കേരളത്തിൽ കുഞ്ഞുങ്ങൾ അപ്രത്യക്ഷരാകുന്നു ; ഭിക്ഷാടന മാഫിയ തഴച്ചു വളരുന്നു - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

കേരളത്തിൽ കുഞ്ഞുങ്ങൾ അപ്രത്യക്ഷരാകുന്നു ; ഭിക്ഷാടന മാഫിയ തഴച്ചു വളരുന്നു

പാലക്കാട് : കേരളത്തിൽ കുട്ടികൾ അപ്രത്യക്ഷരാകുന്ന വാർത്തകൾ ദിനം പ്രതി എന്നോണം നമ്മൾ കാണുന്നു. പത്ര മാധ്യമങ്ങൾക്ക് പുറമെ സമൂഹ മാധ്യമങ്ങളിലും ഇത്തരത്തിലുള്ള വാർത്തകൾ പെരുകുകയാണ്. കാണാതാകുന്നതിൽ കൂടുതലും 3 വയസ്സിനും 6 വയസിനും ഇടയിലുള്ള കുട്ടികളാണ്. ഒന്ന് കണ്ണ് തെറ്റുമ്പോഴേക്കും എവിടേക്കാണ് നമ്മുടെ കുട്ടികൾ പോയ്മറയുന്നത്.

കേരളത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ കാണാതായ കുട്ടികളുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. ഈ തിരോധാനങ്ങളുടെ പിന്നിലെ കാരണം അന്വേഷിച്ചവർ ചെന്നെത്തുന്നത് അതി ഭീകരമായ ഒരു യാഥാർഥ്യത്തിലേക്കാണ്. കുട്ടികളെ തട്ടിയെടുത്ത് അംഗവൈകല്യങ്ങളും അന്ധതയും വരുത്തി ഭിക്ഷാടന മാഫിയ നമ്മുടെ കേരളത്തിൽ ശക്തമാകുന്നു എന്ന ഞെട്ടിക്കുന്ന യാഥാർഥ്യത്തിലേക്ക്.

അടുത്തകാലത്തായി കേരളത്തിലെ പല നഗരങ്ങളിലും ഇതര സംസ്ഥാനക്കാരായ ഭിക്ഷാടകരെ തട്ടിയെടുക്കപ്പെട്ടത് എന്ന് തോന്നിക്കുന്ന തരത്തിലുള്ള കുഞ്ഞുങ്ങളുമായി നാട്ടുകാർ പിടികൂടുന്നത് വലിയ വാർത്ത ആയിരുന്നു. ദൂരെ ഏതോ വീട്ടിലെ കുഞ്ഞോമനയായി ലാളനയുടെയും സ്നേഹസമൃദ്ധിയുടെയും നടുവിൽ വളർന്ന കുഞ്ഞുങ്ങളെ ആണവർ തക്കത്തിൽ കൈക്കലാക്കി മറയുന്നത്.

നാടിനെ നടുക്കിയ സൗമ്യ വധ കേസിലെ പ്രതി ഭിക്ഷാടകനും വികലാംഗനായ ഗോവിന്ദച്ചാമിയെ രക്ഷിക്കാൻ കോടതിയിലെത്തിയ അഭിഭാഷകൻ കേരളത്തിൽ തന്നെ ഏറ്റവും അധികം ഫീസ് ഈടാക്കുന്ന വക്കീൽ ആയിരുന്നു. ആരാണ് അയ്യാളെ ഇത്രയും സാമ്പത്തികമായി സഹായിക്കുന്നത് എന്ന സംശയം കേരളത്തിൽ ചർച്ച വിഷയമായപ്പോൾ നടന്ന അന്വേഷണത്തിൽ മുൻപ് സൂചിപ്പിച്ച ഭിക്ഷാടന മാഫിയയുടെ കേരളത്തിലെ തലവന്മാരിൽ ഒരാളാണ് ഗോവിന്ദച്ചാമി എന്ന വെളിപ്പെടുത്തൽ പുറത്ത് വന്നിരുന്നു. പിന്നീട് ആവിഷയവും വിസ്മൃതിയിലാണ്ടു.

ഇന്നിപ്പോൾ കേരളത്തിലെ പ്രമുഖ ചാനലായ ഏഷ്യാനെറ്റ് നടത്തിയ അന്വേഷണത്തിൽ വെളിപ്പെട്ടിരിക്കുന്നത് ഞെട്ടിക്കുന്ന സത്യങ്ങളാണ്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഭിക്ഷാടന സംഘത്തെ നിയന്ത്രിക്കുന്നത് പട്ടാമ്പി കേന്ദ്രീകരിച്ചുള്ള ഒരു വൻ മാഫിയ ആണെന്നാണ് ഈ റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നത്. കേരളത്തിലെ ഏതു നഗരങ്ങളിലേക്കും കരാർ അടിസ്ഥാനത്തിൽ യാചകരെ നൽകുന്ന മാഫിയ.

വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും സത്യമാണ്. ഇവർക്ക് കുട്ടികൾ അടക്കമുള്ള ഭിക്ഷാടകരെ ലഭിക്കുന്നത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. വിശദമായ ഒരന്വേഷണത്തിലൂടെ മാത്രമേ അത് കണ്ടെത്താൻ സാധിക്കൂ. കേരളത്തിലെ പല കോണുകളിൽ നിന്നും കാണാതാകുന്ന കുരുന്നുകൾ എവിടേക്ക് പോകുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരവും ചിലപ്പോൾ അതിന് നൽകാൻ കഴിയും…

വിശദമായ വീഡിയോ ചുവടെ ചേർക്കുന്നു:-

https://www.facebook.com/Kunjadiu/videos/791568834352189/

Join Our WhatsApp Group

Trending

To Top
Don`t copy text!