Current Affairs

കുഞ്ഞുങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ തൊടുപുഴയിലേത് ആദ്യത്തെ സംഭവമല്ല. നമുക്കറിയാത്ത ചില സംഭവങ്ങൾ കൂടിയുണ്ട് നമ്മുടെ ഈ കൊച്ചു കേരളത്തിൽ

കോഴിക്കോട് അതിഥി S നമ്പൂതിരി എന്ന 7 വയസ്സുള്ള പെൺകുട്ടിയെ അച്ഛൻ നമ്പൂരിയും രണ്ടാനമ്മയും ചേർന്ന് നിരന്തരം മർദ്ദിച്ച് ശരീരം മുഴുക്കെ പഴുപ്പിച്ചു കൊണ്ടിരുന്നു. തുടരെയുള്ള മർദ്ദനത്തിൽ ആ കൊച്ചിന്റെ മുൻപല്ല് അടർന്ന് പോയിരുന്നു… ഒടുക്കം അച്ഛന്റെ ചവിട്ടേറ്റ് തെറിച്ച് ഭിത്തിയിൽ അടിച്ച് വീണ് അവൾ മരിച്ചു. ഡോക്ടർമാരുടെ കരുതൽ കൊണ്ട് സംഭവം പുറംലേകമറിഞ്ഞു… പോസ്റ്റ്മോട്ടം ചെയ്ത ഡോക്ടർ ആദ്യമായി മോർച്ചറിയിൽ നിന്ന് പൊട്ടിക്കരഞ്ഞു പോയി.. കാരണം ആ പെൺകുട്ടി മരിക്കുമ്പോൾ അവളുടെ കുഞ്ഞ് ആമാശയത്തിൽ 7 ദിവസം മുൻപ് അഞ്ചു വയസ്സുകാരനായ അനുജൻ പറമ്പിൽ നിന്നും പെറുക്കിക്കൊണ്ടുവന്ന് കൊടുത്ത ഒരു പച്ച മാങ്ങയുടെ അംശം മാത്രമാണുണ്ടായതത്രെ… ജന്മം കൊടുത്ത ആ അച്ഛനും ജന്മം കൊടുക്കാത്ത അമ്മയും ഇന്ന് നമ്മുടെ ചിലവിൽ മട്ടനിറച്ചിയും , ചപ്പാത്തിയും കഴിച്ച് സുഭിക്ഷമായി കഴിയുന്നു.

കട്ടപ്പനയിലെ ഷെഫീഖ് എന്ന അഞ്ചു വയസ്സുകാരന്റെ ദേഹത്ത് പ്ലാസ്റ്റിക് വരെ ഉരുക്കിയൊഴിച്ച് ക്രൂരമായി പീഡിപ്പിച്ചു… പോലീസ് വീട് പരിശോധിച്ചപ്പോൾ ഒരു അഞ്ചു വയസ്സുകാരനെ തല്ലാൻ കരുതിവച്ചിരുന്ന ഇരുമ്പ് വടിയും ചൂരലുകളും പ്ലാസ്റ്റിക് വയറുകളും കണ്ട് ലോക്കപ്പ് മർദ്ദനത്തിന് കുപ്രസിദ്ധിയാർജിച്ച പോലീസുകാര് പോലും കരഞ്ഞ് പോയി.. അവരും നമ്മുടെ ചിലവിൽ സുഭിക്ഷമായി ജീവിക്കുന്നു… കൈയെത്തും ദൂരത്ത് മാഞ്ഞാലിയിൽ ഒരു 12 വയസ്സുള്ള ആസ്മ രോഗിയായ പെൺകുട്ടിയെ രണ്ടാനുമ്മയും വാപ്പയും ചേർന്ന് കൊന്നു… ഇരട്ട കുട്ടികളായ പെൺകുട്ടികളുടെ ഉമ്മക്ക് മാനസീക രോഗം പറഞ്ഞ് ഉപേക്ഷിച്ച് രണ്ടാനമ്മയെ വാപ്പ സമ്മാനിച്ചതാണ്… രോഗിയായ അവളുടെ ചുമക്കുന്ന ശബ്ദം രണ്ടാനുമ്മക്ക് അസ്വസ്ഥതയുണ്ടാക്കി എന്ന കാരണത്താൽ കോരിച്ചൊരിയുന്ന മഴയത്ത് വീടിന്റെ മുറ്റത്തെ ടെറസിനടിയിൽ ഷെഡ് കെട്ടി പാർപ്പിച്ചു. രോഗം മൂർഛിച്ച് ചാലാക്ക മെഡിക്കൽ കോളേജിൽ കുട്ടി മരിച്ചു..

ഈ രാജ്യത്തെ നിയമത്തെ അർഹിക്കുന്ന അവജ്ഞയോടെ കാർക്കിച്ച് തുപ്പിക്കൊണ്ട് എഴുതട്ടെ.. ഉറങ്ങിക്കിടന്ന കുഞ്ഞിനെ അർദ്ധരാത്രി വിളിച്ചുണർത്തി, അവൻ മനസാ വാചാ അറിയാത്ത കുറ്റത്തിന് സ്വന്തം അമ്മയും സുഹൃത്തും ചേർന്ന് വിചാരണ നടത്തി കൊന്നു.. ഈ പത്തുദിവസവും അവനുചുറ്റും നടന്ന്, അവനെ ഈ ലോകത്തിന്റെ ഭീകരത പറഞ്ഞു മനസ്സിലാക്കി അവനു ജന്മം നൽകിയ അച്ഛൻ അദ്ദേഹത്തിന്റെ ലോകത്തേക്ക് ആ പൊന്നുമോനെ കൂട്ടികൊണ്ട് പോയി.. ഒരു പക്ഷെ തന്നെ കൊന്നതും അവരാണെന്ന് ആ കരുന്നിനെ അച്ഛൻ ബോധ്യപ്പെടുത്തിയിരിക്കാം… കേരളം പ്രാർത്ഥിച്ചത്രേ.. അവൻ മടങ്ങി വരാൻ ഞാൻ പ്രാർത്ഥിച്ചിട്ടില്ല.. അങ്ങനെ പ്രാർത്ഥിച്ച് മടക്കി കൊണ്ട് വന്ന കട്ടപ്പനയിലെ ഷെഫീഖ് ഇന്നും ബുദ്ധിമാന്ദ്യം സംഭവിച്ച് വ്യക്തമായി സംസാരിക്കാൻ പോലും കഴിയാതെ ജീവച്ഛവമായി ജീവിച്ചിരിക്കുന്നു.. സർക്കാർ അവനു വേണ്ടി ഒരു കോടിയിലധികം ചിലവഴിച്ചു.. അവനെ ഈ അവസ്ഥയിലാക്കിയ വാപ്പയും ഉമ്മയും നമ്മുടെ ചിലവിൽ ഇന്നും ഭദ്രമാണ്.

ഇനി അരുൺ കുമാറിന്റെ ഒൻപതാമത്തെ കേസിനായി നമുക്ക് കാത്തിരിക്കാം.. രണ്ടാനമ്മയോ, രണ്ടാനച്ഛനോ വളർത്തുന്ന മക്കളെ മൂന്നു മാസത്തിലൊരിക്കലെങ്കിലും ചൈൽഡ് ലൈനിൽ കൗൺസിലിങിന് കൊണ്ടുവരണമെന്ന കർശ്ശന നിയമം വന്നാൽ ഒരു പരിധിവരെ കുട്ടികളനുഭവിക്കുന്ന വേദനകൾക്ക് പരിഹാരമുണ്ടായേക്കാം. 15 വയസ്സ് വരെയുള്ള കുട്ടികളെ മർദ്ധിക്കുന്നതിന് വധശിക്ഷയാണ് ഉറപ്പാക്കേണ്ടത്. ഇനി അടിക്കേണ്ടത് ഇവരെയല്ല.  ഇവന്മാർക്ക് വേണ്ടി വക്കാലത്തുമായി കോടതിയിൽ പോകുന്ന വക്കീലിനെയാണ്….

Trending

To Top
Don`t copy text!