കുറച്ചു നേരത്തെ സുഖത്തിനുവേണ്ടി കാമുകനൊപ്പം പോകുന്നസ്ത്രീജന്മങ്ങളോട് പച്ചക്കു ചിലത് പറയട്ടെ... - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

കുറച്ചു നേരത്തെ സുഖത്തിനുവേണ്ടി കാമുകനൊപ്പം പോകുന്നസ്ത്രീജന്മങ്ങളോട് പച്ചക്കു ചിലത് പറയട്ടെ…

തലസ്ഥാന നഗരിയായ അനന്തപത്മനാഭന്റെ മണ്ണിൽ കണ്ട ദയനീയമായ കാഴ്ച്ച. പ്രസവിച്ചു മണിക്കൂറുകൾക്കുള്ളിൽ ചോരക്കുഞ്ഞിനെ പുഴയിൽ എറിഞ്ഞുകൊന്നു. ഏ ബാല്യമേ നീ എന്ത് തെറ്റുചെയ്തു? നിന്നെ സൃഷ്ടിച്ചത് ദൈവം ആണെങ്കിൽ ജനിപ്പിച്ചത് എന്തിനാ? മരിക്കാൻ വേണ്ടി മാത്രം ഒരു പിറവിയോ? അല്പനേരത്തെ സുഖത്തിന് വേണ്ടി കണ്ടവന്റെ കൂടെ പുതപ്പിനുള്ളിൽ കെട്ടിപിടിച്ചു കിടക്കുമ്പോൾ ഹേ… സ്ത്രീ ജന്മമേ നീ അറിയുന്നില്ലേ ലോകത്തിലെ ഏറ്റവും വലിയ പവിത്രമായ അമ്മ കൂടി ആണ് നീ. നവോഥാന നായികമാർ ഒരുപാട് ഉള്ള ഈ കൊച്ചുകേരളത്തിൽ അമ്മയുടെ പ്രാധാന്യം പഠിപ്പിച്ചുകൊടുക്കാൻ ഒരു നവോധാനക്കാരിക്കും പറ്റുന്നില്ല. ആണിനെക്കാഴും പെണ്ണിന് എങ്ങനെ മുന്നിൽ കയറാം,എങ്ങനെ ശബരിമല കയറാം,എന്നൊക്കെ പഠിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ സ്ത്രീ ജനങ്ങൾ. ഇനി കാര്യത്തിലേക്ക് വരാം. ഈ കുട്ടിയുടെ അമ്മയായ സ്ത്രീ യെ 21 ആം നൂറ്റാണ്ടിൽ ഗർഭിണി ആകാതിരിക്കാൻ എന്തെല്ലാം വഴിയുണ്ട്.

നിനക്ക് ഒരു ആണിനെ കൂടെ സുഖം അന്വേഷിച്ചു പോകാണമായിരുന്നു എങ്കിൽ അവന്റെ കൂടെ പോയി കിടന്നോ. പക്ഷെ എല്ലാ മെഡിക്കൽ സ്റ്റോറിലും 20 രൂപ കൊടുക്കുമ്പോൾ 3 കോണ്ടം ലഭിക്കും. അത് നീ മറക്കണ്ട. നീ ഒരു പെണ്ണ് അല്ലെ നിനക്ക് നിന്റെ ശരീരത്തെ കുറിച്ചു നല്ലതുപോലെ അറിയാം,സ്ത്രീ ശരീരത്തിന് മാത്രം ദൈവം കൊടുത്ത ഒരു പുണ്യ നാളുകൾ ആണ് മാസത്തിൽ ഒരിക്കൽ നിന്റെ ശരീരത്തിൽ ഉണ്ടാകുന്ന ഭാവ വെത്യാസം. നീ കണ്ടവന്റെ കൂടെ ആർത്തുല്ലസിച്ചു സുഖിച്ചു കിടന്നപ്പോൾ നിന്റെ ഉദരത്തിൽ ഒരു കുഞ്ഞു ജീവൻ വളരുന്നുണ്ട് എങ്കിൽ നിനക്ക് ആർത്തവം ഉണ്ടാകില്ല. നിന്റെ നിസ്സഹായഅവസ്‌ഥ ഒരു ഡോക്ടറോട് പറഞ്ഞു ആ മോട്ടിട്ട ആ ജീവനെ വിടരും മുൻപേ അടർത്തി കളയാൻ നിനക്ക് പറ്റുമായിരുന്നു.

കുട്ടികൾ ഇല്ലാതെ 1000 കണക്കിന് ആൾക്കാർ പൂജയും വഴിപാടും,മരുന്നും,മന്ത്രവും ആയി വിഷമിച്ചു ജീവിക്കുന്നു,നിനക്ക് ഈ കുട്ടിയെ അവരിൽ ആരെയെങ്കിലും ഏല്പിച്ചുകൂടായിരുന്നോ….? സർക്കാർ വക അമ്മ തൊട്ടിലുകൾ ഉണ്ട്,അമ്പലം,പള്ളികൾ വക അനാഥ മന്ദിരങ്ങൾ ഉണ്ട് ഇവിടെ എവിടെയെങ്കിലും നിനക്ക് കൊണ്ടു കിടത്തിക്കൂടായിരുന്നോ. സ്ത്രീ ജന്മം പുണ്യ ജന്മം, പക്ഷെ ഇതൊക്കെ കാണുമ്പോൾ………….

Trending

To Top
Don`t copy text!