Connect with us

Film News

കാവ്യയുടെ പ്രതികരണം കേട്ട് ദിലീപും കുടുംബവും ഞെട്ടി !!

Published

on

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാ കേസിൽ റിമാൻഡിലായിരുന്ന നടൻ ദിലീപ് ജയിൽ മോചിതനായി. ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതാണ് നടന്റെ ജയിൽ മോചനത്തിന് വഴി തുറന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി അങ്കമാലി മജിസ്ട്രേട്ട് കോടതി പുറപ്പെടുവിച്ച മോചന ഉത്തരവ് ആലുവ സബ് ജയിലിൽ എത്തിച്ചു. തുടർന്ന് വൈകിട്ട് അഞ്ചേകാലോടെ ദിലീപ് ജയിൽനിന്ന് പുറത്തിറങ്ങി.

ദിലീപിന്റെ സഹോദരൻ അനൂപ്, അഭിഭാഷകർ എന്നിവർ ചേർന്നാണു ഹൈക്കോടതിയുടെ ഉത്തരവ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചത്. അവിടെ നിന്നും റിലീസിങ് ഓർഡർ ആലുവ ജയിലിൽ സഹോദരൻ എത്തിക്കുകയായിരുന്നു. ആലുവ സബ് ജയിലിനു പുറത്ത് വലിയ ജനക്കൂട്ടമാണ് ദിലീപിനെ സ്വീകരിക്കാൻ കാത്തുനിന്നത്. മധുരം വിതരണം ചെയ്തും ജയ് വിളിച്ചും നടന്റെ ഫ്ലെക്സിൽ പാലഭിഷേകം നടത്തിയുമാണ് ആരാധകർ ആഹ്ലാദം പ്രകടിപ്പിച്ചത്. നടൻ ധർമ്മജൻ, നാദിർഷായുടെ സഹോദരൻ സമദ്, കലാഭവൻ അൻസാർ തുടങ്ങി സിനിമാമേഖലയിൽ നിന്നുള്ളവരും ദിലീപിനെ സ്വീകരിക്കാൻ എത്തിയിരുന്നു.

ഉച്ചക്ക് ഒന്നേമുക്കാലോടെ വിധി വന്നെങ്കിലും വിധിയുടെ ശരിപകര്‍പ്പ് ആലുവ സബ്ജയിലെത്തിച്ചത് വൈകിട്ട് അഞ്ചുമണി കഴിഞ്ഞാണ്. ദിലീപിന്റെ അഭിഭാഷകനും സഹോദരന്‍ അനൂപും സുഹൃത്തുക്കളും സ്വീകരിക്കാന്‍ വാഹനവുമായി ജയിലിലെത്തി. ആരാധകരുടെ തിരക്ക് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടു നേരിട്ടതോടെ വാഹനം ജയിലിന്റെ കവാടത്തിന് മുന്നിലേക്ക് നിര്‍ത്തി. 5.20 ഓടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയ ദിലീപ് ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്ത് കൈകൂപ്പിയശേഷം വാഹനത്തില്‍ കയറി.

വന്‍ ജനക്കൂട്ടത്തിന്റെ അകമ്പടിയോടെയാണ് പറവൂര്‍ കവലയിലെ കുടുംബ വീട്ടിലേക്ക് ദിലീപ് യാത്ര തിരിച്ചത്. അഞ്ചരയോടെ ദിലീപ് കുടുംബവീട്ടിലെത്തി. 85 ദിവസം ജയില്‍ വാസം കഴിഞ്ഞ് തിരിച്ചെത്തിയ നടനെ സ്വീകരിക്കാന്‍ അമ്മയും സഹോദരിയും ഭാര്യയും നടിയുമായ കാവ്യാ മാധവനും നടന്‍ സിദ്ധിക്ക് ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരും തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്നു. സുഹൃത്തുക്കള്‍ക്ക് കൈകൊടുത്ത ശേഷമാണ് ദിലീപ് വീടിന് അകത്തേക്ക് പോയത്.

85 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ജാമ്യഹർജി പരിഗണിച്ചത്. അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടെന്നു വിലയിരുത്തിയ കോടതി, ദിലീപിന് ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം പരിഗണിച്ചു. ഹൈക്കോടതിയിലും മജിസ്ട്രേറ്റ് കോടതികളിലുമായി അഞ്ച് തവണയാണ് ദിലീപ് ജാമ്യപേക്ഷ സമർപ്പിച്ചത്.

ദിലീപ് ജയിലിനു പുറത്തേക്കു വരുന്ന ദൃശ്യങ്ങൾ 

അതേസമയം, ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതു സംബന്ധിച്ച് വിധി പകർപ്പു ലഭിച്ചശേഷം പ്രതികരിക്കാമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. ദിലീപിന് ജാമ്യം കിട്ടിയത് പൊലീസിന്റെ വീഴ്ചയല്ലെന്നും കേസിൽ ദിലീപിനെതിരെ ഉടൻ കുറ്റപത്രം മർപ്പിക്കുമെന്നും ആലുവ റൂറൽ എസ്പി എ.വി.ജോർജ് പ്രതികരിച്ചു.

ജാമ്യ വ്യവസ്ഥകൾ ഇങ്ങനെ:

1. പാസ്പോർട്ട് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിക്കണം
2. ഒരു ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കണം
3. രണ്ട് ആൾ ജാമ്യവും നൽകണം
4. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്
5. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം
6. നടിക്കെതിരെ മോശം പരാമർശങ്ങൾ നടത്തരുത്
7. മാധ്യമങ്ങളോടു സംസാരിക്കുന്നതിന് നിയന്ത്രണം

വാദവും പ്രതിവാദവും കഴിഞ്ഞ ആഴ്ച പൂർത്തിയായിരുന്നു. ജാമ്യത്തിനായി മൂന്നാം തവണയാണു ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. മുമ്പ് രണ്ടു തവണയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അങ്കമാലി മജിസ്ട്രേട്ട് കോടതി രണ്ടു തവണയും ജാമ്യാപേക്ഷ തള്ളി.

നടിയെ ആക്രമിക്കാന്‍ ദിലീപ് തനിക്കു ക്വട്ടേഷന്‍ നല്‍കിയെന്നാണു കേസിലെ ഒന്നാം പ്രതി സുനിൽകുമാർ എന്ന പള്‍സര്‍ സുനിയുടെ മൊഴി. കേസില്‍ ഈയാഴ്ചതന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. അതേസമയം, കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ല.

സോപാധിക ജാമ്യം ലഭിക്കാനുള്ള സാഹചര്യമായിട്ടില്ലെന്നു വിലയിരുത്തിയാണു മുൻപു ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജൂലൈ പത്തിനാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിന്റെ നാൾ വഴി

2017 ഫെബ്രുവരി 17 : അങ്കമാലി അത്താണിക്കു സമീപം പ്രമുഖ യുവനടിയുടെ കാർ തടഞ്ഞുനിർത്തി അതിക്രമിച്ചു കയറിയ സംഘം നടിയെ ശാരീരികമായി ഉപദ്രവിക്കുകയും അപകീർത്തികരമായ വിഡിയോയും ചിത്രങ്ങളും പകർത്തുകയും ചെയ്തതായി കേസ്.

ഫെബ്രുവരി 21: നടൻ ദിലീപിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.

ഫെബ്രുവരി 23: മുഖ്യപ്രതി പെരുമ്പാവൂർ കോടനാട് നെടുവേലിക്കുടി സുനിൽകുമാർ (പൾസർ സുനി), തലശേരി സ്വദേശി വിജീഷ് എന്നിവരെ കോടതി മുറിയിൽനിന്നു നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്തു.

ഏപ്രിൽ 20: വിഷ്ണു എന്നയാൾ വിളിച്ച് സംഭവത്തിൽ ബന്ധപ്പെടുത്താതിരിക്കാൻ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടതായി കാണിച്ച് നടൻ ദിലീപ് ഡിജിപിക്ക് പരാതി നൽകി.

ജൂൺ 25: ദിലീപിനെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ പൾസർ സുനിയുടെ സഹതടവുകാരായ വിഷ്ണു, സനൽ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. കത്ത് എഴുതിയതായി സുനി അന്വേഷണസംഘത്തിനു മൊഴി നൽകി.

ജൂൺ 28: പുതിയ വെളിപ്പെടുത്തലുകളെത്തുടർന്ന് ദിലീപ്, നാദിർഷ, ദിലീപിന്റെ സഹായി അപ്പുണ്ണി എന്നിവരെ അന്വേഷണ സംഘം ആലുവ പൊലീസ് ക്ലബിൽ വിളിച്ചുവരുത്തി 13 മണിക്കൂർ ചോദ്യം ചെയ്തു

ജൂലൈ 02: ദിലീപ് നായകനായി അഭിനയിച്ച അവസാന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ മുഖ്യപ്രതി പൾസർ സുനി എത്തിയതായി പൊലീസിന് തെളിവു ലഭിച്ചു.

ജൂലൈ 10: ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു. അറസ്റ്റ് രേഖപ്പെടുത്തുന്നു.

Advertisement

Film News

ഉണ്ണി ചെയ്ത ആ ഒരു തെറ്റ്, അതാണ് എല്ലാത്തിനും കാരണമായത് !! സ്വാസിക

Published

on

swasika-unni-mukundan

ടെലിവിഷൻ പരമ്പരയിലൂടെ  പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് സ്വാസിക. സ്വാസിക എന്ന പേരിനേക്കാൾ സീത എന്ന പേരിലൂടെയാണ് താരത്തെ എല്ലാവര്ക്കും പരിചിതം. സീത എന്ന പാരമ്പരയിലൂടെയാണ് താരം എല്ലാവര്ക്കും പരിചിത ആകുനത്. ഇപ്പോൾ ഉണ്ണി മുകുന്ദനുമായി താരം പ്രണയത്തിലാണ് എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്.

swasika

പറയാനുള്ളത് ഇതാണ്.

‘ഞാനും ഉണ്ണി മുകുന്ദനും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത എങ്ങനെ പരന്നു എന്നതിനെക്കുറിച്ച്‌ യാതൊരു ഐഡിയയുമില്ല. പല തവണ ഞാന്‍ അതൊരു ഗോസിപ്പ് മാത്രമാണെന്ന് പറഞ്ഞിട്ടും ഇപ്പോഴും സോഷ്യല്‍ മീഡിയ വിട്ടിട്ടില്ല. എനിക്കിഷ്ടപ്പെട്ട ആര്‍ട്ടിസ്റ്റുകളുടെ സിനിമകള്‍ കാണുമ്ബോള്‍ അവരെ അഭിനന്ദിച്ച്‌ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇടാറുണ്ട്. അങ്ങനെയാണ് മാമാങ്കം കണ്ടിട്ട് ചന്ത്രോത്ത് പണിക്കരെക്കുറിച്ചും നല്ല വാക്കുകള്‍ കുറിച്ചത്. അതിന് റിപ്ലൈ ചെയ്തു എന്നൊരു തെറ്റ് മാത്രമേ ഉണ്ണി ചെയ്തുള്ളൂ. ബാക്കി ആരും റിപ്ലേ ചെയ്യാറില്ല. ഉണ്ണി ആ പോസ്റ്റിന് റിപ്ലേ ചെയ്തതോടെയാണ് എല്ലാവരും എന്തോ ഉണ്ട് എന്ന് പറഞ്ഞു തുടങ്ങിയത്. പിന്നീട് അത് അവസാനിക്കുന്നില്ല എന്നു മാത്രം.’

unni mukundan

‘ആദ്യം ഈ കഥ പരന്നപ്പോള്‍ ഞാന്‍ ടെന്‍ഷനായി ഉണ്ണിയെ വിളിച്ച്‌ സോറി പറഞ്ഞു. കുഴപ്പമില്ല ഇതൊക്കെ ഇതിന്റെ ഭാഗമല്ലേ എന്ന് ഉണ്ണി ആശ്വസിപ്പിച്ചു. അന്ന് ഇതു പറഞ്ഞ് ഞങ്ങള്‍ കുറേ ചിരിച്ചതുമാണ്. പിന്നീട് ഞങ്ങള്‍ ഇക്കാര്യം സംസാരിച്ചിട്ടില്ല. അതിനെ അതിന്റെ വഴിക്കു വിട്ടു. ഇടയ്ക്ക്, കുറേ പേരോട് ഇതിനെക്കുറിച്ച്‌ സമാധാനം പറഞ്ഞ് മടുത്തെന്ന് ഉണ്ണി പറഞ്ഞിരുന്നു. ഇനിയും ഉണ്ണിയുടെ നല്ല പ്രകടനം കണ്ടാല്‍ ഞാന്‍ അഭിനന്ദിക്കും. യാതൊരു മടിയുമില്ല.

Continue Reading

Film News

ആലിയ ഭട്ടും രൺബീറും ലിവിങ് ടുഗെദറിൽ ? വീഡിയോ വൈറൽ

Published

on

alia-and-ranbeer

ബോളിവുഡ് കാത്തിരിക്കുന്ന താരവിവാഹങ്ങളിലൊന്നാണ് ആലിയ രണ്‍ബീര്‍ വിവാഹം. ഈ വര്‍ഷം അവസാനത്തോട് കൂടി വിവാഹം നടക്കുമെന്നുമൊക്കെ യായിരുന്നു പാപ്പരാസികള്‍ കണ്ടെത്തിയത്. എന്നാല്‍ ഇരുവരും ലിവിങ് റിലേഷനില്‍ ആണോ എന്ന് സംശയം നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. കൊറോണ കാരണം രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലും രണ്‍ബീറിനൊപ്പം ആലിയയും ഉണ്ട്. ഇരുവരും അപ്പാര്‍ട്ട്മെന്റില്‍ നിന്നും പുറത്തേക്ക് ഇറങ്ങി വരുന്നൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്.

alia with ranbeer

ജിം വസ്ത്രം ധരിച്ച ആലിയയും രണ്‍ബീറും ഒരുമിച്ച്‌ നടക്കുന്നതായി കാണിക്കുന്നു. രണ്‍ബീര്‍ ബ്ലാക്ക് ഡ്രസിലും, നിയോണ്‍ ഗ്രീന്‍ ഷൂസിലും ആണ്, ആലിയ ഗ്രേ ടാങ്ക് ടോപ്പും ഗ്രേ പാന്റും, ഗ്രേ ഷൂസും ധരിച്ചിരിക്കുന്നത് കാണാം. രണ്‍ബീറിന്റെ വളര്‍ത്തുമൃഗവും അവരോടൊപ്പം നടക്കുന്നതും വീഡിയോയില്‍ കാണാം.

സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് എല്ലാ ജിമ്മുകളും അടച്ചുപൂട്ടിയപ്പോള്‍, നിരവധി സെലിബ്രിറ്റികള്‍ ഹോം വര്‍ക്ക് ഔട്ടുകള്‍ തിരഞ്ഞെടുക്കുന്നു. ലോക്ക് ഡൗണ്‍ നീണ്ടുനില്‍ക്കുന്നതുവരെ ആലിയയും രണ്‍ബീറും ഒരുമിച്ച്‌ കാണുമെന്ന് വീഡിയോ സൂചിപ്പിക്കുന്നു. നേരത്തെ മാര്‍ച്ച്‌ 20 ന് ആലിയ സ്വയം ഒരു ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു, അത് രണ്‍ബീര്‍ വീട്ടില്‍ നിന്ന് പകര്‍ത്തിയാതായിരുന്നു. .

കടപ്പാട് : Movie Talkies

Continue Reading

Film News

ഇന്നത്തെ കുട്ടികളും ഇതെല്ലാം അറിഞ്ഞിരിക്കണം !! കുട്ടിക്കാല ഓർമ്മകൾ പങ്കുവെച്ച് ദുൽഖർ

Published

on

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവനടൻ ആണ് ദുല്ഖര്, ദുല്ഖര് പങ്കു വെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ രണ്ടു കൈയും നീട്ടി ആളുകൾ സ്വീകരിക്കാറുണ്ട്, ഇപ്പോൾ തന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ ആണ് ദുല്ഖര് പങ്കു വെച്ചിരിക്കുന്നത്. കുട്ടിക്കാലത്തിന്റെ നിറം മങ്ങാത്ത ഓർമ്മകൾ പങ്കു വെച്ച ദുല്ഖറിന്റെ കുറിപ്പ് ഏറെ ശ്രദ്ധ നേടുകയാണ്

dulqar

ദുല്ഖറിന്റെ പോസ്റ്റ് ഇങ്ങനെ

ഞാന്‍ താമസിക്കുന്ന എല്ലാ വീട്ടിലും ഒരു നെല്ലിക്ക മരം ഉണ്ടാവാറുണ്ട്, വളരെ യാദൃശ്ചികമാണത്. എന്റെ കുട്ടിക്കാലം പ്രത്യേകിച്ച്‌ അമ്മവീട്ടിലെ ഓര്‍മകളില്‍ കൂടുതലും ഈ നെല്ലിക്കയും ചാമ്ബങ്ങയും നിറഞ്ഞ മരങ്ങളാണ്.

ഇത് കൂടാതെ ഇരുമ്ബന്‍ പുളി, ചെറി അങ്ങനെയെല്ലാം അവിടെയുണ്ടായിരുന്നു. പച്ചമാങ്ങ പറിക്കാന്‍ മരത്തില്‍ വലിഞ്ഞു കേറിയതും കറുവാപട്ടയുടെ ഇലകള്‍ ചവച്ചുനടന്നതുമെല്ലാം എത്ര നല്ല ഓര്‍മകളാണ്. ഇന്നത്തെ കുട്ടികളും ഈ അനുഭവങ്ങളിലൂടെയെല്ലാം കടന്നുപോകണമെന്നാണ് എന്റെ ആഗ്രഹം. കാരണം അത് എന്നും നമ്മളുടെ കൂടെയുണ്ടാകും.’ ദുല്‍ഖര്‍ കുറിച്ചു.

dulqar salman

Continue Reading

Film updates

swasika-unni-mukundan swasika-unni-mukundan
Film News3 hours ago

ഉണ്ണി ചെയ്ത ആ ഒരു തെറ്റ്, അതാണ് എല്ലാത്തിനും കാരണമായത് !! സ്വാസിക

ടെലിവിഷൻ പരമ്പരയിലൂടെ  പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് സ്വാസിക. സ്വാസിക എന്ന പേരിനേക്കാൾ സീത എന്ന പേരിലൂടെയാണ് താരത്തെ എല്ലാവര്ക്കും പരിചിതം. സീത എന്ന പാരമ്പരയിലൂടെയാണ് താരം...

alia-and-ranbeer alia-and-ranbeer
Film News3 hours ago

ആലിയ ഭട്ടും രൺബീറും ലിവിങ് ടുഗെദറിൽ ? വീഡിയോ വൈറൽ

ബോളിവുഡ് കാത്തിരിക്കുന്ന താരവിവാഹങ്ങളിലൊന്നാണ് ആലിയ രണ്‍ബീര്‍ വിവാഹം. ഈ വര്‍ഷം അവസാനത്തോട് കൂടി വിവാഹം നടക്കുമെന്നുമൊക്കെ യായിരുന്നു പാപ്പരാസികള്‍ കണ്ടെത്തിയത്. എന്നാല്‍ ഇരുവരും ലിവിങ് റിലേഷനില്‍ ആണോ...

Film News4 hours ago

ഇന്നത്തെ കുട്ടികളും ഇതെല്ലാം അറിഞ്ഞിരിക്കണം !! കുട്ടിക്കാല ഓർമ്മകൾ പങ്കുവെച്ച് ദുൽഖർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവനടൻ ആണ് ദുല്ഖര്, ദുല്ഖര് പങ്കു വെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ രണ്ടു കൈയും നീട്ടി ആളുകൾ സ്വീകരിക്കാറുണ്ട്, ഇപ്പോൾ തന്റെ കുട്ടിക്കാലത്തെ...

vineeth-sreenivasan vineeth-sreenivasan
Film News4 hours ago

പ്രിയതമക്കൊപ്പമുള്ള 16 വര്ഷം !! ഭാര്യയ്ക്ക് വെഡ്ഡിങ് ആനിവേഴ്‌സറി ആശംസ നേര്‍ന്ന് വിനീത് ശ്രീനിവാസന്‍!

എഴുത്തിലും സംവിധാനത്തിലും ഒരുപോലെ തിളങ്ങുന്ന നടനാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ മക്കളും ഇപ്പോൾ അദ്ദേഹത്തിന്റെ പാത പിന്തുടരുകയാണ്. ഗായകനായി അരങ്ങേറിയ വിനീത് അഭിനേതാവായും സംവിധായകനായും നിര്‍മ്മാതാവായുമൊക്കെ എത്തിയിരുന്നു. സഹോദരനെ...

sowbhagya-venkitesh sowbhagya-venkitesh
Film News19 hours ago

അർജുനെ എനിക്ക് ആദ്യം ഇഷ്ടമല്ലായിരുന്നു, അതിന്റെ കാരണം എന്റെ അമ്മ തന്നെ ആയിരുന്നു !! സൗഭാഗ്യ വെങ്കിടേഷിന്റെ വാക്കുകൾ വൈറൽ ആകുന്നു

നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ, സൗഭാഗ്യ ടിക് ടോകിലൂടെയും നൃത്തത്തിലൂടെയും ഏറെ പ്രശസ്തയാണ്, മകളോടൊപ്പം നൃത്തം ചെയ്തു ഡബ്‌സ്‍മാഷ് ചെയ്തും താര കല്യാണും ഈ...

Writeups

kerala-police kerala-police
Health18 hours ago

കാവൽ നിന്ന പോലീസുകാരന് ചായയും കടിയും നൽകി സൽക്കരിച്ച് ഈ ബാപ്പയും മകളും !! വീഡിയോ വൈറൽ

സൽക്കാരത്തിന്റെ കാര്യത്തിൽ പകരം വെക്കാൻ കഴിയാത്ത നാടാണ് കോഴിക്കോട്, വരുന്നവരെയെല്ലാം വയറുനിറച്ചൂട്ടിയും സ്​നേഹം കൊടുത്തും മടക്കിയയച്ചവരാണ്​ കോഴിക്കോട്ടുകാര്‍. റോഡില്‍ കാവല്‍ നിന്നിരുന്ന പൊലീസുകാരനും ആ സ്​നേഹത്തിന്‍െറ മധുരമറിഞ്ഞു....

rini-krishnan rini-krishnan
Current Affairs1 day ago

കൊറോണ നെഗറ്റീവ് ആണെന്ന് അറിഞ്ഞിട്ടും ഭയത്തോടെ നാട്ടുകാർ നോക്കുന്നു, അപവാദങ്ങൾ പറഞ്ഞു പരത്തുന്നു !! പത്ര മാധ്യമങ്ങളിൽ പോലും കള്ള വാർത്ത പ്രചരിപ്പിച്ചു, എന്ത് ചെയ്യണം എന്നറിയാത്ത നിസ്സഹായവസ്ഥയിൽ റിനി

ലോകത്തെ മുഴുവൻ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് കൊറോണ എന്ന മഹാമാരി, സർക്കാരും  ആരോഗ്യ വകുപ്പും  എന്തൊക്കെ ചെയ്തിട്ടും ഈ മഹാമാരിയെ പിടിച്ച് കെട്ടുവാൻ സാധിക്കുന്നില്ല. കൊറോണ  ബാധിച്ചവർ...

cubes-international cubes-international
Malayalam Article3 days ago

ലോക്ക് ഡൗണിൽ അന്താളിച്ച് പോയപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെയാണ് ആ മെസ്സേജ് എത്തിയത് !! ക്യൂബ്സ് ഇന്റർനാഷണൽ കമ്പനിയെ പറ്റിയുള്ള തൊഴിലാളിയുടെ കുറിപ്പ് വൈറൽ ആകുന്നു

കൊറോണയെ തടുക്കുവാൻ വേണ്ടിയുള്ള പ്രധാന മന്ത്രിയുടെ ലോക്ക് ഡൗൺ മൂലം എല്ലാ തൊഴിലാളികളും ജോലിക്ക് പോകുവാൻ കഴിയാതെ വീടുകളിൽ തന്നെയാണ്. ആവശ്യ സാധങ്ങളുടെ സ്ഥാപനങ്ങൾ ഒഴികെ മറ്റെല്ലാ...

swathy-raval swathy-raval
Malayalam Article6 days ago

ഇന്ത്യയുടെ അഭിമാനമായി സ്വാതി !! 263 ഇ​ന്ത്യ​ക്കാ​രെ നാട്ടിലെത്തിച്ച ധീര വനിത

കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നിരവധി പേരാണ് അന്യ രാജ്യത്തു കുടുങ്ങി കിടക്കുന്നത്,അ​തി​വേ​ഗം മ​ര​ണം വി​ത​ക്കു​ന്ന ഒ​രു നാ​ട്ടി​ല്‍ കു​ടു​ങ്ങി​യ വി​ദ്യാ​ര്‍ഥി​ക​ള​ട​ക്ക​മു​ള്ള 263 ഇ​ന്ത്യ​ക്കാ​രെ, ഒ​രു...

doctor-hadiyo-ali doctor-hadiyo-ali
Malayalam Article1 week ago

ഹൃദയം നുറുങ്ങുന്ന ഒരു കാഴ്ച്ച, ഗർഭിണിയായ തന്റെ ഭാര്യയെയും മക്കളെയും അകലെ നിന്ന് ഒരു നോക്ക് കാണുന്ന ഡോക്ടർ !! പക്ഷെ ആ കുട്ടികൾ അറിഞ്ഞില്ല അച്ഛൻ മരണത്തിലേക്ക് ആണ് പോയതെന്ന്

ലോകം മുഴുവൻ മഹാമാരിയായി താണ്ഡവം ആടുകയാണ് കൊറോണ. നിരവധി ആളുകളുടെ ജീവൻ അപഹരിക്കുകയും അത് പോലെ തന്നെ ഇനിയും ജീവനുകൾക്ക് ആപത്തുമാണ് ഈ മഹാമാരി. ഇപ്പോൾ നമ്മുടെ...

minha-treatment minha-treatment
Malayalam Article2 weeks ago

കരളു പകുത്തു നല്കാൻ ഈ ‘അമ്മ തയ്യാറാണ് !! പക്ഷെ ചികിത്സക്ക് 25 ലക്ഷം രൂപ വേണം, കനിവ് തേടി ഒരു കുടുംബം

മകളെ രക്ഷിക്കുവാൻ അഭ്യര്ഥനയോടെ ഒരു കുടുംബം മുന്നോട്ട് വന്നിരിക്കുകയാണ്. മകളുടെ ജീവൻ രക്ഷിക്കാൻ കണ്ണീരോടെ കൈ നീട്ടുകയാണ് ഈ ‘അമ്മ. ജീവിതം ആസ്വദിക്കേണ്ട ഈ പ്രായത്തിൽ അവൾ...

sowya ratheesh sowya ratheesh
Malayalam Article2 weeks ago

ആദ്യത്തെ കുഞ്ഞ് നഷ്ടപ്പെട്ടത് ഒൻപതാം മാസത്തിൽ !! പിന്നീട് ദൈവം കൊടുത്തത് നാലു കണ്മണികളെ

മാവേലിക്കര സ്വദേശികളായ രതീഷിനും സൗമ്യക്കും ആണ് ഒറ്റ പ്രസവത്തിൽ നാലു പൊന്നോമനകളെ കിട്ടിയത് . 2018 മെയ് മാസത്തിലാണ് നാല് പെണ്‍കുട്ടികളെന്ന സൗഭാഗ്യം ഇവരെത്തേടിയെത്തുന്നത്.  ഒരു കുഞ്ഞിനെ...

doctor-shmana doctor-shmana
Malayalam Article2 weeks ago

ഒരു ദിവസം പണിക്ക് പോയില്ലെങ്കിൽ വീട്ടിൽ അടുപ്പ് പുകയില്ല, ഇന്ന് കഞ്ഞി വെള്ളമാണ് കുടിച്ചത്!! ഡോക്ടര്‍ ഷിംന അസീസിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു

ലോകം മുഴുവൻ മഹാമാരിയായി താണ്ഡവം ആടുകയാണ് കൊറോണ. നിരവധി ആളുകളുടെ ജീവൻ അപഹരിക്കുകയും അത് പോലെ തന്നെ ഇനിയും ജീവനുകൾക്ക് ആപത്തുമാണ് ഈ മഹാമാരി. ഇപ്പോൾ നമ്മുടെ...

lady-viiral-post lady-viiral-post
Malayalam Article2 weeks ago

എല്ലാ രാത്രിയിലും ഭർത്താവ് എന്നെ ബലാത്സംഗം ചെയ്യും !! വൈറൽ ആയി യുവതിയുടെ കുറിപ്പ്

പല സ്ത്രീകളും നേരിടുന്ന പ്രശ്‌നമാണ് ഗാർഹിക ശാരീരിക പീഡനം . പലരും അത് തുറന്നു പറയുന്നു, മിക്ക സ്ത്രീകളും അത് തുറന്നു പറയാതെ ഉള്ളിൽ കൊണ്ട് നടക്കുന്നു....

12-year-old-girl-yasha 12-year-old-girl-yasha
Health3 weeks ago

മരണത്തിനു കീഴടങ്ങും മുൻപ് അവൾ ജീവൻ നൽകിയത് അഞ്ചു പേർക്ക് !! അവയവദാനത്തിന് മാതൃകയായി 12 വയസ്സുകാരി

കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴെ വീണ ചികിത്സയിൽ ഇരുന്ന പെൺകുട്ടി മരണത്തിനു മുൻപ് ജീവൻ നൽകിയത് അഞ്ചു പേർക്ക്. കരൾ, വൃക്കകൾ, കണ്ണുകൾ എന്നിവയാണ് ദാനം ചെയ്തിരിക്കുന്നത്. ...

jafar-facebook-post jafar-facebook-post
Corona latest3 weeks ago

നാളിതുവരെ നിധി പോലെ സൂക്ഷിച്ച ഈ ഫോട്ടോ ഞാൻ നശിപ്പിക്കുകയാണ്!! ചെന്നിത്തലക്ക് എതിരെ രോക്ഷം കൊണ്ട് ജാഫർ (കുറിപ്പ് )

ലോകം മുഴുവൻ കൊറോണ താണ്ഡവമാടുമ്പോൾ അതിനെ തുരത്താൻ ശ്രമിക്കുന്ന ശൈലജ ടീച്ചർക്കെതിരെ കഴഞ്ഞ ദിവസം രേമേഷ് ചെന്നിത്തല വിമർശങ്ങൾ നടത്തിയിരുന്നു, അതിനെതിരെ നിരവധി പേരാണ് പ്രതികരിച്ചത്. ഇപ്പോൾ ...

shinu-shyamalan-belly-dance shinu-shyamalan-belly-dance
Corona latest3 weeks ago

കൊറോണ ബാധിച്ച രോഗിയെ പറ്റി ഫേസ്ബുക് പോസ്റ്റ് ഇട്ടതിനെ തുടർന്ന് ജോലി നഷ്ട്ടപെട്ട ഡോക്ടർ ഷിനു ശ്യാമളന്റെ ബെല്ലി ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു

കൊറോണ ഹബ്‌ദിച്ചതിനെ തുർന്ന് ക്ലിനിക്കിൽ എത്തിയ രോഗിയെ പറ്റി ഫേസ്ബുക് പോസ്റ്റ് ഇട്ടതിനെ തുടർന്ന് ആരോഗ്യ സംഘടന ഡോക്ടർ  ഷിനു ശ്യാമളന് എതിരെ കേസ് രെജിസ്റ്റർ  ചെയ്തിരുന്നു....

corona-patient-facebook-pos corona-patient-facebook-pos
Corona latest3 weeks ago

ചേതനയറ്റ അച്ഛന്റെ ശരീരം അവസാനമായി കണ്ടത് വീഡിയോ കോളിലൂടെ !! ഐസൊലേഷൻ വാർഡിൽ കഴിയുന്ന യുവാവിന്റെ ഹൃദയം തൊടുന്ന കുറിപ്പ്

മഹാമാരിയായി കൊറോണ ലോകം മുഴുവൻ പടർന്നു വ്യാപിക്കുകയാണ്. തന്റെ അച്ഛന്റെ മുഖം അവസാനമായി വീഡിയോ കോളിലൂടെ കാണേണ്ടി വന്ന ഒരു യുവാവിന്റെ ഹൃദയത്തെ തൊടുന്ന കുറിപ്പ് ഇപ്പോൾ...

corona-mariiege-postponed corona-mariiege-postponed
Corona latest3 weeks ago

കൊറോണ പകരുന്ന സാഹചര്യത്തിൽ വിവാഹം മാറ്റി വെച്ച് മാതൃകയായി രണ്ടു കുടുംബങ്ങൾ

ഇപ്പോൾ കേരളത്തിൽ 14 പേർക്കാണ് കൊറോണ സ്ഥിതീകരിച്ചിരിക്കുന്നത്, ഈ സാഹചര്യത്തിൽ നടത്തിനരുന്ന വിവാഹം മാറ്റി വെച്ച് മാതൃകയായിരിക്കുകയാണ് രണ്ടു കുടുംബങ്ങൾ. ഈ മാർച്ച് 15 നു നടക്കേണ്ട...

rosalia-lombardo rosalia-lombardo
Malayalam Article3 weeks ago

മരിച്ചു നൂറു വര്ഷം കഴിഞ്ഞിട്ടും ഈ കുഞ്ഞിന്റെ ശരീരം ഇതുവരെ അടക്കം ചെയ്തിട്ടില്ല !! കാരണം ഇതാണ്

മരിച്ചു നൂറു വര്ഷം കഴിഞ്ഞിട്ടും ഇതുവരെ അടക്കം ചെയ്തിട്ടില്ലാത്ത ഒരു കുഞ്ഞു മമ്മിയുടെ കഥയാണ് ഇത്, ശെരിക്കും നടന്ന ഒരു കഥ.  മാധ്യമങ്ങളിൽ ഈ കുഞ്ഞു മുഖം...

Trending

abhijith-thiruvallom abhijith-thiruvallom
Current Affairs24 hours ago

ലോക്ഡൗണ്‍, രാത്രിയിൽ പുറത്ത് പോകുന്നത് വീട്ടുകാർ തടഞ്ഞതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു !!!

ലോക്ക് ഡൗൺ ആയതിനാൽ വീട്ടിൽ നിന്നും രാത്രിയിൽ കറങ്ങുവാൻ പോകുന്നത് വീട്ടുകാർ തടഞ്ഞതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു, തിരുവല്ലം നെല്ലിയോട് റാം നിവാസില്‍ വിജയന്‍-ഗീത ദമ്പതിമാരുടെ...

spadikam-movie spadikam-movie
Current Affairs1 day ago

25 വർഷങ്ങൾക്ക് ശേഷം സ്ഫടികം വീണ്ടും എത്തുന്നു !! മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

മോഹന്‍ലാല്‍-ഭദ്രന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ബ്ലോക് ബസ്റ്റര്‍ ചിത്രം സ്ഫടികത്തിന്റെ 25ാം വാര്‍ഷികമാണ് ഇന്ന്. ചിത്രത്തിന്റെ റീ റിലീസിനായി ആരാധകര്‍ കാത്തിരിക്കുന്ന വേളയില്‍ സ്ഫടികത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്...

Current Affairs1 month ago

ലജ്ജിക്കുക കേരളമേ…! പോകാൻ വീടില്ലാത്തതു കൊണ്ട് മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയുന്ന ഒരു കുടുംബം

അന്യ നാടുകളിൽ പല സംഭവങ്ങളും കാണുമ്പോഴും കേൾക്കുമ്പോഴും നമ്മളിൽ ചിലർ അഭിമാനത്തോടെ പറയാറുണ്ട് ഇതൊന്നും കേരളത്തിൽ നടക്കില്ല എന്ന്. എന്നാൽ അതല്ല ഇന്ന് നമ്മുടെ അവസ്ഥ ഇവിടെ...

home-remedies-for-cancer home-remedies-for-cancer
Current Affairs2 months ago

ക്യാന്സറിനെ ഓർത്ത് ഇനി പേടിക്കേണ്ട കാര്യമില്ല!! ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി

മനുഷ്യനെ കാർന്നു തിന്നുന്ന ഒരു രോഗമാണ് കാൻസർ, പണ്ട് ഇതിനു വേണ്ടി യാതൊരു പ്രതിവിധിയും ഇല്ലായിരുന്നു എന്നാൽ ഇന്ന് ആരോഗ്യ മേഖല ഒരുപാട് മെച്ചപ്പെട്ട ഈ കാലഘട്ടത്തിൽ...

seclob mobile application seclob mobile application
Current Affairs3 months ago

ദൈനംദിന ആവിശ്യങ്ങൾ നിറവേറ്റാനായി സെക് ലോബ് മൊബൈൽ ആപ്ലിക്കേഷൻ നിങ്ങൾക്ക് മുന്നിലേക്ക്

ഒരുപാട് ആവശ്യങ്ങൾ ഒരു കുടക്കീഴിൽ എന്ന ആശയവുമായി സെക് ലോബ് – എന്ന മൊബൈൽ ആപ്ലിക്കേഷൻ കോഴിക്കോട് വെച്ചു മേയർ ശ്രീ.തോട്ടത്തിൽ രവീന്ദ്രനും , പ്രശസ്ത സിനിമ...

Trending

Don`t copy text!