Current Affairs

കുട്ടിക്കാലം മുതല്‍ മുത്തച്ഛന്‍റെ പീഡനം, ഇപ്പോള്‍ ഫേസ്ബുക്ക് മെസഞ്ചറിലൂടെ ആളെ കൊണ്ടുതന്നെ എല്ലാം പറയിച്ച് പോലീസില്‍ ഏല്‍പിച്ച് കൊച്ചുമകള്‍

സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ലൈംഗീക ആക്രമണങ്ങള്‍ തുറന്നു പറയുന്ന കാലമാണിത്.  ഫേസ്ബുക്ക് ഉപയോഗിച്ച് തന്നെ പീഡിപ്പിച്ച മുത്തച്ഛനെ കുടുക്കിയിരിക്കുകയാണ് ലിവര്‍പൂളിലുള്ള യുവതി. 13 വയസ്സ് പ്രായമുള്ളപ്പോഴാണ് മുത്തച്ഛന്‍ പീഡിപ്പിച്ചത്. അക്കാര്യം ചാറ്റിലൂടെ മുത്തച്ഛനെ കൊണ്ട് തന്നെ പറയിപ്പിച്ചിരിക്കുകയാണ് യുവതി.

മുത്തശ്ശി ഉറങ്ങുമ്പോഴാണ് ആദ്യമായി ചൂഷണം ചെയ്യുന്നത്.  മുത്തച്ഛനെ അടുത്ത സുഹൃത്തായിട്ടാണ് താന്‍ കണ്ടിരുന്നത്. പക്ഷെ, അയാള്‍ തന്നെ ചൂഷണം ചെയ്യുകയായിരുന്നു. ബന്ധുക്കളോടും മുത്തച്ഛന്‍ പീഡിപ്പിച്ച കാര്യം പറഞ്ഞിരുന്നു. ഇതാണ്, അയാളെക്കൊണ്ട് തന്നെ പീഡനവിവരം തുറന്നു പറയിപ്പിക്കുന്നതിലേക്ക് യുവതിയെ എത്തിച്ചത്.

താന്‍ കൊച്ചുമകളെ പീഡിപ്പിച്ച കാര്യം 69 -കാരനായ മുത്തച്ഛന്‍ ജോസഫ് എഡ്വേര്‍ഡ് ചാറ്റില്‍ തുറന്ന് സമ്മതിക്കുന്നുണ്ട്.  ഇതിന്‍റെ സ്ക്രീന്‍ഷോട്ട് സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു യുവതി. മുത്തച്ഛന്‍ ആദ്യമായി ലൈംഗികമായി ചൂഷണം ചെയ്യുന്നത് 2009 ജൂണിലാണ്. ഏറ്റവും പ്രിയപ്പെട്ട കൊച്ചുമകളും താനായിരുന്നുവെന്നാണ് കരുതിയത്.

പതിനാറ് വയസാകുന്നതു വരെ ചൂഷണം തുടര്‍ന്നു. പലപ്പോഴും അയാളുടെ മുന്നിലേക്ക് പോകാന്‍ തനിക്ക് പേടിയായിരുന്നു. ഇതൊക്കെ ആരെങ്കിലും വിശ്വസിക്കണമെങ്കില്‍ തെളിവ് വേണമെന്ന അവസ്ഥ വന്നു. അതവളെ കുഴക്കി. അങ്ങനെയാണ് ഫേസ്ബുക്ക് മെസഞ്ചറിലൂടെ അവള്‍ മുത്തച്ഛനെ കൊണ്ട് തന്നെ ഇക്കാര്യം പറയിപ്പിച്ചത്. ജോസഫിനെ കോടതി 15 മാസത്തെക്ക്  ശിക്ഷിക്കുകയും ചെയ്തു.

Trending

To Top
Don`t copy text!