Film News

കേരളത്തിലെ ആരാധകര്‍ക്കിതാ വീണ്ടുമൊരു സന്തോഷ വാര്‍ത്ത; സണ്ണി ലിയോണ്‍ വീണ്ടും കേരളത്തില്‍

ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലേക്ക്. കൊച്ചിയില്‍ കഴിഞ്ഞ വര്‍ഷം എത്തിയപ്പോള്‍ താരത്തിന് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. കൊച്ചിയില്‍ മൊബൈല്‍ ഷോറൂം ഉദ്ഘാടനത്തിനായിരുന്നു അന്ന് വന്നത്. അന്ന് താരത്തെ കാണാന്‍ ആരാധകര്‍ തടിച്ചു കൂടിയപ്പോള്‍ പൊലീസിന് ലാത്തിച്ചാര്‍ജ് വരെ നടത്തേണ്ടി വന്നു. മലയാളികളുടെ സ്‌നേഹം കണ്ട് മനസ് നിറഞ്ഞാണ് താരം അന്ന് മടങ്ങിയത്. മുന്‍പ് വനിതാ ഫിലിം അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനും സണ്ണി കേരളത്തിലെത്തിയിരുന്നു.

കേരളത്തിലെ സണ്ണി ലിയോണ്‍ ആരാധകര്‍ക്കിതാ വീണ്ടുമൊരു സന്തോഷ വാര്‍ത്ത. ഇത്തവണ ഗംഭീര പരിപാടികളുമായാണ് താരത്തിന്റെ കേരളത്തിലേക്കുള്ള വരവ്. ഇന്ത്യന്‍ ഡാന്‍സ് ബിനാലെ എന്ന പരിപാടിക്കായാണ് മേയ് 26ന് സണ്ണി തിരുവനന്തപുരത്ത് എത്തുക. ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടി ഒരു ‘പൈസ വസൂല്‍’ അനുഭവമായിരിക്കുമെന്നും സണ്ണി ആരാധകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് ബോളിവുഡിലേക്ക് ചേക്കേറിയ സണ്ണി ലിയോണിന് ആയിരക്കണക്കിന് ആരാധകരാണ് കേരളത്തിലുള്ളത്. സിനിമയ്ക്ക് പുറമേ സണ്ണി ലിയോണ്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്.

ലോസ് ആഞ്ചലോസില്‍ നടത്തിയ റോക്-എന്‍-റോള്‍ എന്ന പരിപാടിയില്‍ക്കൂടെ സമാഹരിച്ച പണം അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിക്ക് കൈമാറി. അതിന് പുറമേ വളര്‍ത്ത് മൃഗത്തെ പരിപാലിക്കുന്ന ക്യാമ്ബൈനും നേതൃത്വവും നല്‍കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബറും ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ ദത്തെടുത്തെടുത്തതും സണ്ണിയുടെ ജനപ്രീതി വര്‍ദ്ധിപ്പിച്ചു.

ബോളിവുഡിന് പുറമെ തെലുങ്കിലും ബംഗാളിയിലും സണ്ണി തന്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്. തെലുങ്ക് ചിത്രം ‘വീരമാദേവി’യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സണ്ണിലിയോണ്‍ നായികയായ ആറോളം ചിത്രങ്ങളാണ് ബോളിവുഡില്‍ പുരോഗമിക്കുന്നത്.

Trending

To Top
Don`t copy text!