കുട്ടികള്‍ അടക്കം സ്ത്രീകളും പുരുഷന്മാരും ജീവനുള്ള പാമ്പുകളുമായി പ്രദക്ഷിണം നടത്തുന്ന വ്യത്യസ്തമായ ആഘോഷത്തിനു പിന്നില്‍ - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

കുട്ടികള്‍ അടക്കം സ്ത്രീകളും പുരുഷന്മാരും ജീവനുള്ള പാമ്പുകളുമായി പ്രദക്ഷിണം നടത്തുന്ന വ്യത്യസ്തമായ ആഘോഷത്തിനു പിന്നില്‍

ഇറ്റലിയിലെ കൊക്കുല്ലോയെന്ന ഗ്രാമത്തില്‍ ആണ് ഈ പ്രത്യേകതരം പാമ്പുത്സവം നടക്കുന്നത്. നൂറുകണക്കിനാളുകള്‍  ആണ്  ജീവനുള്ള പാമ്പുകളെ കയ്യില്‍ പിടിച്ച് തെരുവിലേക്കിറങ്ങുന്നത്. എല്ലാ വര്‍ഷവും മുടങ്ങാതെ സാന്‍ ഡോമനിക്കോ എന്ന പുരോഹിതന്‍റെ ഓര്‍മ്മയ്ക്കായാണ് ഈ ഉത്സവം നടത്തുന്നത്.

സാന്‍ ഡൊമനിക്കോ ജീവിച്ചിരുന്നത് 10-11 നൂറ്റാണ്ടിലാണ്.  അന്ന് കൊക്കുല്ലോ പാമ്പുകള്‍ വളരെയധികമുണ്ടായിരുന്ന സ്ഥലമാണ്. പാമ്പു കടിയേറ്റുണ്ടാകുന്ന മരണങ്ങളും നിരവധിയായിരുന്നു. പാമ്പ് കടിയേല്‍ക്കുന്നവരെ ചികിത്സിക്കുന്നതില്‍  സാന്‍ ഡൊമനിക് വിദഗ്ധനായിരുന്നു.

അതുകൊണ്ട് തന്നെ കൊക്കുല്ലോക്കാര്‍ അദ്ദേഹത്തോട് വളരെയധികം ആദരവ് കാത്ത് സൂക്ഷിച്ചവരായിരുന്നു. സാന്‍ ഡോമനിക്കിന്‍റെ പേരില്‍ ഇങ്ങനെയൊരു ചടങ്ങ് എല്ലാ വര്‍ഷവും അവിടെ നടത്തുന്നത് അതുകൊണ്ട് തന്നെയാണ്. ആളുകള്‍  ഗ്രാമത്തിലെ തെരുവുകളിലൂടെ സാന്‍ ഡോമനിക്കിന്‍റെ പ്രതിമയ്ക്ക് ചുറ്റും ജീവനുള്ള പാമ്പുകളെ വെച്ച് നടക്കുന്നു.

ഇങ്ങനെ പ്രതിമയില്‍ പൊതിഞ്ഞിരിക്കുന്നത് വിഷമില്ലാത്ത പാമ്പുകളെയാണ്. ആഘോഷങ്ങള്‍ക്ക് ശേഷം പാമ്പുകളെ കാട്ടിലേക്ക് തന്നെ കൊണ്ടുപോയി വിടുകയും ചെയ്യുന്നത് നല്ല സന്ദേശമാണ്.

Trending

To Top
Don`t copy text!