Home Kampranthal ക്ലാസ്സിലെ അല്ല കോളേജിലെ തന്നെ അതി സുന്ദരിയും പഠിപ്പിസ്റ്റുമായ അവൾ എനിക്ക് വളഞ്ഞത് എന്റെ ശരീരം...

ക്ലാസ്സിലെ അല്ല കോളേജിലെ തന്നെ അതി സുന്ദരിയും പഠിപ്പിസ്റ്റുമായ അവൾ എനിക്ക് വളഞ്ഞത് എന്റെ ശരീരം കണ്ടിട്ടാണെന്നുള്ള കിംവദന്തിയായിരുന്നു കോളേജ് മുഴുവൻ.

രചന: അപ്പു
ക്ലാസ്സിലെ അല്ല കോളേജിലെ തന്നെ അതി സുന്ദരിയും പഠിപ്പിസ്റ്റുമായ അവൾ എനിക്ക് വളഞ്ഞത് എന്റെ ശരീരം കണ്ടിട്ടാണെന്നുള്ള കിംവദന്തിയായിരുന്നു കോളേജ് മുഴുവൻ. ഞാനും അങ്ങനെയാണെന്നാണ് കരുതിയത് അവരെയും കുറ്റം പറയാൻ പറ്റില്ല ഫിലിം സ്റ്റാർ ജോൺ എബ്രഹാമിന്റെ പോലുള്ള സിക്സ് പാക്ക് ശരീരമായിരുന്നു എന്റെ പ്രത്യേകത പെൺകുട്ടികൾക്ക് ജിമ്മന്മാരെ ഇഷ്ടമായിരിക്കുമെന്ന എന്റെ ധാരണ തിരുത്തുംവിധമായിരുന്നു അവളുടെ പെരുമാറ്റം പ്രണയം കത്തിനിൽക്കുന്ന ആദ്യനാളുകളിൽ ഞാൻ പുറത്ത് പ്രദർശിപ്പിക്കാതെ ഒളിച്ചു വെച്ച എന്റെ ശരീരസൗന്ദര്യം അവളെ കാണിച്ചപ്പോൾ ഇറച്ചിക്കടയിലേക്ക് നോക്കിയതു പോലുള്ള അവളുടെ മുഖത്ത് പുച്ഛഭാവം കണ്ടത് മുതൽ എനിക്ക് തോന്നി തുടങ്ങി എന്റെ ശരീരം കണ്ടല്ല അവൾ പ്രണയിച്ചതെന്ന് കോളേജിലെ വാകമരച്ചോട്ടിൽ എന്റെ തോളിൽ തല ചായ്ച്ചിരുന്ന് പ്രണയം കൈമാറുമ്പോൾ നിന്റെ തോളിൽ തല ചായ്ക്കാൻ ഒരു സുഖവുമില്ലെന്ന് പറഞ്ഞ് ഞാൻ അഞ്ചാറു കൊല്ലം കഷ്ട്ടപെട്ട് ഉണ്ടാക്കിയെടുത്ത മാംസളമായതും ഉരുക്കു പോലെ ബലിഷ്ടവുമായ എന്റെ ശരീരത്തെ പുച്ഛിച്ചവൾ കോളേജ് കാന്റീനിൽ പൊറോട്ടയ്‌ക്കും ബീഫിനും ഓർഡർ കൊടുക്കുമ്പോൾ ഞാൻ അവളെ തടഞ്ഞു ഞാൻ വർഷങ്ങളായി പൊറോട്ട കഴിക്കാറില്ല ചായ വിതൗട്ട് മതി പഞ്ചസാര ഫാറ്റ് ആണേ അതോണ്ടാ എന്നും പറഞ്ഞു അവളെ നോക്കിയപ്പോൾ ഞാൻ അവളുടെ മുഖത്ത് കണ്ടു

ഇങ്ങനെയൊക്കെ ഫുഡ്‌ കണ്ട്രോൾ ചെയ്ത് ജീവിച്ചിട്ടെന്തിനാ എന്നർത്ഥം വെച്ചുള്ള പുച്ഛം കോളേജിലെ അപ്പൂപ്പൻ മരച്ചോട്ടിൽ പ്രണയബദ്ധരായി ഇരിക്കുന്ന ഞങ്ങൾക്കിടയിലേക്ക് വന്ന് എന്റെ ഭക്ഷണശീലത്തെ കുറിച്ചും വ്യായാമ മുറകളെ കുറിച്ചും വാതോരാതെ ചോദിക്കുന്ന കോളേജിലെ ജൂനിയർസ് ആയ എന്റെ ആരാധകരെ പുച്ഛത്തോടെ നോക്കുമവൾ ഓണാഘോഷ പരിപാടിക്കിടെ നടന്ന വടംവലി മത്സരത്തിൽ ഞാൻ ഷർട്ട് അഴിച്ചു വടംവലിക്കുന്നത് കാണാനിരുന്ന പെൺകുട്ടികളെ കണ്ടപ്പോൾ ദേഷ്യം ഇരട്ടിച്ചവൾക്ക് അവളുടെ ദേഷ്യം പിടിച്ച നോട്ടത്തോടെ ശരീരം പ്രദർശിപ്പിക്കാൻ ഒരവസരം കിട്ടിയല്ലോ എന്നോർത്ത് സന്തോഷിച്ച എന്നെയും എന്റെ ശരീരം കാണാൻ വേണ്ടി മാത്രം അവിടെ കൂടിയിരുന്ന കോളേജിലെ മുഴുവൻ തരുണീമണികളെയും ഒരു പോലെ നിരാശപ്പെടുത്തി ഷർട്ട്‌ ഇട്ടു കൊണ്ട് തന്നെ വടംവലിക്കേണ്ടി വന്നു എനിക്ക് നല്ലൊരു കളിക്കാരനായിരുന്നിട്ടു കൂടി കോളേജ് ഫുട്ബോൾ ടീം സെലക്ഷന് പങ്കെടുക്കാത്തതിന് കാരണമന്വേഷിച്ച അവളുടെ അവളുടെ മുഖത്ത് ഞാൻ കണ്ടു ഇതും ശരീരത്തിന് വേണ്ടിയാണല്ലേ എന്നർത്ഥം വെച്ചുള്ള പുച്ഛം ന്യൂ ജനറേഷൻ പെൺകുട്ടികൾക്ക് ജോൺ എബ്രഹാമിന്റെ ശരീരമല്ല ദുൽഖറിനെ പോലുള്ളവരുടെ ശരീരമാണിഷ്ടം എന്നിടക്കിടെ ഓർമിപ്പിക്കുവൾ നിന്റെ ഫുട്ബോൾ കളിയെ കുറിച്ച് കേട്ടിട്ടാണ് പ്രണയിച്ചതെന്ന് പറഞ്ഞവൾ

എന്റെ ഫുഡ്‌ കണ്ട്രോളും ജീവിതശൈലിയും അടുത്തറിഞ്ഞ ശേഷം നിന്നെ കല്യാണം കഴിച്ചിട്ട് വല്ല കാര്യവും ഉണ്ടോടാ എന്ന്‌ പുച്ഛത്തോടെ എന്റെ ആണത്തത്തെ ചോദ്യം ചെയ്തപ്പോൾ എനിക്ക് മനസ്സിലായി തുടങ്ങി തേപ്പിനുള്ള സിമെന്റും മണലും അവളുടെ പണിപ്പുരയിൽ റെഡിയായിട്ടുണ്ടെന്ന് തേപ്പ് മണത്ത ഞാൻ വർഷങ്ങൾക്കു ശേഷം ക്യാന്റീനിൽ നിന്ന് പൊറോട്ടയും മധുരമുള്ള ചായയും കുടിച്ച് അവളോട്‌ സത്യം ചെയ്തു ഇനി ജിമ്മിൽ പോവില്ലെന്ന് ഇനി ഫുഡ്‌ കൺട്രോൾ ഇല്ലെന്ന് ഞാൻ ജിമ്മിൽ പോയി വർഷങ്ങളുടെ കഠിനാദ്ധ്വാനം ചെയ്ത് ഉണ്ടാക്കിയെടുത്ത മാംസളവും ബലിഷ്ടവുമായ എന്റെ മസിലുകൾ ഇടിഞ്ഞു തൂങ്ങി എനിക്ക് നല്ല വിഷമമുണ്ടായിട്ടും അവൾക്ക് വേണ്ടിയല്ലേ എന്നാശ്വസിച്ചു അവൾക്ക് താല്പര്യം ഫുട്ബോളാണെന്ന് മനസ്സിലാക്കിയ ഞാൻ വർഷങ്ങളായി മൂലക്കിട്ട എന്റെ ബൂട്ട് പൊടിതട്ടിയെടുത്ത് ഗ്രൗണ്ടിൽ പ്രാക്ടീസ് ചെയ്യുമ്പോൾ എന്റെ ‘പുച്ഛ’ത്തിന്റെ കണ്ണുകളിലേക്കൊന്നു കൂടി നോക്കി അപ്പോളവളുടെ മുഖത്ത് കണ്ടത് സ്ഥായിയായുണ്ടായിരുന്ന പുച്ഛ ഭാവമായിരുന്നില്ല പകരം എന്നോട് കത്തി നിൽക്കുന്ന പ്രണയം മാത്രം

വർഷങ്ങളായി എട്ടു നിലയിൽ പൊട്ടിക്കൊണ്ടിരിക്കുന്ന കോളേജ് ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റി കോളേജിന് കിട്ടാ കനിയായിരുന്ന കപ്പും കൊണ്ട് വന്നപ്പോൾ ആൾക്കൂട്ടം നോക്കി നിൽക്കേ കെട്ടിപ്പിടിച്ചൊരുമ്മ തന്നു കൊണ്ടാണവൾ പ്രതികരിച്ചത് അപ്പോഴും ആ കണ്ണുകളിലേക്കൊന്നു കൂടി ഞാൻ നോക്കി അവളുടെ കണ്ണിൽ പുച്ഛഭാവം ലവലേശമില്ല പകരം എന്നോടുള്ള പ്രണയം മാത്രം വർഷങ്ങൾക്കിപ്പുറം അവളെ കല്യാണം കഴിച്ച് അവളോടൊപ്പം വീട്ടിലെ തൊടിയിൽ ആടിനെ മേയ്ച്ചു കൊണ്ടിരിക്കെ ഞാൻ മനസ്സിലാക്കി മറ്റെന്തിനേക്കാളും ലഹരി ഫുട്ബോളിനുണ്ടെന്ന് ജിമ്മിന്റെ പുറകെ നടന്ന് ജീവിതം മടുപ്പിക്കുമായിരുന്ന എന്നെ ശരിയായ വഴി മനസായിലാക്കി തന്ന അവളെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാൻ തോന്നിയെനിക്ക് കുറച്ചപ്പുറം മാറി ഉമ്മയുള്ളതിനാലും എല്ലാ ഭാഗവും തുറന്ന തൊടി ആയതിനായാലും കുറച്ചു സമയത്തേക്ക് ഞാൻ ആഗ്രഹം ഉള്ളിലൊതുക്കി ശുഭം.

Exit mobile version