കാവ്യ ദിലീപ് വിവാഹം നടക്കാന്‍ പാടില്ലായിരുന്നു! ജോത്സ്യന്റെ പ്രവചനം കേട്ട് ഞെട്ടി ദിലീപ് - മലയാളം ന്യൂസ് പോർട്ടൽ
Film News

കാവ്യ ദിലീപ് വിവാഹം നടക്കാന്‍ പാടില്ലായിരുന്നു! ജോത്സ്യന്റെ പ്രവചനം കേട്ട് ഞെട്ടി ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ പോവുന്നതിന് മുമ്പ് ദിലീപ് കാവ്യയ്‌ക്കൊപ്പവും ഒറ്റയ്ക്കും ക്ഷേത്ര ദര്‍ശനം നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ പ്രതീക്ഷകളെല്ലാം തകിടം മറിച്ച് ദിലീപിന് ജയിലില്‍ 85 ദിവസമാണ് കിടക്കേണ്ടി വന്നത്.

ദിലീപിന കുറിച്ച് ഞെട്ടിക്കുന്ന പല വാര്‍ത്തകളും വന്ന സിനിമ മംഗളത്തില്‍ ദിലീപ് വീണ്ടുസ്ഥാനം പിടിച്ചിരിക്കുകയാണ്. ജാമ്യത്തില്‍ പുറത്തിറങ്ങിയ താരം തന്റെ ജാമ്യം പ്രവചിച്ച ജ്യോത്സ്യനെ കാണാന്‍ പോയെന്നും അവിടുന്ന് പറഞ്ഞ പ്രവചനം കേട്ട് ഞെട്ടിയിരിക്കുകയാണെന്നുമാണ് സിനിമ മംഗളത്തിലെ റിപ്പോര്‍ട്ടിലുള്ളത്.

ജ്യോത്സ്യനെ കണ്ട് ദിലീപ്

ജാമ്യത്തില്‍ പുറത്തിറങ്ങിയ താരം തന്റെ ജാമ്യം പ്രവചിച്ച ജ്യോത്സ്യനെ കാണാന്‍ പോയിരുന്നു. താരദമ്പതികളായ ദിലീപിന്റെയും കാവ്യയുടെയു ം വിവാഹത്തിനെ കുറിച്ച് പ്രവചനം നടത്തിയ ജ്യോത്സ്യനെ തന്നെയായിരുന്നു വീണ്ടും കാണാന്‍ പോയിരുന്നത്.

പ്രശ്‌ന പരിഹാരം

പ്രശ്‌ന പരിഹാരത്തിനാണ് ഇത്തവണ ജ്യോത്സ്യനെ കാണാന്‍ പോയിരുന്നതെങ്കിലും അവിടെ നിന്നും ഞെട്ടിക്കുന്ന പ്രവചനമാണ് ഉണ്ടായിരിക്കുന്നതെന്നാണ് പറയുന്നത്.

വിവാഹം പാടില്ലായിരുനിന്നു

ദിലീപിന്റെയും കാവ്യയുടെയും വിവാഹം നടക്കുന്നതുമായി ബന്ധപ്പെട്ട് ജ്യോത്സ്യനെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹം അതിന് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല ദുര്‍നിമിത്തങ്ങള്‍ ഉണ്ടാവുമെന്ന് മുന്നറിയിപ്പും കൊടുത്തിരുന്നു.

വിവാഹത്തിന് ശേഷം താരദമ്പതികളുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ എടുത്ത് നോക്കുമ്പോള്‍ അത്ര ശുഭകരമായിരുന്നില്ല എന്ന് വ്യക്തമാണ്. അങ്ങനെയാണെങ്കില്‍ അന്ന് ജ്യോത്സ്യന്‍ പറഞ്ഞത് ഫലിക്കുകയായിരുന്നു.

പരിഹാരം

ജ്യോത്സ്യന്‍ പറഞ്ഞതെല്ലാം സത്യമായി എന്ന് തോന്നിയിട്ടാവാം വീണ്ടും ദിലീപ് അദ്ദേഹത്തിനടുത്തേക്ക് പോയിരുന്നത്. എന്നാല്‍ അവിടെ നിന്നും പരിഹാരമായി പറഞ്ഞിരിക്കുന്നത് വിവാഹമോചനമാണ്.

മോചനം വേണം

ഇരുവരും വിവാഹമോചനം നേടിയാല്‍ അത് കേസില്‍ ഗുണം ചെയ്യുമെന്ന് ജ്യോത്സ്യന്‍ ഉപദേശിച്ചിരിക്കുകയാണെന്നും ശേഷം നല്ലകാലം വരുമ്പോള്‍ താരങ്ങള്‍ക്ക് ഒന്നിച്ച് ജീവിക്കാമെന്നുമാണ് സിനിമ മംഗളത്തില്‍ പറയുന്നത്.

തീരുമാനിക്കാം

ദിലീപ് ജാമ്യത്തില്‍ ജയിലില്‍ നിന്നും ഇറങ്ങി. ഇനി വിചാരണ തുടങ്ങുന്നത് വരെ പ്രശ്‌നങ്ങള്‍ക്ക് സാധ്യത ഇല്ലെങ്കിലും ജ്യോത്സ്യന്റെ അഭിപ്രായം മാനിച്ച് തീരുമാനം എടുക്കേണ്ടത് ദിലീപും കാവ്യയുമാണെന്നും പറഞ്ഞാണ് റിപ്പോര്‍ട്ട് അവസാനിപ്പിച്ചിരിക്കുന്നത്.

Join Our WhatsApp Group

Trending

To Top
Don`t copy text!