കുഞ്ഞുങ്ങളെ അന്തരീക്ഷത്തിൽ എറിഞ്ഞു കളിക്കുന്ന അച്ഛൻന്മാർ ഫാനിൽ തട്ടി തലപിളർന്ന ഈ മൂന്നുവയസുകാരിയുടെ കഥ വായിക്കുക..! - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

കുഞ്ഞുങ്ങളെ അന്തരീക്ഷത്തിൽ എറിഞ്ഞു കളിക്കുന്ന അച്ഛൻന്മാർ ഫാനിൽ തട്ടി തലപിളർന്ന ഈ മൂന്നുവയസുകാരിയുടെ കഥ വായിക്കുക..!

തായിലാന്റ്: കുഞ്ഞുങ്ങളെ അന്തരീക്ഷത്തിൽ എറിഞ്ഞു കളിക്കുന്ന അച്ഛൻന്മാർക്ക് ഒരു പാഠമാണ് ഈ കുട്ടിയുടെ കഥ. അച്ഛനുമൊത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ തല ഫാനിൽതട്ടി തല പിളർന്നു പോയി. കുട്ടിയെഅച്ഛൻ മുകളിലേക്ക് എറിഞ്ഞു കളിക്കുന്നതിനിടയിലാണ് മൂന്നുവയസുകാരിയായ മകൾക്ക് അപകടം നടന്നത്. തായിലാന്റിലാണ് സംഭവം നടക്കുന്നത്. ഒഴിവുദിവസം മകളുമായി കളിച്ചു നടക്കുന്നതിനിടയിലാണ് അപകടം നടന്നത്. സന്തോഷ പ്രകടനം അതിരുകവിഞ്ഞപ്പോൾ മകളെ വായുവിലേക്ക് എറിഞ്ഞ് കളിക്കുകയായിരുന്നു.

കളിക്കുന്നതിന്റെ ഇടയിൽ ഒരു ഘട്ടത്തിൽ മുകളിലേക്ക് എറിഞ്ഞപ്പോൾ അല്പം മുകളിലായി. സീലിങ് ഫാനിൽ തട്ടി കുഞ്ഞിന്റെ തലയ്ക്ക് പരിക്ക് പറ്റി രക്തം ഒഴുകിവന്നു. കുട്ടിയുടെ നെറ്റിയിൽ നിന്നും നിലയ്ക്കാതെ ചോര ഒഴുകുന്നുണ്ടായിരുന്നു. ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്കിലും അപകടത്തിന്റെ തോത് വളരെ വലുതാണെന്ന് ഡോക്ടർമാർ അറിയിച്ചു. നെറ്റിയിലെ തൊലിയും പിന്നിട്ട് മുറിവ് ആഴത്തിലുണ്ടായിരുന്നു.

സാധാരണ കളിക്കുന്നതു പോലെ കളിച്ചതാണ്. ഇതുപോലെ ഞങ്ങൾ എന്നും കളിക്കാറുണ്ടായിരുന്നു. പക്ഷേ, ഇടയ്‌ക്കെപ്പോഴോ സ്വയം മറന്ന് സന്തോഷത്തിന്റെ തോത് വളർന്നു വന്നു മകളെ കുറച്ച് കൂടി ഉയരത്തിൽ എറിഞ്ഞുപോയി. കുട്ടിയുടെ അച്ഛൻ പറഞ്ഞു.

രക്തത്തിൽ കുളിച്ചു കിടക്കുന്ന മകളെ കണ്ടപ്പോൾ ഞാനാകെ വിഷമിച്ചു പോയി. അവളുടെ കരച്ചിലും വേദന പിടിച്ചമർത്തുന്നതും ഒക്കെക്കൂടി ആയപ്പോൾ ഞാൻ തളർന്നു പോയി. എങ്ങെനെയെങ്കിലും ആശുപത്രിയിൽ എത്തിക്കണം എന്നുമാത്രമായിരുന്നു മനസിൽ. ആളുപത്രിയിൽ എത്തിച്ചപ്പോൾ ചികിൽസ്യാചെലവിനായി 70,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ അത്രയും തുക എടുക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. പക്ഷേ ചിന്തിച്ചിരിക്കൻ സമയമില്ലെന്ന് ആളുപത്രി അധികൃതർ അറിയിച്ചു. എന്തായാലും ഓപ്പറേഷനുമായി മുന്നോട്ടു പോകാൻ തന്നെ വീട്ടുകാർ തീരുമാനിച്ചു. എന്നാൽ ആശുപത്രി ബിൽ അടയ്ക്കാൻ വേണ്ടി അവർക്ക് വസ്തുക്കൾ വിൽക്കേണ്ടി വന്നു.

ആളുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയതിനുശേഷം കുട്ടിക്ക് സുഖം പ്രാപിച്ചു വരികയാണ്. നാല് ഇഞ്ച് വലിപ്പത്തിലാണ് തലയിൽ മുറിവുണ്ടായിരുന്നത്. മകളെ ഓർത്ത് ഞങ്ങൾക്കിപ്പോൾ അഭിമാനം തോനുന്നു. ഇത്രയും വലിയ അപകടം ഉണ്ടായിരുന്നിട്ടും അതൊക്കെ തരണം ചെയ്തു. ഇപ്പോൾ വീണ്ടും ആ പഴയ കളിയും ചിരിയിലും ആണ് അവളുടെ ശ്രദ്ധ. കുട്ടിയുടെ അച്ഛൻ പറഞ്ഞു.

Join Our WhatsApp Group

Trending

To Top
Don`t copy text!