Current Affairs

കേരളമേ ശിരസ്സ് താഴുന്നു! ചോദിക്കാനും പറയാനുമില്ലാത്തവരോട് എന്തുമാകാമല്ലോ… ക്രൂരമായ കയ്യാങ്കളിയ്ക്കിടയിലും കാലൻ സെൽഫി !

addhivasi madhu merder

മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊന്ന സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യുന്നത്. മധു എന്ന യുവാവിന്റെ ജാതിയും നിറവും നോക്കി ജനങ്ങള്‍ ശിക്ഷ വിധിക്കുകയായിരുന്നു. ഇയാളും ഒരു മനുഷ്യനാണെന്ന കാര്യം പലരും മറന്ന് പോയി.

ജനങ്ങള്‍ക്ക് നിയമം കൈയ്യിലെടുക്കാനുള്ള ഒരു അവകാശവും ഇല്ല.എന്നാല്‍ ഈ യുവാവിനെ ഒരു പൂച്ചക്കുഞ്ഞിനെ തല്ലി കൊല്ലുന്നത് ഏറെ സങ്കടകരം തന്നെ.മലയാളികളുടെ മനസില്‍ മനുഷ്യത്വം ഇല്ലെന്ന് തെളിഞ്ഞിരിക്കുകയാണ് ഈ സംഭവത്തിലൂടെ.

മോഷ്ടിച്ചെങ്കില്‍ തന്നെ ഈ യുവാവിനെ പോലീസില്‍ ഏല്‍പ്പിക്കാമായിരുന്നു.എന്തും ചെയ്യാനുള്ള അവകാശം ഇപ്പോള്‍ മലയാളികള്‍ക്ക് കിട്ടിക്കഴിഞ്ഞു.തന്റെ മകനെ കൊന്നത് നാട്ടുകാരാണെന്ന് കൊല്ലപ്പെട്ട മധുവിന്റെ അമ്മ പറഞ്ഞു.മകന് മാനസിക പ്രശ്‌നം ഉണ്ടായിരുന്നു. മകന്‍ മോഷണം നടത്തില്ലെന്നും അമ്മ പറഞ്ഞു.

https://youtu.be/6DyiEWgvSD4

മകനെ കൊന്നവരെ ശിക്ഷിക്കണമെന്ന് കൊല്ലപ്പെട്ട മധുവിന്റെ അമ്മ അല്ലി ആവശ്യപ്പെട്ടു. മകന്‍ അനുഭവിച്ച വേദന അവനെ തല്ലിയവരും അനുഭവിക്കണമെന്നും അല്ലി പറഞ്ഞു. തന്റെ മകന്‍ മോഷ്ടാവല്ലെന്നും അവന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും മധുവിന്റെ അമ്മ പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ നിയമപരമായ നടപടിയെടുക്കണമെന്ന് സഹോദരി സരസുവും ആവശ്യപ്പെട്ടു.

സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം നടത്താനും കര്‍ശന നടപടിയെടുക്കാനും ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു. എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക.ഇതിനിടെ മധുവിനെ മര്‍ദ്ദിച്ച് കൊന്നവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. തന്റെ മകനെ കൊന്നത് നാട്ടുകാരാണെന്ന് കൊല്ലപ്പെട്ട മധുവിന്റെ അമ്മ പറഞ്ഞു.

മോഷണ കുറ്റം ആരോപിച്ച് കടുകുമണ്ണ ഊരിലെ 27 വയസുകാരനായ മധുവിനെയാണ് നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.തുടര്‍ന്ന് മധുവിനെ പൊലീസിന് കൈമാറിയിരുന്നു. എന്നാല്‍ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴി മധു വാഹനത്തില്‍ വച്ച് ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അഗളി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മധു മരിച്ചിരുന്നു.

മരിക്കുന്നതിന് മുന്‍പ് നാട്ടുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മധു പൊലീസിന് മൊഴി നല്‍കിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് അഗളി പോലീസ് പറഞ്ഞു. മധുവിന്റെ കൈയില്‍ ഒരോ പാക്കറ്റ് മല്ലിപ്പൊടിയും മുളകുപൊടിയുമായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ മര്‍ദ്ദനം.

മധുവിന്റെ ഉടുമുണ്ടുരിഞ്ഞ് ശരീരത്തില്‍ കെട്ടിയായിരുന്നു മര്‍ദ്ദനം. ഇതിന്റെ വീഡിയോയും നാട്ടുകാര്‍ പകര്‍ത്തിയിരുന്നു. മര്‍ദ്ദിക്കുന്നത് പശ്ചാത്തലമാക്കി സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവാവിനെതിരെയും രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരുന്നു.

യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി. ഇതിനുള്ള നിര്‍ദേശം സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ട്.

ഇത്തരം ആക്രമങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും ഒരുതരത്തിലും അംഗീകരിക്കാനുമാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതു പോലുള്ള സംഭവങ്ങള്‍ കേരളത്തിലുണ്ടാവുക എന്നത് നാം നേടിയ സാമൂഹ്യസാംസ്‌കാരിക മുന്നേറ്റങ്ങളെയാകെ കളങ്കപ്പെടുത്തുന്നതാണ്. ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മോഷണക്കുറ്റം ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടം മധു എന്ന യുവാവിനെ മര്‍ദിച്ചത്.സ്‌റ്റേഷനിലേക്ക് കൊണ്ടുപോകും വഴി പൊലീസ് ജീപ്പില്‍ വെച്ചായിരുന്നു മരണം. ഇന്നലെ വൈകിട്ടു അട്ടപ്പാടി മുക്കാലില്‍ വെച്ചാണ് മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ നാട്ടുകാര്‍ പിടികൂടിയത്. പ്രദേശത്ത് ഏറെ കാലമായി നടന്നു വരുന്ന മോഷണങ്ങള്‍ മധുവാണ് നടത്തുന്നതെന്ന് ആരോപിച്ചായിരുന്നു നാട്ടുകാര്‍ ഇയാളെ പിടികൂടിയത്. സംഭവത്തില്‍ 15 പേര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

ഉടുമുണ്ടുരിഞ്ഞ് ശരീരത്തില്‍ കെട്ടി മാനസികാസ്വാസ്ഥ്യമുള്ള ഒരു പാവം ആദിവാസി യുവാവിനെ തല്ലി ചതച്ചപ്പോഴും മലയാളികൾക്ക് സെൽഫി പകർത്താനായിരുന്നു തിടുക്കം. മനസാക്ഷി മരവിച്ചുനടക്കുന്ന മലയാളി സമൂഹത്തിന്റെ ഉദ്ദാഹരണമാണ് ഈ കാഴ്ചകൾ. ക്രൂരതകൾ പകർത്തി അത് വൈറലാക്കാതെ അന്നം ഇറങ്ങാത്ത ചില മനുഷ്യരുടെ നേർകാഴ്ചയാണിത്. വൈറൽ സംസ്ക്കാരം സിരകളിൽ ഒഴുകുന്നതിന്റെ പരിണിതഫലം അനുഭവിക്കുന്നത് ചോദിക്കാനും പറയാനും ആരുമില്ലാത്ത ചില പാവം മനുഷ്യരാണ്. അല്ലെങ്കിലും ഉന്നതരോടൊന്നും ഏറ്റുമുട്ടാൻ ആരും മുതിരാറില്ലല്ലോ

.കള്ളനെന്ന് ആരോപിച്ച് നാട്ടുകാര്‍ തല്ലിക്കൊന്നത് മാനസികാസ്വസ്ഥ്യമുള്ള കടുകുമണ്ണ ഊരിലെ 27 വയസുകാരനായ മധുവിനെയാണ്. മധുവിന്റെ പക്കൽ ഒരോ പാക്കറ്റ് മല്ലിപ്പൊടിയും മുളകുപൊടിയുമായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ മര്‍ദ്ദനം. ഉടുമുണ്ടുരിഞ്ഞ് ശരീരത്തില്‍ കെട്ടിയായിരുന്നു ക്രൂരമായി അടിച്ചത്. സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം മധുവിനെ പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി മധു വാഹനത്തില്‍ വച്ച് ഛർദ്ദിച്ചതോടെ പൊലീസ് മധുവിനെ അഗളി ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരിക്കുകയായിരുന്നു. മരിക്കുന്നതിന് മുന്‍പ് നാട്ടുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മധു പൊലീസിന് മൊഴി നല്‍കിയിരുന്നു.

യുവാവിനെ മർദ്ദിക്കുന്നതിന്റെ വീഡിയോയും നാട്ടുകാര്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സെഫിയെടുത്തവർ തന്നെ കുടുങ്ങിയിരിക്കുകയാണ്. യുവാവ് മരിച്ച സംഭവത്തില്‍ 15 പേര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. അസ്വഭാവിക മരണത്തിനാണ് കേസെടുത്തത്. സാമൂഹ്യമാധ്യമങ്ങളിലൂടെ സംഭവത്തില്‍ വന്‍ പ്രതിഷേധം ആളിക്കത്തുകയാണ്. അഗളിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന യുവാവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പുറത്തെടുക്കാനാകാതെ ആശുപത്രി പരിസരത്ത് ബന്ധുക്കളുടെയും, ആദിവാസികളുടെയും പ്രതിഷേധം ആളിക്കത്തുകയാണ്. യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്നതും ചോദ്യം ചെയ്തതും നാട്ടുകാര്‍ സെല്‍ഫി എടുത്തും, ദൃശ്യങ്ങള്‍ പകര്‍ത്തിയും ആഘോഷിച്ച്‌ സാമൂഹ്യമാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്തതിലും വൻ പ്രതിഷേധമുയരുന്നു.

source: malayali vartha

Trending

To Top
Don`t copy text!