മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നു.വിവാഹം ഡിസംബർ 20 ന്. - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നു.വിവാഹം ഡിസംബർ 20 ന്.

മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നു.വിവാഹം ഡിസംബർ 20 ന്.

ഇന്നലെ തൃശൂർ സ്റ്റാൻറിൽ
കോഴിക്കോട്ടേക്കുള്ള ksrtc ബസ്സിൽ ഇരിക്കുമ്പോൾ സായാഹ്ന പത്രങ്ങളുമായി മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു പയ്യൻ കയറി വന്നു .

“ചൂടുള്ള വാർത്ത… ചൂടുള്ള വാർത്ത ..ജലാറ്റിൻ
കമ്പനി ആക്രമണത്തിന് പിന്നിൽ മാവോയിസ്റ്റുകൾ… ”
ആരും പത്രം വാങ്ങുന്നില്ല.
“ബാർ കോഴ കൂടുതൽ തെളിവുകൾ പുറത്ത്”
അപ്പോഴുമില്ല ഒരനക്കവും.

ശുഭദിനം കൂട്ടുകാരെ…..
മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നു. ……
വിവാഹം ഒക്ടോബര്‍ 14 ന് ”
നിമിഷം കൊണ്ടാണ് പത്രം വിറ്റ് തീർന്നത്
ഈയുള്ളവനും വാങ്ങി ഒരെണ്ണം. പണവും കീശയിലിട്ട് പയ്യൻ കൂളായി ഇറങ്ങി പോയി….

ഒന്നാം പേജ് മുതൽ അവസാന പേജ് വരെ എല്ലാവരും ഇരുന്ന് മറിക്കുകയാണ്,
അങ്ങിനെ ഒരു വാർത്തയെ ഇല്ല…
എല്ലാവരും ജാള്യതയോടെ പരസ്പരം നോക്കുന്നുണ്ട്
പക്ഷെ ഒന്നും മിണ്ടുന്നില്ല.
അന്യൻറെ സ്വകാര്യതയിലേക്കുള്ള
ഒളിഞ്ഞ്നോട്ടമാണ്.

മലയാളിയുടെ ഏറ്റവും വലിയ വീക്നെസ് എന്ന മന:ശാസ്ത്രം അവൻ അനുഭവത്തിൽ നിന്ന്പഠിച്ച് വെച്ചിരിക്കുന്നു…
( നിങ്ങളും ഇതിൻറെ തലകെട്ട് കണ്ടല്ല ഇത് വായിച്ചത് എന്ന് വിശ്വസിക്കുന്നു.. )

Join Our WhatsApp Group

Trending

To Top
Don`t copy text!