Friday, December 9, 2022
HomeFilm Newsകുരങ്ങന്റെ മുഖമെന്ന് പറഞ്ഞ് പരിഹസിക്കുന്നു!!! സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയാണെന്ന് അഭിരാമി സുരേഷ്

കുരങ്ങന്റെ മുഖമെന്ന് പറഞ്ഞ് പരിഹസിക്കുന്നു!!! സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയാണെന്ന് അഭിരാമി സുരേഷ്

ഏറെ ആരാധകരുള്ള ഗായികയാണ് അഭിരാമി സുരേഷ്. സോഷ്യല്‍മീഡിയയിലും സജീവമാണ് അഭിരാമിയും സഹോദരി അമൃത സുരേഷും. ഇപ്പോഴിതാ തന്നെ പരിഹസിക്കുന്നവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് അഭിരാമി. പരിഹസിക്കുന്നവര്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും താരം പറയുന്നു. ഫെയ്സ്ബുക്ക് ലൈവിലെത്തിയാണ് അഭിരാമി ഇക്കാര്യം പറഞ്ഞത്.

താടിയെല്ല് അല്‍പ്പം മുന്നോട്ടിരിക്കുന്ന പ്രോഗ്നാത്തിസം ശാരീരിക അവസ്ഥ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് അഭിരാമി. ഈ ശാരീരിക അവസ്ഥയെ ചൂണ്ടിക്കാണിച്ച് പലരും തന്നെ പരിഹസിക്കുകയാണ്. മുഖം കുരങ്ങന്റേതു പോലെയാണെന്ന് പറഞ്ഞാണ് ആക്ഷേപിക്കുന്നതെന്ന് അഭിരാമി നിറകണ്ണുകളോടെ വീഡിയോയില്‍ പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെ തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ സൈബര്‍ സെല്ലിന് പരാതി നല്‍കുമെന്ന് ഗായിക അഭിരാമി പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ എന്ത് പോസ്റ്റ് ചെയ്താലും അശ്ലീല കമന്റുകളാണ് താഴെ നിറയുന്നത്. തന്റെ കുടുംബത്തിലെ എല്ലാവര്‍ക്കുമെതിരെ മോശം കമന്റുകളാണ് നിറയുന്നത്. പരിധിവിട്ടുള്ള ഇത്തരം പെരുമാറ്റമൊന്നും ക്ഷമിക്കേണ്ട ആവശ്യമില്ലെന്നും അഭിരാമി പറഞ്ഞു.

സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ വായിച്ച് തങ്ങള്‍ എന്നും കരയുമെന്നും ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തിയതുകൊണ്ടാണ് നിയമപരമായി നേരിടാന്‍ തീരുമാനിച്ചതെന്നും അഭിരാമി പറയുന്നു.

Related News