Film News

കുടിച്ചു പാമ്പായി ദീപിക പദുകോൺ ; കിട്ടിയതോ 8 ന്റെ പണി !!!!!!!

ബോളിവുഡ് നടിയായിട്ടു കൂടി മലയാളി പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച നടിയാണ് ദീപിക .വെള്ളിത്തിരയിൽ പത്മാവതിയായി പുനരവതരിപ്പിച്ച ദീപികയ്ക്ക് ഇപ്പോൾ മാനം പോയ അവസ്ഥയാണ്. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറും പാട്ടും ഹിറ്റായതിന്റെ ആഘോഷത്തിന്റെ രണ്ട് ചിത്രങ്ങളുടെ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ മാനം പോവുന്ന ആക്രമണമാണ് ദീപികയ്ക്കെതിരെ നടക്കുന്നത്.

ദീപികയുടെ പുതിയ ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്. നടി മദ്യപിച്ച് ബോധമില്ലാതെ നില്‍ക്കുന്ന ചിത്രങ്ങളാണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ നടിയ്ക്ക് നേരെ വലിയ തോതില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ ഇതില്‍ നടി വിശദീകരണമൊന്നും ഇനിയും നടത്തിയിട്ടുമില്ല.

വിസ്മയ ചിത്രമായി നിര്‍മ്മിക്കുന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ടും ട്രെയിലറുകളും സൂപ്പര്‍ ഹിറ്റായിരുന്നു. ദീപികയുടെ അഭിനയം അത്രയും ശ്രദ്ധ നേടിയിരുന്നതാണെങ്കിലും ഇപ്പോള്‍ പുറത്ത് വന്ന ഒരു ചിത്രത്തിന്റെ പേരില്‍ ആരാധകര്‍ നടിയ്ക്ക് നേരെ പൊങ്കാല നടത്തി കൊണ്ടിരിക്കുകയാണ്.

നടിയുടെ ചിത്രങ്ങളില്‍ രസകരമായ കാര്യം മുന്‍ കാമുകന്‍ രണ്‍ബീര്‍ കപൂറിന്റെ സഹോദരങ്ങള്‍ക്കൊപ്പമാണ് നടി കെട്ടിപിടിച്ച് നില്‍ക്കുന്നതെന്നാണ്. രണ്‍ബീറിന്റെ ബന്ധുക്കളായ അര്‍മാന്‍ ജെയിനും ആദര്‍ ജെയിനിനുമൊപ്പമാണ് നടി നില്‍ക്കുന്നത്. ഇവരാണ് ചിത്രം പുറത്ത് വിട്ടതും.മദ്യപിച്ച് ലക്കുകെട്ട ലുക്കിലാണ് ഈ രണ്ട് ചിത്രങ്ങളിലും ദീപിക. ദീപിക മദ്യപിക്കുന്നതിന്റെ പടമൊന്നും പുറത്തുവന്നിട്ടില്ല. പക്ഷേ, ലക്കുകെട്ട് നടന്മാരുടെ തോളിൽ തൂങ്ങിനിൽക്കുന്ന ദീപികയെ ഒട്ടും പിടിച്ചില്ല ആരാധകർക്ക്.

മദ്യപാനിയെന്നും എന്തിനും തുനിഞ്ഞിറങ്ങിയവളെന്നുമെല്ലാം വിളിച്ചായിരുന്നു ഇൻസ്റ്റഗ്രാമിലെ അധിക്ഷേപങ്ങൾ. എന്നാൽ ദീപികയ്ക്ക് പിന്തുണയുമായി വന്നവരും കുറവല്ല. ആരാധകർക്ക് സ്വന്തം കാര്യം മാത്രം നോക്കിയാൽ പോരേയെന്നും ഇതുവരെ മദ്യപിക്കാത്ത പുണ്യവാളന്മാരാണല്ലോ ഈ പറയുന്നതെന്നും ചോദിക്കുന്നവരും പത്മാവതിക്ക് ആശംസകൾ നേർന്നും വന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്.

ഇതാദ്യമായല്ല മദ്യപിച്ചതിന്റെ പേരില്‍ ദീപിക പുലിവാൽ പിടിക്കുന്നത്. മുന്‍പ് കരണ്‍ ജോഹര്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര എന്നിവര്‍ക്കൊപ്പം ദീപിക നില്‍ക്കുന്ന ചിത്രവും ഇതേപോലെ വിമര്‍ശനവിധേയമായിരുന്നു. എന്നാല്‍ ഇത്തരം വിമർശനങ്ങളോട് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല ദീപിക.

പത്മാവതിയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതിലെ ദീപികയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. പലരും നടിയെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ആരാധകർ വലിയ പ്രതീക്ഷയോടെയാണ് സിനിമയെ കാത്തിരിക്കുന്നത്.

160 കോടി മുതല്‍ മുടക്കിലെത്തുന്ന സിനിമ ഖില്‍ജി രാജവംശത്തിലെ ഭരണാധികാരിയായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയ്ക്ക് പത്മാവതിയോട് തോന്നുന്ന പ്രണയമാണ് ഇതിവൃത്തമാക്കിയിരിക്കുന്നത്. ഡിസംബര്‍ ഒന്നിനായിരിക്കും സിനിമ തിയറ്ററുകളില്‍ റിലീസിനെത്തുന്നത്.

Trending

To Top
Don`t copy text!