Current Affairs

കുളിസീൻ കയ്യിലുണ്ട്. വായിക്കാതെ പോകരുത്

മോനെ സ്കൂളില്‍ പറഞ്ഞയക്കാനുള്ള തിരക്കിലായിരുന്നു മായ. അപ്പോഴാണ് വീടിന്റെ‌ കോളിംഗ് ബെൽ ശബ്ദിച്ചത്. അവള്‍ പോയി കതക് തുറന്നു. അവളുടെ അയൽവാസിയായ മിഥുൻ എന്ന യുവാവ് ആയിരുന്നു അത് ” ആ മിഥുനേ, നീയായിരുന്നോ..? എന്താ പതിവില്ലാതെ ഈ വഴിയൊക്കെ..?” മിഥുൻ ഒന്ന് പുഞ്ചിരിച്ചു, എന്നിട്ട് വീട്ടിനകത്തേക്ക് കയറി. മായ ഒന്ന് അമ്പരന്നു. ” ചേച്ചി, മോനെ സ്കൂളില്‍ പറഞ്ഞു വിട്. എനിക്ക് ചേച്ചിയോട് ഒരു കാര്യം സംസാരിക്കാനുണ്ട്” അവള്‍ക്ക് ഒന്നും മനസ്സിലായില്ല. ആ സമയം മോനെ കൊണ്ടു പോകാനുള്ള ഓട്ടോറിക്ഷ വീടിന് പുറത്ത് വന്നു നിന്നു. അവള്‍ മോനെ ഓട്ടോയിൽ കയറ്റി പറഞ്ഞയച്ചു.

തിരിച്ച് വീട്ടില്‍ കയറിയ അവള്‍ മിഥുനിനോട് കാര്യം തിരക്കി. അവന്‍ നന്നായി വിയര്‍ക്കുന്നത് അവള്‍ ശ്രദ്ധിച്ചു. ” ചേച്ചി, ഭര്‍ത്താവ് വിളിച്ചിരുന്നോ ഗള്‍ഫില്‍ നിന്ന്” ” ഉം, വിളിച്ചിരുന്നു. നീ വന്ന കാര്യം പറ മിഥുൻ” മിഥുൻ തന്റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണെടുത്ത് അവള്‍ക്ക് നേരെ നീട്ടി. ” ഈ വീഡിയോ ചേച്ചിയൊന്ന് കാണണം” മൊബൈല്‍ വാങ്ങി വീഡിയോ കണ്ട അവള്‍ ഞെട്ടിത്തരിച്ചുപോയി. പൂർണ നഗ്നയായി അവള്‍ കുളിക്കുന്നതിന്റെ വീഡിയോ ആയിരുന്നു അത്. അവളുടെ ഹൃദയമിടിപ്പുകൾ കൂടി, ചുണ്ടുകള്‍ വിറച്ചു, കണ്ണുകള്‍ നിറഞ്ഞൊഴുകി. അവന്‍ അവളെ ആശ്വസിപ്പിച്ചു ” ഹേയ്, ചേച്ചി എന്തിനാ കരയണേ..? ഞാന്‍ ഇത് ആര്‍ക്കും കാണിച്ചു കൊടുക്കാനൊന്നും പോണില്ല” അവള്‍ അവനെ ദയനീയമായി ഒന്ന് നോക്കി ” എന്തിനാ നീ ഇത് ചെയ്തേ..?” അവന്‍ ഒന്ന് പുഞ്ചിരിച്ചു ” ന്റെ ചേച്ചി, കുറേ കാലമായി നിങ്ങളെ ഞാന്‍ മോഹിച്ച് നടക്കാന്‍ തുടങ്ങിയിട്ട്. എന്ത് രസാ ചേച്ചി നിങ്ങളെ കാണാന്‍” മായ നിറകണ്ണുകളോടെ അവന്റെ കണ്ണിലേക്ക് നോക്കി ” ന്റെ രമണി ചേച്ചിയുടെ മോന്‍ മിഥുൻ തന്നെയാണോ ഇത് പറയുന്നത്..? നിന്നോട് എന്നെങ്കിലും ഞാന്‍ മോശമായ രീതിയില്‍ പെരുമാറിയിട്ടുണ്ടോ..? ഒരു അനിയനെ പോലെയല്ലേ നിന്നെ ഞാന്‍ കരുതിയിട്ടൊള്ളൂ, ഈ നിമിഷം വരെ …എന്നിട്ടും… നീ”

മിഥുൻ പുച്ഛത്തോടെ അവളെയൊന്നു നോക്കി ” എന്റെ ചേച്ചി, ചേച്ചിക്കുമില്ലേ ആഗ്രഹങ്ങളൊക്കെ, ജീവിതം ആസ്വദിക്കാനുള്ളതാണ് ചേച്ചി. അല്ലാതെ ഇങ്ങനെ അടക്കി പിടിച്ച് ഇരിക്കാനുള്ളതല്ല” മായയുടെ മുഖം ചുവന്നു ” ഇനിയും നീ ഈ കാര്യവും പറഞ്ഞ് എന്റെ അടുത്ത് വന്നാല്‍ ഞാന്‍ ചേട്ടനെ വിളിച്ചു പറയും ” മിഥുൻ പൊട്ടിച്ചിരിച്ചു ” അയ്യോ!! വേണ്ട ചേച്ചി, ചേച്ചി പറയേണ്ട. ചേട്ടന്‍ കണ്ടോളും യു ട്യൂബിൽ നിന്നും ഫേസ്ബുക്കിൽ നിന്നുമൊക്കെയായിട്ട്…. ചേച്ചീടെ ഹോട്ട് വീഡിയോസ്” മായക്ക് തല കറങ്ങുന്നത് പോലെ തോന്നി. അവള്‍ കുറച്ച് വെള്ളം കുടിച്ചു. അവനോട് ഒരുപാട് കെഞ്ചി നോക്കിയെങ്കിലും അവന്റെ മനസ്സ് മാറിയില്ല. ഒടുവില്‍ അവന്റെ കാലില്‍ വരെ അവള്‍ വീണു, പക്ഷെ അവന് ഒരു അനക്കവും ഇല്ലായിരുന്നു. ഒടുവില്‍ അവന്‍ പറയുന്നത് പോലെ അനുസരിക്കാം എന്ന് അവള്‍ സമ്മതിച്ചു. ” ഇന്ന് രാത്രി ഞാന്‍ വരും. നല്ല സുന്ദരി കുട്ടിയായിട്ട് അണിഞ്ഞൊരുങ്ങി നില്‍ക്കണം, കെട്ടോ” അവള്‍ തന്റെ കണ്ണീര് തുടച്ചു മാറ്റി ശരി എന്ന അര്‍ത്ഥത്തില്‍ തലയാട്ടി പറഞ്ഞത് പോലെ അന്ന് രാത്രി അവന്‍ അവളുടെ വീട്ടിലെത്തി. വീടിന്റെ പിറക് വശത്തെ വാതില്‍ അവള്‍ അവനുവേണ്ടി തുറന്നു വെച്ചിരുന്നു. വീടിനകത്തേക്ക് കയറിയ അവന്‍ അവളുടെ മുറിയെ ലക്ഷ്യമാക്കി നടന്നു. മുറിയിലെത്തി ലൈറ്റിട്ട അവന്‍ ഞെട്ടി. ആ മുറിക്കകത്ത് അവന്റെ അച്ഛന്‍, അമ്മ, ചേട്ടന്‍, അനിയത്തി എന്നിവര്‍ അവനേയും കാത്തിരിപ്പുണ്ടായിരുന്നു. അവരെ കണ്ടതും ഓടാന്‍ ശ്രമിച്ച അവനെ ചേട്ടന്‍ പിടികൂടി, തലങ്ങും വിലങ്ങും മർദ്ദിച്ചു. അവനെ കൊണ്ട് മായയുടെ കാൽകൽ വീണ് മാപ്പ് പറയിച്ചു. മായ അവനെ ഒന്ന് നോക്കി ” എന്റെ മുഖത്ത് പോലും നോക്കാതെ നടക്കുന്ന പയ്യനാ, നിനക്ക് ഇങ്ങനെ ഒരു മുഖമുള്ള കാര്യം അറിഞ്ഞിരുന്നില്ല ഞാന്‍. നിന്റെ ഭീഷണിക്ക് ഞാന്‍ വഴങ്ങി തന്നിരുന്നെങ്കിൽ നീ അതും വെച്ച് ജീവിതകാലം മുഴുവന്‍ എന്നെ വേട്ടയാടിയേനേ. ഞാന്‍ കുളിക്കുന്നത് ഒളി ക്യാമറ വെച്ച് എടുത്തതല്ലേ നിന്റെ കയ്യിലൊള്ളൂ, അല്ലാതെ ഞാന്‍ മറ്റൊരാളുമായി കിടക്ക പങ്കിടുന്നതിന്റെ ഒന്നും ഇല്ലല്ലോ. നിനക്ക് വഴങ്ങിയിരുന്നെങ്കിൽ ചിലപ്പോള്‍ ആ വീഡിയോയും കാണിച്ച് പലരും നീ വന്നപോലെ ഈ വീട്ടില്‍ കയറി വരുമായിരുന്നു, നിന്റെ അനുവാദത്തോടു കൂടി”

അവള്‍ തന്റെ കണ്ണില്‍ നിന്നും ഒഴുകുന്ന കണ്ണീര്‍ തുടച്ചു മാറ്റി
” നിന്നെ സ്വന്തം അനിയനെ പോലെയാ ഞാന്‍ കണ്ടിരുന്നേ, ഇപ്പോള്‍ നിനക്ക് എന്റെ അവസ്ഥ മനസ്സിലാകില്ല. നാളെ ഈ അവസ്ഥ നിന്റെ ഭാര്യക്കോ, മകള്‍ക്കോ വരുമ്പോഴേ നിനക്ക് അത് മനസ്സിലാകൂ”
സിനാസ് സിനു.

Trending

To Top
Don`t copy text!