Current Affairs

കോഴഞ്ചേരിയിൽ അർദ്ധരാത്രിയിൽ റോഡരികിൽ പ്രേതം. സത്യാവസ്ഥ അറിഞ്ഞവർ ഞെട്ടുന്നു.

പത്തനംതിട്ട കോഴഞ്ചേരിയിൽ പുല്ലാട് മേഖലയിൽ റോഡരികിൽ പ്രേതത്തെ കണ്ടെന്നുള്ള പ്രചാരണം വ്യാപിച്ചു വരുകയാണ്. അർദ്ധരാത്രിയിൽ അത് വഴി പോകുന്ന വാഹനത്തിനു മുന്നിലായി വെളുത്ത വസ്ത്രമണിഞ്ഞു വടിയും കുത്തിപിടിച്ചുകൊണ്ടിരിക്കുന്ന ഒരു നീളം കുറഞ്ഞ രൂപം പ്രത്യക്ഷ്യപെടുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. വാഹനം വരുമ്പോൾ ഈ രൂപം അലറി കരഞ്ഞുകൊണ്ട് വാഹനത്തിനു നേരെ പാഞ്ഞടുക്കുമ്പോൾ യാത്രക്കാർ വണ്ടി തിരിച്ചു രക്ഷപെടുന്നുവെന്നുമാണ് വാർത്ത വന്നത്. ഇങ്ങനെ പുല്ലാട് മേഖലയിൽ പ്രേതം പ്രത്യക്ഷപ്പെട്ടപ്പോൾ യാത്രക്കാരിൽ ഒരാൾ പകർത്തിയ വീഡിയോ എന്ന പേരിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും ഉണ്ടായി.

എന്നാൽ സംഭവത്തിന്റെ സത്യാവസ്ഥ ഇതാണ്. പ്രേതം പ്രത്യക്ഷേപെട്ടു എന്നപേരിൽ പ്രചരിക്കുന്ന വിഡിയോയിൽ കാണിക്കുന്ന സ്ഥലം പുല്ലാട് മേഖലയിൽ എന്നല്ല കോഴഞ്ചേരിയിൽ പോലും ഇല്ലാത്ത സ്ഥലമാണ്. ഈ വിഡിയോയിൽ കാണിക്കുന്ന സ്ഥലവുമായി കോഴഞ്ചേരിയിൽ ഉള്ള സ്ഥലങ്ങൾക്ക് യാതൊരു ബന്ധവും ഇല്ല എന്നാണ് അവിടുത്തെ പ്രദേശ വാസികൾ പറയുന്നത്. വിഡിയോയിൽ കാണിക്കുന്നത് ഏതോ വിദേശ രാജ്യത്തിലെ സ്ഥലമാണെന്നും ഈ വീഡിയോ ഇതിനു മുന്പും സോഷ്യൽ മീഡിയയിൽ വന്നിട്ടുള്ളതാണെന്നും ആരോ മനഃപൂർവം കെട്ടിച്ചമച്ച ഒരു കഥ മാത്രമാണ് ഇതെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട പരാതികൾ ഒന്നും തനിക് ലഭിച്ചിട്ടില്ല എന്ന് പോലീസ് ഉദ്യോഗസ്ഥരും പറയുന്നു.

കോഴഞ്ചേരിയിൽ പ്രേതം പ്രത്യക്ഷ്യപെട്ടന്ന പേരിൽ പ്രചരിച്ച വീഡിയോ

https://www.facebook.com/1265018563642048/videos/433317330754748/?t=8

Trending

To Top
Don`t copy text!