്നു അന്നത്തെ ആ ദിവസം.

ഇന്നും ഞാൻ വെറുക്കുന്ന അതേ സിഗരറ്റിന്റെ രൂക്ഷഗന്ധം അന്നും അയാളുടെ ശരീരത്തിലുംവസ്ത്രങ്ങ ളിലും നിന്ന് വമിക്കുന്നുണ്ടായിരുന്നു. വെള്ള ജുബ്ബയും ,വെളുത്ത മുണ്ടും ധരിച്ചിരുന്ന അയാളുടെ ഇടത്തെ കൈ എന്റെ വലത്തേ തുടയുടെ മേലെ പതിഞ്ഞു . കൈ ഞാൻ തട്ടിമാറ്റിയപ്പോൾ അയാളെന്നെ കണ്ണുകളിറുക്കി കാണിച്ചു വീണ്ടും കൈ എന്റെ തുടയിൽ വെച്ചു. ആദ്യം ഒന്ന് ഭയന്നെങ്കിലും ഉറക്കെ ഞാൻ പറഞ്ഞു. “അച്ഛാ,ഇയാളെന്റെ കാലിൽ പിടിക്കുന്നു..”

അപ്പോഴേക്കും നഗരത്തിന്റെ തുടക്കത്തിൽ ഞങ്ങൾ എത്തിയിരുന്നു.ഇതുകേട്ട അച്ഛൻ വണ്ടിയുടെ ബ്രേക്കിൽ ആഞ്ഞു ചവിട്ടി.എന്റെ ചേട്ടൻ വണ്ടിയിൽ നിന്ന് ചാടിയിറങ്ങി അയാളെ വണ്ടിയിൽ നിന്ന് പിടിച്ചുവലിച്ചിറക്കി അടിക്കുവാൻ തുടങ്ങി. നല്ല ഉയരവും തടിച്ച ശരീരവുമുള്ള ചേട്ടന്റെ “മോളായി” യുടെ ശരീരത്തു കൈവെക്കു ന്നവന്റെ കൈവെട്ടുവാനുള്ള രോഷം അന്നാമുഖത്ത് ഞാൻ കണ്ടു. ബഹളം കേട്ട് നാടുണർന്നു നാല് ദിശയിൽ നിന്നും ആളുകൾ ഓടിക്കൂടി.

അമ്മയാകെ വിഷമിച്ചു.അച്ഛൻ ചേട്ടനെ പിടിച്ചു മാറ്റുവാൻ ശ്രേമിച്ചുകൊണ്ടേയിരുന്നു. ഇല്ലെങ്കിൽ ആ വൃദ്ധന്റെ ശവദാഹം അന്ന് നടത്തേണ്ടി വരും. “ഇവരെയൊ ക്കെ പിടിച്ചു പോലീസ് സ്റ്റേഷനിൽ എത്തിക്കണം. ” ചേട്ടൻ പറഞ്ഞു. അച്ഛനുമ്മമയും ആകെ വിഷമിച്ചു .ഞാൻ കരഞ്ഞില്ല. കരയാൻ തോന്നിയില്ല.അന്നും ഇന്നും മറ്റുള്ളവരുടെ മുന്നിൽ ചിരിക്കുവാൻ ആണ് എനിക്ക് ഇഷ്ട്ടം. എന്റെ ഭാവിയെയോർത്തു തിളയ്ക്കുന്ന ചോരയുടെ ചങ്കൂറ്റത്തോടെ നിൽക്കുന്ന ചേട്ടനെ അച്ഛൻ സമാധാനിപ്പിച്ചു. അയാൾ ആ നാട്ടുകാരനായിരുന്നു.

നാട്ടുകാരുടെ മുന്നിൽ വെച്ച് ചെന്നായയുടെ തോൽ വലിചുരിഞ്ഞ ആശ്വാസമായിരുന്നു എനിക്ക്. അങ്ങനെ അമ്മ എന്നെ പിൻസീറ്റിൽ നിന്നും ഇറക്കി മാറോടണച്ചു മുൻസീറ്റിൽ കൂടെ ഇരുത്തി.”മോളുടെ കൂടെ അവരെ ഇരുത്തുവാൻ അനുവദിക്കരുതായിരുന്നു.” അമ്മ അച്ഛനോട് പറഞ്ഞു. “ഇത്രയും പ്രായമുള്ള മനുഷ്യൻ അല്ലെ.ഇങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതിയില്ല.” അച്ഛൻ പറഞ്ഞു. ഇടയ്ക്കു നിർത്തിയ ആ മടക്കയാത്ര ഞങ്ങൾ വീണ്ടും ആരംഭിച്ചു. ഒരു മണിക്കൂറിനുള്ളിൽ വീട്ടിലെത്തി വസ്ത്രം മാറി വീട്ടിൽ ധരിക്കുന്ന വസ്ത്രവും ഇട്ടു വരാന്തയിൽ ഇരുന്നു പത്രം വായിക്കുന്ന അച്ഛന്റെ അടുത്ത് ഞാൻ ചെന്നിരുന്നു

. “മോളെ അയാൾ ഉപദ്രവിച്ചോ?” “ഇല്ല, അച്ഛാ. കൈ കാലിൽ വെച്ച്..അപ്പോഴേക്കും ഞാൻ അച്ഛനെ വിളിച്ചില്ലേ..” “ഉം,പെൺകുട്ടികൾ ആയാൽ ഇങ്ങനെയുള്ള ഉപദ്രവങ്ങൾ ഇനിയുമുണ്ടാകാം. മോൾ,ശ്രദ്ധിക്കണം. എന്റെ തെറ്റാണ് മോളെ…” “സാരമില്ല അച്ഛാ… ” 19 വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും ആ നേർത്ത ശരീരമുള്ള ഉയരം കുറഞ്ഞ വെളുത്ത മീശയും നരച്ചമുടിയുമുള്ള ആ വൃദ്ധന്റെ മുഖം എന്റെ ഹൃദയത്തിൽ പച്ചക്കുത്തിയപോലെ മായാതെ കിടക്കുന്നു. അങ്ങനെ മറക്കുവാനാകില്ലലോ ആ കഴുകന്റെ മുഖം ഒരു പെൺകുട്ടിക്കും. ©ഡോ.ഷിനു ശ്യാമളൻ

Trending

To Top
Don`t copy text!