Thursday July 2, 2020 : 10:05 PM
Home Film News കുപ്രസിദ്ധ ഗുണ്ടാനേതാവ് നയന്‍താരയെ കണ്ട് മയങ്ങി..!ഹണിട്രാപ്പിലൂടെ എട്ടിന്റെ പണി കിട്ടിയപ്പോൾ !

കുപ്രസിദ്ധ ഗുണ്ടാനേതാവ് നയന്‍താരയെ കണ്ട് മയങ്ങി..!ഹണിട്രാപ്പിലൂടെ എട്ടിന്റെ പണി കിട്ടിയപ്പോൾ !

- Advertisement -

ബിഹാറിലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് നയൻതാരയെ കണ്ട് കിളിപോയി! ബിജെപി നേതാവിന്റെ ഫോണ്‍ അടിച്ചുമാറ്റിയ ഗുണ്ടയെ കുടുക്കാന്‍ വനിതാ പോലീസിന്റെ ഫോണ്‍ കെണി; മയക്കാന്‍ അയച്ചുകൊടുത്തത് നടിയുടെ പടം. ബിഹാറിലെ ഗുണ്ടാത്തലവനെ കുടുക്കാന്‍ പോലീസ് ഉദ്യോഗസ്ഥയുടെ ‘ഹണിട്രാപ്പ്’! ബിജെപി നേതാവില്‍നിന്നും മോഷ്ടിച്ചെടുത്ത വിലകൂടിയ മൊബൈല്‍ ഫോണിന്റെ പേരില്‍ നടത്തിയ അന്വേഷണത്തിലാണു മലയാളിയായ നടി നയന്‍താരയുടെ ചിത്രം ഉപയോഗിച്ച്‌ ഉദ്യോഗസ്ഥ ‘ഹണി ട്രാപ്പ്’ നടത്തിയത്!

മിടുക്കിയായ ഒരു പോലീസ് സബ് ഇന്‍സ്പെക്ടറാണ് നിരവധി തവണ വലവിരിച്ചിട്ടും പോലീസിന്റെ പിടിയില്‍നിന്നു വഴുതിപ്പോയ കുപ്രസിദ്ധ ഗുണ്ടാനേതാവിനെ പിടികൂടാന്‍ അറ്റകൈ പ്രയോഗിച്ചത്. ഇയാളുമായി പ്രണയത്തിലാണെന്നു വരുത്തി കൂടിക്കാഴ്ചയ്ക്കു വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ആദ്യം പെണ്‍കെണിയില്‍ വീഴാതിരുന്ന ഗുണ്ട, ‘കാമുകി’യുടെ ചിത്രം കണ്ടതോടെ മയങ്ങിപ്പോയി. വനിതാ പോലീസ് അയച്ചുകൊടുത്ത ചിത്രമാകട്ടെ നടി നയന്‍ താരയുടേതും!

വടക്കന്‍ പാറ്റ്നയില്‍നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള ഡര്‍ബാംഗ ജില്ലയിലെ പോലീസുകാര്‍ ചേര്‍ന്നാണു കെണിയൊരുക്കിയത്. ബിജെപി നേതാവ് സഞ്ജയ് കുമാര്‍ മഹാതോവിന്റെ വിലകൂടിയ ഫോണാണ് മോഷ്ടിക്കപ്പെട്ടത്. പോലീസില്‍ പരാതി നല്‍കിയതോടെ കേസ് സബ് ഇന്‍സ്പെക്ടര്‍ മധുബാല ദേവിയുടെ പക്കലെത്തി.

കോള്‍ റെക്കോഡുകള്‍ സൂഷ്മമായി പരിശോധിച്ചതോടെ ഫോണ്‍ ഇപ്പോഴും ഉപയോഗിക്കുന്നത് മുഹമ്മദ് ഹസ്നെയ്ന്‍ എന്ന ഗുണ്ടയാണെന്നു വ്യക്തമായി. തുടര്‍ന്നു നിരവധി തവണ ഇയാള്‍ക്കുവേണ്ടി വലവിരിച്ചെങ്കിലും വിദഗ്ധമായി കബളിപ്പിച്ചു. ഇതോടെയാണ് പോലീസ് തന്ത്രങ്ങള്‍ മാറ്റിപ്പിടിച്ചത്.

മധുബാല ദേവി, ഹസ്നെയ്നെ പ്രണയിക്കുന്ന പെണ്‍കുട്ടിയായി മാറി. കൃത്യമായ ഇടവേളകളില്‍ ഇയാളെ മധുബാല ഫോണ്‍ ചെയ്യാന്‍ തുടങ്ങി. ആദ്യമാദ്യം ഇയാള്‍ താല്‍പര്യം കാട്ടിയില്ലെങ്കിലും കെണിയില്‍ വീണു ജയിലിലുമായി. മധുബാലയോട് തന്റെ ചിത്രം അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. ഇവര്‍ ഫോണില്‍ വാള്‍പേപ്പറായി ഉപയോഗിച്ചിരുന്നത് നയന്‍താരയുടെ ചിത്രമാണ്. ഉടന്‍തന്നെ ഈ ചിത്രം അയാള്‍ക്ക് അയച്ചുകൊടുത്തു. ചിത്രം കണ്ടു മയങ്ങിപ്പോയ ഹസ്നെയ്ന്‍ ഉടന്‍തന്നെ തമ്മില്‍ കാണണമെന്ന ആഗ്രഹം അറിയിച്ചു. മധുബാല പറഞ്ഞ സ്ഥലത്തെത്തിയ ഇയാളെ സാധാരണ വേഷത്തിലെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ പിടികൂടുകയും ചെയ്തു.

മധുബാല ബുര്‍ഖ ധരിച്ചാണ് ഹസ്നെയ്നിന്റെ അടുത്തെത്തിയത്. അതുകൊണ്ട് ഇവരെ തിരിച്ചറിയാനും ഗുണ്ടയ്ക്കു കഴിഞ്ഞില്ല. മറ്റൊരാളില്‍നിന്നുഗ 4500 രൂപയ്ക്കു ഫോണ്‍ വാങ്ങിയെന്നാണു ഹസ്നെയ്ന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചത്. ഉടന്‍തന്നെ ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തു. തന്ത്രപരമായി ഗുണ്ടയെ കുടുക്കിയ മധുബാലയ്ക്കു പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പാരിതോഷികവും പ്രഖ്യാപിച്ചു.

കടപ്പാട്: മലയാളിവർത്ത

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

തിയേറ്ററുകളിൽ മരണമസ്സായി ബിഗ്ബ്രദർ, ലാഗ് ഒട്ടും തന്നെ ഇല്ല!! കിടിലൻ ഫൈറ്റ്,...

മലയാളികൾ ഏറെ കാത്തിരുന്ന മോഹൻലാൽ സിദ്ധിക്ക് കൂട്ടുകെട്ട് ബിഗ്ബ്രദർ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്, ഒരുപിടി നല്ല സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകൻ ആണ് സിദ്ധിക്ക്, ഏറെ പ്രതീക്ഷയോടെയാണ് ആരധകർ സിനിമയ്ക്ക് വേണ്ടി കാത്തിരുന്നത്. ഒരു...
- Advertisement -

ഇനി ഞാൻ എന്ത് ചെയ്യും !! സുരാജിന്റെ ഫോൺ പൊക്കി ഭാര്യ,...

ലോക്ക് ഡൗണ്‍ കാലം കുടുംബത്തിനൊപ്പം ചെലവഴിക്കുകയാണ് സുരാജ് വെഞ്ഞാറമൂ്. വീട്ടുവിശേഷങ്ങളും രസകരമായ വീഡിയോകളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാന്‍ സുരാജും സമയം കണ്ടെത്താറുണ്ട്. സുരാജ് പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍...

മൂന്നു നാലു പേരെ ഞാൻ പ്രണയിച്ചു !! അവരെയെല്ലാം ഞാൻ തേച്ചു

ടീവി പരമ്പരകളിൽ കൂടി പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് രശ്മി അനിൽ, താരത്തിന്റെ സംസാരം എന് എല്ലാവര്ക്കും ഏറെ ഇഷ്ട്ടം, കോമഡി ഷോകളിൽ കൂടി എത്തിയ താരം പിന്നീട് സിനിമ സീരിയൽ രംഗത്തേക്ക്...

അതിനുള്ള അവസരം ചേച്ചി ഉണ്ടാക്കിയിട്ടില്ല !! ആരാധകന്റെ ചോദ്യത്തിന് രസകരമായ മറുപടി...

അയ്യപ്പനും കോശിയിലെയും കണ്ണമ്മയെ ആരും പെട്ടെന്ന് മറക്കില്ല, ആ ഒരൊറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവരാൻ ഗൗരിക്ക് കഴിഞ്ഞു. ഒരിടവേളയ്ക്ക് ശേഷമാണ് ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് ഗൗരി സിനിമയിലേക്ക്‌ തിരിച്ചെത്തിയത്. അയ്യപ്പനും...

റിയാലിറ്റി ഷോയില്‍ വികാരഭരിതയായി പൊട്ടിക്കരഞ്ഞു ദീപിക!! വീഡിയോ!!

ലോകമെമ്പാടും ആരാധകരുള്ള നായികയാണ് ബോളിവുഡ് നടി ദീപിക പദുകോണ്‍. പക്ഷെ ദീപിക വികാരഭരിതയായി പൊട്ടിക്കരയുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സ്റ്റാര്‍ പ്ലസിലെ ഡാന്‍സ് റിയാലിറ്റി ഷോയില്‍ അതിഥിയായെത്തിയ ദീപികയെ വരവേല്‍ക്കാന്‍ മത്സരാര്‍ഥികള്‍ ഒരുക്കിയ...

കുഞ്ഞിന്റെ പേരിടൽ ചടങ്ങ് ആഘോഷമാക്കി അമ്പിളിയും ആദിത്യനും

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. സീതയെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും ജീവിതത്തിലും ഒരുമിക്കാനുള്ള തീരുമാനമെടുത്തത്. അനിരുദ്ധനും ജാനകിയുമായി അഭിനയിച്ച് വരുന്നതിനിടയിലെ ചിത്രങ്ങളാണോ അതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. വിവാഹവാര്‍ത്ത...

Related News

ലോക്ക് ഡൗൺ കാലത്ത് പുതിയ യൂട്യൂബ്...

അഭിനയത്രി നർത്തകി എന്നീ മേഖകളിൽ ഏറെ പ്രശസ്തയാണ് ശാലു മേനോൻ, ബിഗ് സ്ക്രീനിലും മിനിക്രീനിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന താരമാണ് ശാലുമേനോൻ,  അഭിനയത്തേക്കാൾ നൃത്തകലയെ ഇഷ്‌പ്പെടുന്ന ശാലു മേനോൻ ഇപ്പോൾ തന്റെ പൂർവികരാൽ...

രണ്ടു കുട്ടികളുടെ അച്ഛൻ ആയിരുന്നു എന്നിട്ടാണ്...

നർത്തകി നടി എന്നി മേഖലകളിൽ വളരെ പ്രശസ്തയാണ് ഷംന കാസിം, ഇതുവരെ ഒരുതരത്തിലുള്ള വിവാദങ്ങളിലും ഷംന പെട്ടിട്ടില്ല, മലയാളത്തിൽ ചെറിയ വേഷങ്ങൾ മാത്രമേ ചെയ്തിട്ടുള്ളു എങ്കിലും എല്ലാം തന്നെ വളരെ  മികച്ച സിനിമകൾ...

കൊറോണ കാലത്ത് അരിമേടിക്കാൻ കാശില്ലാതിരുന്ന സമയത്താണ്...

നടി ഷക്കീലയും ചാർമിളയും തമ്മിലുള്ള സ്നേഹ ബന്ധം വെളിപ്പെടുത്തുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത്, ചാര്മിളയുടെ വാക്കുകൾ മാധ്യമ പ്രവര്‍ത്തകനായ ഷിജീഷ് യു.കെ. ആണ് തന്റെ സമൂഹമാധ്യമങ്ങളിൽ  കൂടി...

സിനിമയുടെ തിരക്കഥ കേൾക്കുവാൻ വേണ്ടി കാത്തിരുന്ന...

സംവിധായകൻ സച്ചിയുടെ മരണം സിനിമ ലോകത്തിനു നികത്താൻ പറ്റാത്ത ഒരു നഷ്ടമാണ്, ഇനിയും ഒരുപാട് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമുക്ക് സമ്മാനിക്കാനിരിക്കെയാണ് അദ്ദേഹം യാത്ര ആയത്. സിനിമകളെ ഒരുപാട് സ്നേഹിച്ച ഒരു വ്യക്തി...

കുഞ്ഞിന്റെ വരവിനായി കാത്ത് നോട്ട്ബുക്ക് നായകനും...

സ്കൂൾ പ്രണയത്തിന്റെ കഥ പറഞ്ഞ നോറ്റ്ബുക് സിനിമ മലയാളികൾക്ക് അത്ര പെട്ടെന്ന് ഒന്നും മറക്കുവാൻ സാധിക്കില്ല, നോട്ടുബുക്കിൽ നായകനായി എത്തിയത് തെലുങ്ക് നടൻ സ്കന്ദ അശോകായിരുന്നു. ഇപ്പോൾ സ്കന്ദയുടെയും ഭാര്യ ശിഖയുടെയും ബേബി...

വീടിനോട് ചേർന്ന് എങ്ങനെ ഒരു ഫാം...

മുൻ വ്യോമസേന ഉദ്യോഗസ്ഥനും നടനുമായ ബാലാജി ശർമ്മയെ പ്രേക്ഷകർക്ക് എല്ലാം വളരെ പരിചിതമാണ്. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ബാലാജി ശർമ്മ. ഒരു പതിറ്റാണ്ടിലേറെ ടിവി ഷോകളിൽ അഭിനയിച്ച ശേഷം...

ദൃശ്യം ഭാഗം 2 ന്റെ ചിത്രീകരണം...

കൊറോണ കാരണം പുതിയ ചിത്രങ്ങൾ ഷൂട്ട് ചെയ്യാൻ പാടില്ല എന്ന സംഘടയുടെ നിര്‍ദേശം മറികടന്ന് മോഹൻലാലിൻറെ പുതിയ ചിത്രം ദൃഷ്യത്തിന്റെ രണ്ടാം ഭാഗം ഷൂട്ട് ചെയ്യുവാൻ ഒരുങ്ങുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന...

നഗ്ന ശരീരത്തിന്റെ ചിത്രം പോസ്റ്റ് ചെയ്യാൻ...

സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ്, ഇടയ്ക്ക് താരം തന്റെ ഫോട്ടോഷൂട്ടുമായി എത്താറുണ്ട്. എന്നാൽ മിക്കപ്പോഴും സാനിയ്ക്കെതിരെ സൈബർ ആക്രമണം നടക്കാറുണ്ട്,  ഈ ഇടയ്ക്ക് സാനിയ തന്റെ ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്...

ആ ചിത്രം കണ്ട ശേഷം ലാല്‍...

തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറിയ കല്യാണി പ്രിയദര്‍ശന്‍ തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ്. മലയാളത്തിലും കല്യാണിയുടേതായി ചിത്രങ്ങള്‍ വരുന്നു, അവ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു. ഒന്നിന് പിന്നാലെ ഒന്നൊന്നായി മികച്ച അവസരങ്ങളാണ് ഈ താരപുത്രിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്....

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ട്വിസ്റ്റ്...

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജഗതി ശ്രീകുമാർ, ഒരപകടത്തിൽ പെട്ട് ഇപ്പോൾ അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് മലയാളികൾ. ജഗതിക്ക് നൽകുന്ന അതെ പരിഗണന അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർ...

എന്റെ ജീവിതത്തിന്റെ പകുതി വര്‍ഷവും ഞാൻ...

മിനിസ്‌ക്രീനിൽ കൂടി പ്രശസ്തയായ താരമാണ് സാധിക വേണുഗോപാൽ, സോഷ്യൽ മീഡിയയിൽ താരം വളരെ ആക്റ്റീവ് ആണ്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്.കൂടാതെ മോഡല്‍ കൂടിയായ സാധിക ഗ്ലാമറസ്...

ആറു വർഷം ജീവന് തുല്ല്യം സ്നേഹിച്ച...

തൃശൂർ സ്വദേശി പ്രണവിനെ തിരുവനന്തപുരം സ്വദേശി ഷഹന വിവാഹം ചെയ്ത വാർത്ത സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു. പ്രണവിനെ കുറിച്ച് മനസ്സിലാക്കിയ ഷഹന പ്രണവിനെ കാണുവാൻ വേണ്ടി ഇടിഞ്ഞാലക്കുടയിൽ പ്രണവിന്റെ വീട്ടുകാരും പ്രണവും...

പൊരുത്തക്കേടുകൾ ഇപ്പോഴും ധൈര്യം നേടിത്തരും; അനുശ്രീയുടെ...

ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിൽ കൂടി പ്രേക്ഷകർക്ക് ലഭിച്ച താരമാണ് അനുശ്രീ, വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് ഏറെ മുന്നിട്ട് നിൽക്കുന്ന നായികയാണ് അനുശ്രീ. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും...

മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേശൻ വിവാഹിതനായി; വധു...

കൊച്ചി സ്വദേശി മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേശൻ വിവാഹിതനായി, ഉസ്ബകിസ്ഥാൻകാരി നസീബയെ ആണ് കൊച്ചിയിൽ വെച്ച് ചിത്തരേശൻ വിവാഹം ചെയ്തത്. നാല് വർഷത്തെ പ്രണയ സാഫല്യം ആണ് ഇരുവരുടെയും. കഴിഞ്ഞ വർഷമായിരുന്നു ചിത്തരേശൻ  മിസ്റ്റർ...

ഇവളെ ഞാൻ ഇനി ആർക്കും വിട്ടു...

സീ കേരളത്തിലെ ചെമ്പരുത്തി സീരിയലിലെ കല്യാണിയെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്, ആ ഒരൊറ്റ സീരിയലിൽ കൂടി പ്രേക്ഷക ഹൃദയത്തിലേക്ക് എത്തിച്ചേരുവാൻ അമലയ്ക്ക് കഴിഞ്ഞു. സീരിയലിലെ പോലെ തന്നെ ഒരു സാധാരണ പെൺകുട്ടിയാണ് തിരുവനതപുരത്തുകാരി...
Don`t copy text!