Malayalam Article

ഗങ്ങുഭായ് കോത്തെവാലി കാമത്തിപുരയിലെ റാണി

ആകാശത്തു ചുവന്ന നിറം പടർന്നിരിക്കുന്നു..കാമാട്ടിപുരയിലെ ഒരു ചെറിയ മുറി..ചുവന്ന വസ്ത്രം ധരിച്ചു അവൾ ഇരുന്നു..അവളുടെ ചുണ്ടുകളിൽ ചുവപ്പ് ചായം പൂശിയിരിക്കുന്നു..ഒരു വലിയ മൂക്കുത്തിയും..ആ മൂക്കുത്തി അവളുടെ അഴക് കൂട്ടുന്നുണ്ട്..ഒരു പഴയ ഗ്രാമഫോണിൽ ഏതോ ഒരു ഹിന്ദി പാട്ടു പാടുന്നുണ്ട്..കിടക്കയിൽ നിറയെ പൂക്കൾ..മധു..അതാണ് അവളുടെ പേര്..ഇന്ന് അവളുടെ ആദ്യ രാത്രിയാണ്..അതായിരുന്നു അവളുടെ വിശ്വാസവും..വിശ്വാസങ്ങൾ..അത് എന്നും സത്യം ആവണം എന്നില്ലാലോ..ഇന്ന് അവളുടെ “നാത്ത്‌ ഉത്തർന” എന്ന ചടങ്ങാണ് നടക്കാൻ പോകുന്നത് എന്ന്..ഭർത്താവ് ആ വലിയ മൂക്കുത്തി അഴിച്ചു മാറ്റുന്ന ചടങ്ങ്..അതും ആദ്യ രാത്രിയിൽ..കാമാട്ടി പുരയിലെ സ്ത്രീകൾ ആദ്യമായി ഈ തൊഴിലിനു ഇറങ്ങുന്നതും ഈ ചടങ്ങ് കഴിഞ്ഞിട്ടാണ്..

പെട്ടന്നാണ് ഡോർ തുറന്നത്..വലിയ ശബ്ദത്തോടെ..അവൾ ചാടി എഴുന്നേറ്റു..മുന്നിൽ ജഗ്ഗൻ സെട്ട്..മുഴുവൻ മദ്യ ലഹരിയിൽ ആയിരുന്നു അയാൾ…അവൾ ഉച്ചത്തിൽ കരഞ്ഞു..വലിയ ശബ്ദത്തോടെ ആ വാതിൽ തുറന്നു..രശ്മി അമ്മ”ഡി..മര്യാദക്ക് സമ്മതിച്ചോ..ഇല്ലങ്കിൽ അയാൾ നിന്നെ കൊല്ലും..ഒരുത്തനും ഇവിടെ ചോദിക്കാൻ വരില്ല..”

മധു പിന്നെ ഒന്നും മിണ്ടിയില്ല..രശ്മി അമ്മ തിരിഞ്ഞു നടന്നു..വാതിൽ പിന്നെയും അടഞ്ഞു..രശ്മിയാണ് അവളെ ലോഡ്ജിൽ നിന്നും ഇവിടേക്ക് വരുത്തിയത്..അവൾ സ്നേഹിച്ചിരുന്ന അവളുടെ ശ്രാവൺ അവളെ ആയിരം രൂപയ്ക്കു വിൽക്കുകയായിരുന്നു..ആ മുറിയിൽ ഒരു ബലാൽസംഘം തന്നെയാണ് നടന്നത്..മധു ആവുന്നത്ര ശ്രമിച്ചു നോക്കി..അവസാനം അവൾ അയാളുടെ മർമ സ്ഥാനത്ത് ചവുട്ടി..അയാൾ വേദന കൊണ്ടു പുളഞ്ഞു..അവൾ പുറത്തേക്ക് ഓടി..ഒരു വിധത്തിൽ അയാളും പുറത്തെത്തി..രശ്മിയെ കുറെ ചീത്ത പറഞ്ഞ് അയാൾ വെച്ചു വേച്ചു പുറത്തേക്ക് നടന്നു..രശ്മി അവളെ മുറിയിലേക്ക് വലിച്ചിഴച്ചു…അവളുടെ കവിളിൽ കുത്തി പിടിച്ചു

“ഡി..നിന്നെ ഞാൻ അവന്റെ കയ്യിൽ നിന്നും പൈസ കൊടുത്ത് വാങ്ങിയതാണ്..അത് മുതലാക്കാനും എനിക്കറിയാം..”അവൾ അവളെ വേണ്ടുവോളം തല്ലി..പക്ഷെ അവൾ കരഞ്ഞില്ല..ഒരു കല്ല് കണക്കെ അവൾ ഇരുന്നു..ഒരാഴ്ച കഴിഞ്ഞു..അവൾക്ക് ഒരു മാറ്റവും ഇല്ല..ഒരേ ഇരുപ്പ് തന്നെ..രശ്മി അമ്മ തന്റെ ഭർത്താവിനോട് പറഞ്ഞു..”ഇനി വേറെ ഒന്നും നോക്കാനില്ല..ഗങ്ങുഭായിയെ വിളിക്കാം..വേറെ രക്ഷയില്ല..”..അയാളുടെ ഭാവം മാറി..ഒരു ചെറിയ ഭീതി അയാളുടെ മുഖത്തു പടർന്നു..അയാൾ മനസ്സിൽ പറഞ്ഞു

“ഗങ്ങുഭായ് കോത്തെവാലി”പിറ്റേന്ന് നേരം പുലർന്നു..റോഡിനു ഇരുവശവും തങ്ങളുടെ ജോലിക്കായി അവർ നിരന്നു നിന്നു..ദൂരെ നിന്നും ഒരു വെള്ള കാർ വരുന്നത് കണ്ടു..എല്ലാവരും ഭയഭക്തി ബഹുമാനത്തോടെ എഴുനേറ്റു..രശ്മിഅമ്മയുടെ വീടിനു മുന്നിൽ ആ വണ്ടി നിന്നും..അതിൽ നിന്നും അവർ ഇറങ്ങി..തൂവെള്ള വസ്ത്രം..ഒരു ക്രൂര ഭാവം..പക്ഷെ കണ്ണുകളിൽ ഒരു ശാന്തത കാണാം..എല്ലാവരും എഴുനേറ്റു നിന്നു..അവർ എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു..എന്നിട്ട് അകത്തേക്ക് കയറി..അവരെ കണ്ടു രശ്മി എഴുനേറ്റു വന്നു..അവർ രശ്മിയെ നോക്കി ചോദിച്ചു..

“അവൾ എവിടെ..”..വളരെ ഭവ്യതയോടെ അവർ മറുപടി പറഞ്ഞു..”മുകളിലുണ്ട്”
അവർ മുകളിലേക്ക് നടന്നു…ഗങ്ങുഭായ് വളരെ സാവധാനം പടികൾ കയറി..എല്ലാവരും അവരെ നോക്കി തല കുനിച്ചു..അത്രക്കും ബഹുമാനം ആയിരുന്നു അവർക്കു എല്ലാവരുടെയും മനസ്സിൽ..അവർ മധുവിന്റെ മുറിക്ക് ഉള്ളിലേക്ക് കയറി..അവിടെ കരഞ്ഞു കൊണ്ടിരിക്കുന്ന മധുവിനെ ഒന്ന് നോക്കി..അവർക്കായി ഒരു കസേര ആ മുറിയിൽ ഒരുക്കിയിരുന്നു..അവർ അതിൽ ഇരുന്നില്ല പകരം മധുവിന് അരികെ അവളുടെ കട്ടിലിൽ പോയി ഇരുന്നു..

“നിന്റെ പേരെന്താ”മധു ഒന്നും മിണ്ടിയില്ല..ഗങ്ങുഭായ് ഒരു തുവാല എടുത്തു അവളുടെ മുഖം തുടച്ചു..അവൾ കണ്ണുകൾ തുറന്നു ഗങ്ങുഭായിയെ ഒന്ന് നോക്കി..പൊട്ടി കരഞ്ഞു കൊണ്ടു അവൾ അവരെ കെട്ടി പിടിച്ചു..എന്നിട്ട് പറഞ്ഞു”എനിക്ക് ഇവിടെ താമസിക്കണ്ട..എനിക്ക് ഇവിടെ നിന്നും പോണം..”അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു
“ഞാൻ കരയുന്നവരോട് സംസാരിക്കാറില്ല..നീ ആദ്യം കരച്ചിൽ നിറുത്തു..എന്നിട്ട് നീ പറയുന്നത് ഞാൻ കേൾക്കാം..”

അവൾ കരച്ചിൽ നിറുത്തി..ഗങ്ങുഭായിയെ നോക്കി..അവർ തുടർന്നു
“മോളെ നീ കുറെ ദിവസം ആയില്ലേ ഭക്ഷണം കഴിച്ചിട്ടു..ഒരു തുള്ളി വെള്ളം കുടിച്ചിട്ട്..സ്വയം മരിക്കാൻ ഉള്ള പരുപാടി ആണോ..””എന്തിനാണ് ഞാൻ ജീവിക്കുന്നത്..ഇങ്ങനത്തെ ഒരു ജീവിതം അല്ല ഞാൻ ആഗ്രഹിച്ചത്..എനിക്ക് മരിച്ചാൽ മതി..”ഗങ്ങുഭായ് അവളെ ഒന്ന് നോക്കി..”പിന്നെ എന്തിനാണ് നീ ഇവിടെ വന്നത്..”അവൾ ഇവിടെ എത്തിയ കഥ അവർക്കു അറിയില്ലായിരുന്നു..

“ശ്രാവൺ..എന്റെ ഭർത്താവ്..അവൻ ആണ്‌ എന്നെ ഇവിടെ എത്തിച്ചത്..”അവൾ ഒരു കരച്ചിലോടെ പറഞ്ഞു..”ഞങ്ങൾ രക്താഗിരിക്കാരാണ്..അവനു എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞു..എന്റെ വീട്ടുകാർ എതിർത്തു..പക്ഷെ അവനെ ഞാൻ പൂർണമായി വിശ്വസിച്ചു..അവൻ..അവനാണ് എന്നെ ഇവിടെ എത്തിച്ചത്..”അവൾ അവരെ കെട്ടിപിടിച്ചു കരഞ്ഞു..ഗങ്ങുഭായ് കുറച്ചു നേരത്തേക്ക് തന്റെ പഴയ കാലത്തിലേക്ക് പോയി..തന്റെ പതിനാറാം വയസിലേക്കു..”ഗംഗ ഹർജീവൻദാസ് കാട്ടിയവാടി..കാട്ടിയവാടി ഗ്രാമം..അവിടത്തെ പ്രസ്തമായ കുടുംബത്തിലാണ് ഗംഗ ജനിച്ചത്..വിദ്യാഭ്യാസത്തിനു മുൻ‌തൂക്കം കൊടുത്തിരുന്ന ഒരു കുടുംബം..പെൺകുട്ടികളെ പോലും പഠിപ്പിക്കണം എന്ന് ആഗ്രഹിച്ചിരുന്ന ഒരു കുടുംബം..കാട്ടിയവാടി രാജകുടുംബവുമായി അടുത്ത ബന്ധം അവർ പുലർത്തിയിരുന്നു..പക്ഷെ ഗംഗയുടെ ആഗ്രഹം സിനിമയിൽ അഭിനയിക്കണം എന്നതായിരുന്നു..അവൾ ബോംബെ സ്വപ്നം കണ്ടു നടന്ന പ്രായം..

ഈ സമയത്താണ് അവളുടെ വീട്ടിൽ രമണിക് ലാൽ എന്ന പുതിയ കണക്കെഴുത്തുകാരൻ എത്തിയത്..പതുക്കെ അവൾ ഒരു കാര്യം മനസിലാക്കി ഇയാൾ കുറെ കാലം ബോംബയിൽ ഉണ്ടായിരുന്നു എന്നത്..അവൾ അയാളുമായി അടുക്കാൻ ശ്രമിച്ചു..അവസാനം അവർ തമ്മിൽ പിരിയാൻ വയ്യാത്ത വിധം അടുത്തു..അയാൾക്ക്‌ സിനിമാക്കാരുമായി വളരെ അടുത്ത ബന്ധം ഉണ്ടെന്നു അവളെ പറഞ്ഞു വിശ്വസിപ്പിച്ചു..വീട്ടുക്കാർ ഈ കല്യാണത്തിന് സമ്മതിക്കില്ല എന്ന് അവൾക്കറിയാം..അതുകൊണ്ട് അവർ മുംബൈക്ക് വണ്ടി കയറി..ഒരു ചെറിയ അമ്പലത്തിൽ വച്ചു താലിയും കെട്ടി..അവൾ വീട്ടിൽ നിന്നും കുറെ പൈസയും സ്വർണവും എടുത്തിരുന്നു..ഒരു എഴുത്തു പോലും എഴുതി വെക്കാതെ ആയിരുന്നു അവൾ ഇറങ്ങിയത്..ഒരു കൂട്ടുകാരിക്ക് പോലും ഇവരുടെ ബന്ധം അറിയില്ലായിരുന്നു എന്നതാണ് സത്യം..

അവളക്ക് അറിയാം..ഇനി ഈ നാട്ടിലേക്കു ഒരു തിരിച്ചു വരവ് ഇല്ല എന്ന്..അവൾ രമണികിന്റ തോളത്തു ചാരി കിടന്നു..”ഗംഗ..നീ പേടിക്കണ്ട..നീ വലിയ ഫിലിം സ്റ്റാർ ആയി കഴിയുമ്പോൾ എല്ലാവരും നിന്നെ കാണാൻ വരും..”രമണിക് പറഞ്ഞു..അങ്ങിനെ അവർ മുംബൈ എത്തി..അവളുടെ സ്വപ്ന ഭൂമിയിൽ..അവർ ഒരു ലോഡ്ജിൽ മുറി എടുത്തു..അന്ന് അവരുടെ ആദ്യ രാത്രിയും ആയിരുന്നു..രണ്ടു ദിവസം അവർ ബോംബെ മുഴുവൻ കറങ്ങി..രണ്ട് ദിവസം കഴിഞ്ഞു രമണിക് അവളോട് പറഞ്ഞു”ഗംഗ..ഇവിടെ എന്റെ ആന്റിയുടെ വീടുണ്ട്.ഷീല മാസ്സി ..കുറച്ചു ദിവസം നീ അവിടെ നിൽക്കു..അപ്പോഴേക്കും ഞാൻ ഒരു വീട് ശരിയാക്കാം..”അവൾ സമ്മതിച്ചു..

കുറച്ചു കഴിഞ്ഞപ്പോൾ ഷീല മാസ്സി എത്തി..അവരെ കണ്ടപ്പോൾ തന്നെ ഗംഗക്ക് എന്തോ പന്തികെട് തോന്നി..അഴിച്ചിട്ട മുടി..വായിൽ എപ്പോഴും പാൻ..രമണിക് അപ്പോഴേക്കും ഒരു ടാക്സി പിടിച്ചു എത്തി..അവൾ അതിൽ കയറി..കൂടെ മാസ്സിയും..അയാൾ അവളുടെ കൈ പിടിച്ചു പറഞ്ഞു..”ഗംഗ..ഒരു ദിവസത്തെ കാര്യം അല്ലേ ഒള്ളു..ഞാൻ വരും..നിന്നെ കൊണ്ടുപോകാൻ നാളെ തന്നെ..”കണ്ണിൽ നിന്നും മറയുന്നതു വരെ അവൾ അയാളെ നോക്കി നിന്നു..അവൾ ഷീലയുടെ വീട്ടിൽ എത്തി..അവിടെ കണ്ട കാഴ്ച അവളെ ഞെട്ടിച്ചു..നിറയെ പെണ്ണുങ്ങൾ..ചിലർ റോട്ടിൽ നിന്നും ആളുകളെ വിളിക്കുന്നു..വസ്ത്രങ്ങൾ പകുതിയേ ഒള്ളു..അവൾ പേടിച്ചു ഷീലയുടെ പുറകെ മുകളിലേക്കു പോയി..”നീ കുളിച്ചു റെഡി ആയിക്കോ..പണി ഉള്ളതാണ്..””മാസ്സി..നാളെ ഞാൻ പോവല്ലേ..പിന്നെ എന്തിനാ..”ഷീല ഒന്ന് ചിരിച്ചു..ഒരു പാൻ എടുത്തു വായിൽ വച്ചു

“കൊച്ചേ..ഇതാണ് കാമാട്ടിപുര..കേട്ടിട്ടുണ്ടോ നീ..ഞാൻ അവന്റെ മാസ്സി ഒന്നും അല്ല..ഞാൻ ഒരു വേശ്യാലയം നടത്തുന്നവളാണ്..അവൻ നിന്നെ ഇവിടെ..ഈ എനിക്ക് അഞ്ഞൂറ് രൂപയ്ക്കു വിറ്റതാണ്..മനസ്സിലായോ നിനക്ക്..”
ഗംഗ ഒന്നും മിണ്ടിയില്ല..അവൾ തളർന്നു താഴെ ഇരുന്നു..ശബ്‌ദിക്കാൻ പോലും ആകാതെ..പെട്ടന്ന് അവൾ പൊട്ടി കരഞ്ഞു..”എനിക്ക് പോണം..ഇവിടെ പറ്റില്ല..എനിക്ക് പോണം..”ഷീല ഒന്ന് ചിരിച്ചു..”എങ്ങോട്ടു..വീട്ടിലേക്കോ..അതിനെന്താ..പൊക്കൊളു..”
അവൾ ബാഗ് എടുത്തു പതുക്കെ എഴുനേറ്റു..

“കൊച്ചേ..ഒരു കാര്യം..ഒരു രാത്രി നീ കാമാട്ടിപുരയിൽ ആയിരുന്നു എന്ന് നിന്റെ നാട്ടുകാർ അറിഞ്ഞാൽ അവർ നിന്നെ ജീവനോടെ കത്തിക്കും..പിന്നെ നിന്റെ അനിയത്തിമാർ..അവരും ഇങ്ങോട്ടു പോരേണ്ടി വരും..ഇനി നീ തീരുമാനിച്ചോ..എന്ത് വേണം എന്ന്..ഗംഗ അവിടെ നിന്നു..എന്നിട്ടു ഷീലയെ ഒന്ന് നോക്കി..തിരിച്ചു മുറിയിലേക്ക് നടന്നു..രണ്ടു ആഴ്ച കഴിഞ്ഞു..ഒരു വൈകുനേരം..അവൾ ഷീലയ്ക്ക് അരികിൽ എത്തി..”ഞാൻ തയ്യാറാണ്..”ഷീല അവളെ കെട്ടിപിടിച്ചു..”നിന്നെ ഞാൻ നോക്കും..ജീവിതകാലം മുഴുവൻ..”ഗംഗക്ക് വേറെ വഴി ഇല്ലായിരുന്നു..അവൾക്ക് മനസിലായി ഇനി ഇതാണ് എന്റെ ജോലി..ഇന്ന് രാത്രി അവളുടെ “നാത്ത്‌ ഉത്തർന” എന്ന ചടങ്ങാണ്..ആദ്യം അവളുടെ അടുത്ത് വന്നത് ഒരു സേട്ടു ആണ്‌..അയാൾ മുറിയിൽ കയറി വാതിൽ അടച്ചു..കുറെ നേരം കഴിഞ്ഞു വളരെ സന്തോഷത്തോടെ അയാൾ പുറത്തിറങ്ങി..അയാൾ അവൾക്ക് ഒരു സ്വർണ്ണ മോതിരം സമ്മാനിച്ചു..

“എന്താ നിന്റെ പേര്..””ഞാൻ ഗങ്ങു” ഗങ്ങുവിന്റെ വളർച്ച വളരെ പെട്ടന്നായിരുന്നു..അവൾ കാമ്മട്ടിപുരയിലെ ഏറ്റവും വിലമതിക്കുന്ന വേശ്യയായി മാറി..ദൂര സ്ഥലങ്ങളിൽ നിന്നു പോലും ആളുകൾ അവളെ അന്വേഷിച്ചു വരുവാൻ തുടങ്ങി..കിടക്കയിൽ അവളെ വെല്ലാൻ വേറെ ആരും അവിടെ ഉണ്ടായിരുന്നില്ല..കിട്ടുന്ന പണം കൊണ്ടു അവൾ സ്വർണം വാങ്ങി സൂക്ഷിച്ചു..ഷീല പോലും അവളെ എതിർക്കാതെ ആയി..കാരണം അവൾ ആയിരുന്നു ഷീലയുടെ പ്രധാന വരുമാനം..

മാസങ്ങൾ കടന്ന് പോയി..തന്റെ അടുത്ത് വരുന്ന ആളുകളെ സന്തോഷിപ്പിച്ചു അവൾ തന്റെ ജോലി ഭംഗിയായി നിർവഹിച്ചു..പതിയെ പതിയെ അവളുടെ വരുമാനവും കൂടി തുടങ്ങി..ഒരിക്കൽ ഒരു വൈകുനേരം ഒരാൾ അവിടേ കയറി വന്നു..ഷീലയുടെ അടുത്തെത്തി..ഷീല അയാളെ ഒന്ന് നോക്കി..ഒരു ആറടി പൊക്കാം..അസാമാന്യമായ കരുത്ത്..കണ്ണുകളിൽ ക്രൂരത..അയാൾ മേശയിൽ കൈകൾ കുത്തി..

“ആരാണ് ഗങ്ങു..” മുഴങ്ങുന്ന ശബ്ദത്തിൽ അയാൾ ചോദിച്ചു..

ഷീല മുകളിലേക്കു കൈകൾ ചൂണ്ടി..അയാൾ ഷീലയെ ഒന്ന് നോക്കിയിട്ടു മുകളിലേക്കു പോയി..ഗങ്ങുവിന്റെ കഴിവ് കൊണ്ടു അയാളെ മെരുക്കാൻ പറ്റും എന്നാണ് അവൾ വിചാരിച്ചത്..എന്നാൽ അത് തെറ്റായിരുന്നു..അയാൾ മുറിയിലേക്ക് കയറി ചെന്നു..വാതിൽ തുറന്നു അകത്തു കയറി..ശരിക്കും ഒരു ബലാത്സംഗം ആയിരുന്നു അവിടേ നടന്നത്..എല്ലാം കഴിഞ്ഞു അയാൾ പുറത്തു ഇറങ്ങി..ഗങ്ങു ഒരു ശവം കണക്കെ മാറിയിരുന്നു..ദേഹം മുഴുവൻ കടിച്ചതും മാന്തിയതും ആയ പാടുകൾ..അവൾക്ക് നടക്കാൻ പോലും ശക്തിയില്ല..അയാൾ ഷീലയെ ഒന്ന് നോക്കിയിട്ടു ഇറങ്ങി പോയി..ഒരു രൂപ പോലും കൊടുക്കാതെ..ഗങ്ങു വേച്ചു വേച്ചു ഷീലയുടെ അടുത്തെത്തി..
“നിങ്ങൾ അല്ലേ എന്നെ നോക്കിക്കോളാം എന്ന് ഉറപ്പ് തന്നത്..എന്നിട്ടിപ്പോൾ..”അവൾ വേദന അടക്കാൻ പാട് പെടുന്നുണ്ടായിരുന്നു..ഷീല എഴുനേറ്റു അവളുടെ അടുത്ത് ചെന്നു

“ഗങ്ങു..ഈ തവണത്തേക്കു ക്ഷമിക്കണം..ഇനി ഉണ്ടാവില്ല..ഇതു ഷീലയുടെ വാക്കാണ്..”ദിവസങ്ങൾ കഴിഞ്ഞു..ഒരു ദിവസം രാത്രി അയാൾ പിന്നെയും വന്നു..ഷീല രണ്ടു ആളുകളെ ഏർപ്പാടാക്കിയിരുന്നു..അവരും അയാളും തമ്മിൽ ഒരു ചെറിയ യുദ്ധം തന്നെ നടന്നു..പക്ഷെ അയാൾക്ക്‌ അവർ ഒരു തടസ്സം ആയിരുന്നില്ല..നിമിഷങ്ങൾ കൊണ്ടു അയാൾ അവരെ കീഴ്പ്പെടുത്തി..എന്നിട്ട് ഗങ്ങുവിന്റെ മുറിയിലേക്ക് കയറി ചെന്നു..അപ്പോൾ അവളുടെ മുറിയിൽ മറ്റൊരാൾ ഉണ്ടായിരുന്നു..അയാളെ തൂക്കി പുറത്തേക്ക് എറിഞ്ഞു..വാതിൽ അടച്ചു..

“ഡി..നീ എന്നെ തല്ലിക്കാൻ ആളെ ഏർപ്പാടാക്കും അല്ലേ..” ഗങ്ങു പേടിച്ചു പുറകിലേക്ക് നീങ്ങി..അന്നതേലും ക്രൂരമായാണ് അയാൾ പെരുമാറിയത്..രണ്ടു ആഴ്ച അവൾ ആശുപത്രിയിൽ ആയിരുന്നു..അവിടേ നിന്നും പുറത്തിറങ്ങിയത് ഒരു ഉറച്ച തീരുമാനത്തിൽ ആയിരുന്നു..ആശുപത്രിയിൽ വച്ചു അവൾ അയാളെ കുറിച്ച് അന്വേഷിച്ചു..അയാളുടെ പേര് “ഷൗക്കത്ത് ഖാൻ”.. അയാൾ കരിം ലാലായുടെ കൂട്ടത്തിൽ ആയിരുന്നു..
അബ്ദുൽ കരിം ഖാൻ..അഥവാ കരിം ലാലാ..ആ സമയം ഒരു ചെറിയ ഗ്യാങ്സ്റ്റർ ആയിരുന്നു ലാലാ..സ്ത്രീകളോട് വളരെ മാന്യമായി ഇടപെടുന്ന ആളായിരുന്നു ലാലാ..ആ സമയം അയാൾക്ക്‌ ഒരു പട്ടാൻമാരുടെ ഒരു സംഘം തന്നെ ഉണ്ടായിരുന്നു..”പക്തൂൺ ജിർഗായ് ഹിന്ദ് “..

അവൾക്കറിയാം എന്തെങ്കിലും ചെയ്യണം എങ്കിൽ ലാലായെ കൊണ്ടു മാത്രമേ കഴിയു..എല്ലാവരും എതിർത്തിട്ടും അവൾ ലാലയെ കാണുവാൻ തീരുമാനിച്ചു..ഒരു വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു ലാലാ നിസ്കാരം കഴിഞ്ഞു ലാമിങ്ടൺ റോട്ടിൽ ഉള്ള തന്റെ താഹിർ മൻസീൽ വീട്ടിലേക്ക് പോവുകയായിരുന്നു..അവൾ അയാളെ കാത്തു വഴി അരുകിൽ ഉണ്ടായിരുന്നു”കരിം സാബ്..”അവൾ വിളിച്ചു..അയാൾ നിന്നു അവളെ ഒന്ന് നോക്കി..”ആരാ..എന്ത് വേണം..””സാബ്..ഞാൻ ഗങ്ങു..ഇവിടെ കമ്മാട്ടിപ്പുരയിൽ ആണ്‌ ജോലി..ഒരു സങ്കടം പറയാൻ ഉണ്ട്..”അയാൾ അവളെ ഒന്നുടെ നോക്കി

“ഇവിടെ വച്ചു വേണ്ട..നീ വീട്ടിലേക്കു വാ..അവിടെ സംസാരിക്കാം..”അയാൾ നടന്നു..പുറകെ അവളും..അയാക്ക് അവളെ വീട്ടിൽ കയറ്റാൻ ഇഷ്ടമായിരുന്നില്ല..അയാൾ അവളെ ടെറസ്സിലേക്കു കയറ്റി വിട്ടു “നീ മുകളിലേക്കു പൊയ്ക്കോളൂ ഞാൻ ഇപ്പോൾ വരാം..ഗോപി ഇവൾക്ക് ചായയും ബിസ്ക്കറ്റും കൊടുക്ക്‌..”അയാൾ വേലക്കാരനോട് പറഞ്ഞു…പത്തു മിനിറ്റ് കഴിഞ്ഞു ലാലാ മുകളിലേക്കു കയറി ചെന്നു..അവൾ ആ ചായയൊ പലഹാരമോ കഴിച്ചിരുന്നില്ല..”നീ എന്താ ഒന്നും കഴിക്കാത്തെ..””സാബ്..ഒരു വേശ്യ ആയ ഞാൻ നിങ്ങളുടെ വീട്ടിൽ കയറുന്നതു പോലും ഇഷ്ടമല്ല..പിന്നെ എങ്ങിനെ നിങ്ങളുടെ ചായ കപ്പിൽ തോടും..”ലാലാ ഒന്നും മിണ്ടിയില്ല..”നിന്റെ പേരെന്താ..””ഗങ്ങു”..അവൾ മറുപടി പറഞ്ഞു

“എന്തിനാണ് നീ എന്നെ കാണാൻ വന്നത്..””അങ്ങയുടെ കൂട്ടത്തിൽ ഉള്ള ഒരാൾ എന്നോട് മോശമായി പെരുമാറി..”ലാലാ ഒന്ന് ചിരിച്ചു..”സാബ്‌ജി..ഞങ്ങൾ വേശ്യകൾ ആണ്‌..വെറും വേശ്യകൾ..പക്ഷെ ഞങ്ങൾ ചെയ്യുന്നത് ഞങ്ങളുടെ ജോലിയാണ്..ഞങ്ങൾ കുറെ പേർ ഉള്ളത് കൊണ്ടാണ് പല പെണ്ണുങ്ങളും മാന്യമായി ഇവിടെ ജീവിക്കുന്നത്..അതും പറഞ്ഞു ഞങ്ങൾ ആരുടെയും അടിമയല്ല..സാ ബ്ജി ഇതു നോക്ക്..”അവൾ അവളുടെ കൈകളും മുതുകു വശവും അയാളെ കാണിച്ചു കൊടുത്തു.

ലാലായുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നു..”ആരാണ്..ആരാണിത് ചയ്തത്..””അങ്ങയുടെ ഒരു ആളാണ്..പേര് ഷൗക്കത്ത് ഖാൻ..ഇവന്റെ ശല്യം ഒഴിവാക്കി തന്നാൽ ഞാൻ എന്നും അങ്ങയുടെ വെപ്പാട്ടി ആയിരിക്കും..”ലാലാ അവളെ ഒന്ന് ദേഷ്യത്തോടെ നോക്കി..”ഡി..എനിക്ക് ഭാര്യ ഉണ്ട്..കുഞ്ഞുങ്ങളും..എനിക്ക് നിന്റെ ആവശ്യം ഇല്ല..മനസ്സിലായോ..””ഉറപ്പല്ലേ..എന്നാൽ ആ കൈ ഒന്ന് നീട്ടാമോ..”

അയാൾ കൈ നീട്ടി..അവൾ തന്റെ ബാഗിൽ നിന്നും ഒരു രാഖി എടുത്തു അയാളുടെ കയ്യിൽ കെട്ടി..എന്നിട്ട് പറഞ്ഞു..”ഒരു പെണ്ണ് ഏറ്റവും കൂടുതൽ സുരക്ഷിത ആയിരിക്കുന്നത് ഒന്നുകിൽ ഭർത്താവിന് അടുത്ത് അല്ലങ്കിൽ സഹോദരന്റെ ഒപ്പം..”ഇത്രയും പറഞ്ഞു അവൾ തിരിച്ചു നടന്നു..”ഗങ്ങു..ഇവിടെ വരു..അയാൾ ആ പാ ത്രത്തിൽ നിന്നും ഒരു മധുരപലഹാരം എടുത്തു..പകുതി അവളുടെ വായിൽ വച്ചു കൊടുത്തു..”മോള് പൊക്കോ..ഇനി ആരുടെയും ഉപദ്രവം ഉണ്ടാവില്ല..ഇപ്പോൾ മുതൽ നീ എന്റെ സഹോദരി ആണ്‌..ധൈര്യമായി പൊയ്ക്കോളൂ..”അവൾ അയാളുടെ കാല് തൊട്ടു നെറ്റിയിൽ വച്ചു..പുറത്തേക്ക് നടന്നു..

ലാലാ ഒരു ഒരാളെ അവളുടെ വീടിനു മുന്നിൽ നിറുത്തി.ദിവസങ്ങൾ കഴിഞ്ഞു..ഷൗക്കത്ത്..വന്നില്ല..ഒരു ദിവസം വൈകുനേരം അയാൾ വന്നു..പുഞ്ചിരിയോടെ ഗങ്ങു അയാളെ സ്വീകരിച്ചിരുത്തി..ലാലായുടെ ആൾ അപ്പോഴേക്കും ലാലായുടെ അടുത്തേക്കു ഓടി..ഒരു പത്തു മിനുട്ട്..അതിനുള്ളിൽ ലാലാ അവിടേ എത്തി..വാതിലിൽ മുട്ട് കേട്ടു ഷൗക്കത്ത് ഖാൻ ചെന്നു വാതിൽ തുറന്നു..മുന്നിൽ കരിം ലാലാ..കൂടെ മൂന്നു പേരും..എല്ലാവരുടെയും കയ്യിൽ ഹോക്കി ബാറ്റും..”ലാലാ എന്നെ ഒന്നും ചെയ്യരുത്..”ലാലാ അയാളെ വലിച്ചു പുറത്തേക്ക് ഇട്ടു..രണ്ടു കൈയുകളും കാലുകളും തല്ലി ഓടിച്ചു…

“ഒരു പട്ടാൻ ആയ നീ വൃത്തികേട് ച്യ്തതും പോരാ..സ്ത്രീകളോട് ക്രൂരത കാട്ടുന്നോ..പിന്നെ ച്യ്ത ജോലിക്ക് പൈസയും കൊടുക്കില്ല അല്ലേ..”അടുത്ത അടി തലക്കിട്ടായിരുന്നു..അതോടെ അയാളുടെ ബോധം പോയി..
ലാലാ ഉറക്കെ വിളിച്ചു പറഞ്ഞു..”ഗങ്ങു..എന്റെ സഹോദരി ആണ്‌..ഇനി ഇവളെ ആരെങ്കിലും വേദനിപ്പിച്ചാൽ അനുഭവം ഇതായിരിക്കും..മനസ്സിലായോ..”അയാൾ ചുറ്റും നോക്കി പറഞ്ഞു..ഗങ്ങു ഇറങ്ങി വന്ന് അയാളുടെ കാല് തൊട്ടു തലയിൽ വച്ചു..”വലിയ ഉപകാരം സാബ്‌ജി..”അവൾ പറഞ്ഞു..”ഇനി എന്നെ സാബ്‌ജി എന്ന് വിളിക്കണ്ട..ചേട്ടാ എന്ന് വിളിച്ചാൽ മതി..എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ ഒരാളെ പറഞ്ഞു വിട്ടാൽ മതി..ഞാൻ വരും…”അയാൾ തിരിഞ്ഞു നടന്നു..

അവിടെ നിന്നും ഗങ്ങു ഗങ്ങുഭായിലേക്കുള്ള യാത്ര തുടങ്ങുകയാണ്..ആ സംഭവത്തോടെ അവളോടുള്ള ആളുകളുടെ പെരുമാറ്റം മാറി..ലാലയോടുള്ള അടുപ്പം വച്ചു അവൾ നാഗ്പാട പോലീസിലും അധോലോകത്തും വേര് ഉറപ്പിച്ചു..കമ്മാട്ടിപ്പുരയിൽ അവൾ ആയി അവസാന വാക്ക്..പെട്ടന്നായിരുന്നു ഷീലയുടെ മരണം..ആളുകൾ അവളെ “ഗർവാലി” ഇലക്ഷനു നിൽക്കാൻ നിർബന്ധം പിടിച്ചു..അവൾ സമ്മതിക്കുകയും ചയ്തു..

വേശ്യാലയം നടത്തുന്നവരെ ഗർവാലി എന്നാണ് വിളിക്കുക..ഈ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ സമൂഹത്തിൽ ഉള്ള സ്ഥാനത്തിന് വ്യത്യസം വരും..ഗർവാലിക്ക് സ്വന്തം ആയി വേശ്യാലയം നടത്താം..അതിനെ പിഞ്ചറ എന്ന് പറയും..കൂട് എന്ന അർത്ഥം..തിരഞ്ഞെടുപ്പ് നടന്നു..അവൾ തന്നെ ജയിച്ചു..എങ്ങിനെ ഇരുപത്തിയെട്ടാം വയസ്സിൽ അവൾ ഗർവാലി ആയി..അവൾ കമ്മാട്ടിപ്പുര അടക്കി ഭരിക്കാൻ തുടങ്ങി..എല്ലാവരും അവളെ ഗങ്ങുഭായ് കോത്തെവാലി എന്ന് വിളിച്ചു..കമ്മാട്ടിപുരയുടെ രക്ഷക..അതായിരുന്നു “ഗങ്ങുഭായ്”

മധുവിന്റെ കരച്ചിൽ ആണ്‌ അവരെ ഈ ലോകത്തിലേക്ക് മടക്കി കൊണ്ടുവന്നത്..അവൾ ഗങ്ങുബായിയെ കെട്ടി പിടിച്ചു കരയുകയായിരുന്നു..”നീ ആദ്യം കരച്ചിൽ നിറുത്തു..എന്നിട്ട് സംസാരിക്കാം..””എന്നെ ഇവിടെ നിന്നും രക്ഷിക്കണം..എനിക്ക് പോണം..””നീ കരച്ചിൽ നിറുത്തു..ആളുകൾ വിചാരിക്കും ഞാൻ നിന്നെ ഉപദ്രവിക്കുകയാണെന്നു..”അവൾ പിന്നെയും കരച്ചിൽ തുടർന്നു..”നിറുത്താൻ അല്ലേ പറഞ്ഞത്..മതി..”ഗങ്ങുബായിയുടെ സ്വരം കനത്തു..അവൾ കരച്ചിൽ നിറുത്തി..അവർ അവളുടെ കണ്ണുനീർ തുടച്ചു..”ശരി ഞാൻ നിന്നെ വിടാം..പക്ഷെ നീ നാട്ടിൽ തിരിച്ചു ചെന്നാൽ അവർ നിന്നെ സ്വീകരിക്കുമോ..”
“സ്വീകരിക്കും..ഇല്ലങ്കിൽ ഞാൻ വല്ല ജോലിയും ചെയ്തു ജീവിച്ചോളാം..”അവളുടെ വാക്കുകളിൽ ആത്മ വിശ്വാസം ഉണ്ടായിരുന്നു..ഗങ്ങുബായി അവളെയും കൂട്ടി താഴേക്കു നടന്നു..രശ്മി അമ്മക്ക് മുന്നിൽ എത്തി..രശ്മി എഴുനേറ്റു നിന്നു..

“രശ്മി..ഇവൾക്ക് പോകണം എന്നാണ് പറയുന്നത്..ഇവൾ പോയിക്കോട്ടെ..””അല്ല ഗങ്ങുബായി ഞാൻ ഇവളെ ആയിരം രൂപ കൊടുത്തു വാങ്ങിയതാണ്..പിന്നെ എങ്ങിനെ ഞാൻ ഇവളെ വിടും..””അത് നടക്കില്ല ഗങ്ങുബായി..”പറഞ്ഞത് രശ്മിയുടെ ഭർത്താവാണ്..കരണം പൊട്ടുന്ന അടി കിട്ടിയപ്പോഴാണ് രശ്മിക്ക് കാര്യം മനസിലായത്..അടി കിട്ടിയത് തനിക്കല്ല ഭർത്താവിന് ആണെന്ന കാര്യം..”ഡാ ഇവിടെ ഞങ്ങൾ സംസാരിക്കും..വല്ലതും തന്നാൽ തിന്നിട്ടു ചുരുണ്ടു കൂടി കിടന്നു ഉറങ്ങിക്കോളണം..കേട്ടോ..”
“ഈ പറയുന്നത് ഗങ്ങുബായി ആണ്‌..അറിയാലോ നിനക്ക്..നീ നടത്തുന്നത് ഒരു കച്ചവടം ആണ്‌..അതിൽ ലാഭവും നഷ്ടവും കാണും..ഈ കണക്കു നീ നഷ്ടത്തിൽ പെടുത്തിക്കൊ..ഇന്ന് ഇവളെ കയറ്റി വിടണം..ചിലവിനുള്ള പൈസയും കൊടുത്ത്..ബസ്‌ സ്റ്റാന്റ് വരെ ആ ഗോപി കൂടെ ഉണ്ടാവണം..കേട്ടോ..”

രശ്മിക്ക് മറുവാക്ക് ഉണ്ടായിരുന്നില്ല..അവർ സമ്മതിച്ചു..കാരണം ഗങ്ങുബായിയെ എതിർത്തു അവർക്കു ഒരു നിലനിൽപ്പില്ല..അന്ന് തന്നെ എല്ലാവരെയും വിളിച്ചു കൂട്ടി ഒരു മീറ്റിംഗ് സംഘടിപ്പിച്ചു..ഗങ്ങുബായി പറയുവാൻ തുടങ്ങി..”ഞാൻ ഗങ്ങുബായി..ഇന്ന് മുതൽ ഇവിടെ ഒരു പുതിയ നിയമം കൊണ്ടുവരുന്നു..ഇനി ഇവിടെ ആരും നിർബന്ധിച്ചു വേശ്യ പണി ചെയ്യില്ല..ചെയ്യിക്കില്ല..ഇതിനു സന്നദ്ധരായി വരുന്നവർ മാത്രം മതി ഇവിടെ..ഇവിടെ നിന്നും പോകേണ്ടവർക്കു എന്നെ വന്നു കാണാം..കാര്യങ്ങൾ കേട്ടു കഴിഞ്ഞു ഞാൻ തീരുമാനിക്കും..ആർക്കെങ്കിലും എതിർ അഭിപ്രായം ഉണ്ടോ..”

അവരെ പേടിച്ചിട്ടു മാത്രം അല്ല..എല്ലാവർക്കും ഈ കാര്യം സമ്മതം ആയിരുന്നു..ഈ വാർത്ത കാട്ടു തീ പോലെ പടർന്നു..കുറെ ആളുകൾ അവരെ കാണാൻ എത്തി..കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയ ശേഷവും പോകേണ്ടവരെ അവർ തിരികെ വീട്ടിൽ വിട്ടു..അവർ ഗങ്ങുഭായിയെ ഗങ്ങു അമ്മയെ പോലെ കാണാൻ തുടങ്ങി..അങ്ങിനെ ഗങ്ങുഭായ് കോത്തെവാലി ഗങ്ങുമാ ആയി മാറി..ഗുണ്ടകളിൽ നിന്നും അവർ കമ്മാട്ടിപ്പുരയിലെ സ്ത്രീകളെ രക്ഷിച്ചു..എല്ലാവർക്കും പേടിയോടൊപ്പം ഒരു ബഹുമാനവും അവരോടു ഉണ്ടായിരുന്നു..
ഘർവാലി ഇലെക്ഷൻ കഴിഞ്ഞു പിന്നെ ബഡി ഗർവാലി ഇലക്ഷൻ വന്നു..ഘർവാലികൾ എല്ലാ കാര്യങ്ങളും പറയേണ്ടത് ബഡി ഘർവാളിയോടാണ് ..ആ ഇലക്ഷനും അവരോടു എതിർത്തു നിൽക്കാൻ ആരും ഉണ്ടായിരുന്നില്ല..അവർ അങ്ങിനെ ബഡി ഘർവാലി ആയി

ഈ സ്ത്രീകൾ അനുഭവിക്കുന്ന ദുരവസ്ഥക്ക് എതിരെ അവർ പ്രതികരിക്കാൻ തുടങ്ങി..അവരോടൊപ്പം പല പാർട്ടികളും ചേർന്നു..സ്ത്രീ സമൂഹം അവരുടെ കൂടെ തന്നെ നിന്നു.എല്ലാവരെയും വിളിച്ചു കൂട്ടി ആസാദ് മൈതാനത്തു അവർ ഒരു മീറ്റിംഗ് സംഘടിപ്പിച്ചു..ആയിരക്കണക്കിന് ആളുകൾ ആണ്‌ അതിൽ പങ്കെടുത്തത്..അന്ന് അവർ നടത്തിയ പ്രസംഗം ചരിത്രത്തിൽ രേഖപ്പെടുത്താത്ത ഒന്നായിരുന്നു..ആയിരക്കണക്കിന് ആളുകളുടെ മുന്നിൽ അവർ സ്റ്റേജിൽ ഇരുന്നു..ഒരാൾ അവർക്കു നേരെ മൈക്ക് നീട്ടി..പേടിയോടെ അവർ എഴുനേറ്റു ചെന്നു..വിറയലോടെ അവർ പ്രസംഗം ആരംഭിച്ചു..”ഞാൻ ഒരു ഘർവാലി ആണ്‌ അല്ലതെ ഘർ തോടെനെ വാലി അല്ല”.ആളുകൾ എല്ലാവരും നിശബ്തരായി..അവർ തുടർന്നു

“എല്ലാവരും ഞങ്ങൾ സ്ത്രീകൾക്ക് ഒരു കളങ്കം ആണ്‌ എന്നാണ് വിചാരിക്കുന്നത് എന്നാൽ അങ്ങിനെ അല്ല..നിങ്ങൾ വിചാരിക്കുന്നത് പോലെ അല്ല കാര്യങ്ങൾ..ഇവിടത്തെ ആയിരക്കണക്കിന് സ്ത്രീകളുടെ ചാരിത്ര്യം..ധാർമികത..സമഗ്രത എന്നിവ ഒരു പരിധി വരെ കാത്തു സൂക്ഷിക്കുന്നത് ഞങ്ങളാണ്..”
എല്ലാവവും അവരെ തന്നെ ശ്രദ്ധിക്കുകയാണ്.. ..അവർ ഒന്ന് തിരിഞ്ഞു പുറകിലേക്ക് നോക്കി എന്നിട്ട് തുടർന്നു..
മറ്റു സംസഥാനങ്ങളിലെ പോലെ അല്ല മുംബൈ..ഇവിടെ സ്ത്രീകൾക്ക് നേരെയുള്ള ആക്രമണം കുറവാണു..കാരണം എന്താണ്..ഇവിടത്തെ ഭരണകൂടം ആണോ..അല്ല എന്ന് പറയേണ്ടി വരും..മുഴുവൻ അവരുടെ കഴിവല്ല..പകുതി കമ്മാട്ടിപ്പുരയിലെ ഞങ്ങൾക്ക് വേണം..കാരണം അവർ തേടി വരുന്നത് ഞങ്ങളെ ആണ്‌..അവരുടെ കാമം ശമിപ്പിക്കാൻ..ഞങ്ങൾ ഇവിടെ ഉള്ള കാലം അത്രയും നിങ്ങൾക്ക് നിങ്ങളുടെ പെൺ കുട്ടികളെ പുറത്തു വിടാം..”

അവർ ഒരു കവിൾ വെള്ളം കുടിച്ചു..എന്നിട്ട് തുടർന്നു..നിങ്ങൾ വിചാരിക്കുന്നുണ്ടാവും ഞങ്ങൾക്ക് ഈ ജോലി സന്തോഷം തരുന്നു എന്നാണോ..എങ്കിൽ അത് തെറ്റാണു..ഈ ജോലി ഞങ്ങൾക്ക് ഒരു എളുപ്പമുള്ള ജോലി അല്ല..ഞങ്ങൾ ഈ ജോലി ചെയ്യുന്നത് ഞങ്ങളുടെ കുടുംബം പോറ്റാൻ ആണ്‌..സുഖത്തിനു വേണ്ടി അല്ല..
എനിക്ക് നാണം തോന്നുന്നു..ഈ നാട്ടിലെ പീഡനങ്ങൾ ഒരു പരിധി വരെ കുറച്ച ഞങ്ങളെ നിങ്ങൾ എന്തിനു വെറുക്കണം..ഇവിടത്തെ പട്ടാളക്കാർ രാജ്യത്തിനു വേണ്ടി യുദ്ധം ചെയ്യുന്നു..ഇവിടെ ഞങ്ങൾ ജീവിക്കുന്നതിനോടൊപ്പം ഈ നഗരത്തിനു സുരക്ഷ ഒരുക്കുന്നില്ലേ…പിന്നെ എന്തിനു ഞങ്ങളെ വെറുക്കണം..ഞങ്ങളും മനുഷ്യരല്ലേ..സന്തോഷം വന്നാൽ ചിരിക്കുന്ന..സങ്കടം വന്നാൽ കരയുന്ന നിങ്ങളെ പോലെ ഉള്ള സാധാരണ മനുഷ്യർ..ആഗ്രഹങ്ങൾ ഉള്ള മനുഷ്യർ..പിന്നെ ഞങ്ങളെ എന്തിനു വെറുക്കണം..പറയൂ..

ഞങ്ങളെ എന്തിനു എല്ലാവരും അപമാനിക്കണം..എന്തിനു ഞങ്ങളെ കണ്മുന്നിൽ നിന്നും ഓടിച്ചു വിടണം..പറയൂ..
എനിക്ക് ഉത്തരം വേണം..ഞങ്ങൾക്ക് ഉത്തരം വേണം..നിങ്ങൾക്കു ഉത്തരം ഉണ്ടാവില്ല..കാരണം ഈ അവസ്ഥ ഇവിടെ ഉണ്ടാക്കിയത് നിങ്ങളാണ്..ഇതിനു ഒരു പരിഹാരം മാത്രമേ ഒള്ളു..ഞങ്ങളെ നിങ്ങളിൽ ഒരാളായി കൂട്ടണം..എന്ന് ഇതു സംഭവിക്കുന്നോ അന്ന് യഥാർത്ഥ സ്വാതന്ത്ര്യം നിലവിൽ വരും..എനിക്ക് എന്റെ സഹോദരിമാരോട് ഒരു കാര്യം മാത്രമേ പറയുവാൻ ഒള്ളു..”നമ്മുടെ മുറികളിൽ ഒരു ശൗചാലയം വേണം..നമ്മൾ ഉണ്ടാക്കണം..”ഇവിടത്തെ ഭരണകർത്താക്കളോടു ഒരു വാക്ക്..”ഞങ്ങളെ ഈ സമൂഹത്തിന്റെ ഒരു ഭാഗം ആക്കു ..ഞങ്ങളും സാധാരണ മനുഷ്യരുടെ പോലെ ജീവിക്കട്ടെ..”അവർ തുടർന്നു..”സമൂഹം ഇത്ര പുരോഗമിച്ചിട്ടും നിങ്ങൾ എന്തിന് ഞങ്ങളെ മാറ്റി നിറുത്തണം..ഉത്തരം പറയേണ്ടത് ഞങ്ങളല്ല..നിങ്ങളാണ്…..അത് വരെ ആളുകൾ നിശ്ശബ്ദരായിരുന്നു….. എല്ലാവരും എഴുനേറ്റു കയ്യടിച്ചു..കാരണം.അവർക്കു വേണ്ടി സംസാരിക്കാൻ അത് വരെ ആരും ഉണ്ടായിരുന്നില്ല..ഇപ്പോൾ അവർക്കു ഗങ്ങു മാ ഉണ്ട്..ആ പ്രതീക്ഷ അവർക്കു നൽകിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു..

ദേശിയ മാധ്യമങ്ങൾ ഇവരെ കുറിച്ച് റിപ്പോർട്ട്‌ ചെയ്യാൻ തുടങ്ങി..പല പൊളിറ്റിക്കൽ പാർട്ടികളും ഇവർക്ക് പിന്തുണ പ്രഖ്യാപിച്ചു ..ഒരു ദിവസം കൊണ്ടു അവർ നഗരത്തിലെ സംസാരവിഷയം ആയി മാറി..ആ കാലഘട്ടങ്ങളിൽ ഇവർ അവാസിച്ചിരുന്നതു കമ്മാട്ടിപ്പുരയുടെ തെക്കു വശത്തുള്ള ശുക്ലാജി സ്ട്രീറ്റ്..മാനാജി റാവുജി സ്ട്രീറ്റ്..ഫോറസ് റോഡിന്റെ ചില ഭാഗങ്ങളിലും..പിന്നെ ജയ് രാജ് ഭായ് ലൈൻ തുടങ്ങുന്നത് വരെ..ഈ കാലഘട്ടത്തിൽ ഇവർക്ക് മാനാജി റാവു സ്ട്രീറ്റ് മുറിച്ചു കടക്കുവാനോ..കമ്മാട്ടിപ്പുരയുടെ പല ഭാഗത്തു കൂടി നടക്കുവാനോ അവകാശം ഉണ്ടായിരുന്നില്ല..

അവിടെ കാമാട്ടിപുര സെവൻത് സ്ട്രീറ്റിൽ ഒരു സ്കൂൾ നില നിന്നിരുന്നു..മുൻസിപ്പൽ സ്കൂൾ..പിന്നെ കുറച്ചു അമ്പലങ്ങളും..കുട്ടികൾക്കും മറ്റും ഈ കാമാട്ടിപ്പുര വഴി വേണം പോകാൻ..1920 ൽ സ്ഥാപിതം ആയ st ആന്റണിസ് ഗേൾസ് സ്കൂളിന്റെ കവാടം ബെല്ലസിസ് റോഡിൽ നിന്നും ആയിരുന്നു..ഇരുനൂറ്റി അൻപതോളം വേശ്യകൾ താമസിക്കുന്ന കാമാട്ടിപുര 14th സ്ട്രീറ്റ് ഈ സ്കൂളിന് എതിർ വശം ആയിരുന്നു..സ്കൂൾ അധികൃതരും കാമാട്ടിപുരയുടെ ചുറ്റുവട്ടം താമസിക്കുന്നവരും ഒരു പെറ്റിഷൻ കൊടുത്തു..ഈ സ്ഥലം അവിടെ നിന്നും മാറ്റണം..സ്കൂളിൽ നിന്നും ഇരുന്നൂറു മീറ്റർ മാറി വേണം വേശ്യാലയം പ്രവർത്തിക്കാൻ എന്ന നിർദേശം വന്നു..ഈ കാര്യം ഒരു വലിയ പ്രശ്നം ആയി മാറി

ഇരു കൂട്ടരെയും വിളിച്ചു സംസാരവും ചർച്ചകളും തുടങ്ങി..ഈ പ്രശ്നം ഗങ്ങുമാ യുടെ പക്കലെത്തി..അവർക്കറിയാം ഇനി രക്ഷ അവർ മാത്രം എന്ന്..പ്രശ്നം വളരെ വലുതായി..ഇരു കൂട്ടരും ഒന്നിനും അടുക്കുന്നില്ല..തന്റെ രാഷ്ട്രിയ പിടിപാട് വച്ചു അന്നത്തെ പ്രധാനമന്ത്രി നെഹ്‌റുവുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കി ഗങ്ങുഭായ്..ഇന്ത്യൻ ചരിത്രത്തിലെ തന്നെ ആദ്യത്ത സംഭവം..ഒരു സാധാരണ വേശ്യ സ്ത്രീ ഇന്ത്യയുടെ പ്രധാനമന്ത്രിയും ആയി മീറ്റിംഗ്..പത്രങ്ങളിൽ വല
പത്രങ്ങളിൽ വലിയ തലക്കെട്ടോടെ വാർത്തകൾ വന്നു..

ഗങ്ങു ഭായിയുടെ അവസാന നാളുകളെ കുറിച്ച് ആർക്കും ഒന്നും അറിയില്ല..വെള്ള സാരിയും സ്വർണ്ണ ബട്ടൺ ഉള്ള ബ്ലൗസ് ആണ്‌ അവർ ധരിക്കുന്നത്..അവർക്കു വൈഡൂര്യങ്ങളുടെയും സ്വർണ്ണത്തിന്റെയും ഒരു ശേഖരം തന്നെ ഉണ്ടായിരുന്നു..സ്വർണ്ണ നിറമുള്ള കണ്ണടയും ചിരിക്കുമ്പോൾ തിളങ്ങുന്ന സ്വർണ്ണപല്ലും അവർക്കുള്ളതായി പറയപ്പെടുന്നു..പിന്നെ കറുത്ത ഒരു ബെന്റലി കാറും..മരണം വരെ അവർ കാമാട്ടിപുരയിലെ 12b എന്ന റൂമിൽ ആണ്‌ താമസിച്ചിരുന്നത്..കൂടെ ആറു അനാഥകുട്ടികളും..അവരുടെ വിദ്യാഭ്യാസം..അതിനായിരുന്നു ഗങ്ങുമാ മുൻഗണന കൊടുത്തത്..ഇപ്പോൾ അവിടെ അവരുടെ വളർത്തു മകളായ ബബ്ബി ഇന്നും അവിടെ താമസിക്കുന്നു..

ഇതു വരെ ആളുകൾ പറഞ്ഞ അറിവ്..ഇനി നമ്മൾക്ക് അവരുടെ വളർത്തു മകൾ പറയുന്നത് കേൾക്കാം..
“ഗങ്ങുമാ കമ്മാട്ടിപ്പുരയിലെ റാണി ആയിരുന്നു..ഇന്നും പല വീടുകളിലും അമ്മയുടെ പടം വച്ചിട്ടുണ്ട്..അവർ അമ്മയെ ദൈവത്തെ പോലെ ആണ്‌ കാണുന്നത്..അവിടെ ആരോടും വേണമെങ്കിലും അമ്മയെ കുറിച്ച് ചോദിക്കു…അവർ നിങ്ങൾക്കു അമ്മയുടെ പടം കാണിച്ചു തരും..”അവൾ തുടർന്നു “ഇന്നുള്ള മിക്കവരും അമ്മയെ കണ്ടിട്ടില്ല..പക്ഷെ അവർക്കു അമ്മയുടെ കഥകൾ അറിയാം..അമ്മ തേനും പാലും ഒഴുക്കുന്ന ഒരു സ്ത്രീ ആണെന്ന് ഒന്നും ഞാൻ പറയില്ല..അവരും ഒരു വേശ്യ ആയിരുന്നു..പക്ഷെ ഇവിടെ..ഇവർക്ക് വേണ്ടി ആദ്യമായി ശബ്‌ദം ഉയർത്തിയത് അമ്മയാണ്..അത് കഴിഞ്ഞേ ഒള്ളു ആരും..”

“അമ്മയുടെ ഒരു ദിവസം തുടങ്ങുന്നത് തന്നെ ആറു മണിക്കാണ്..ഗുജറാത്തി പത്രവും പിന്നെ ഒരു ചായയും..ആ പിന്നെ അമ്മ നന്നായിട്ടു ചീട്ടു കളിക്കും..ഞങ്ങളും കൂടും..ചീട്ടു കളിയിൽ അമ്മയെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല..പിന്നെ ബീഡി വലിക്കും..പാൻ മുറുക്കും..പിന്നെ കുടിക്കുന്നത് റാണിചാപ്പ്..”
അവൾ ഒന്ന് ചിരിച്ചു..എന്നിട്ട് തുടർന്നു..”പല പത്രക്കാരും അവരെ കാണാൻ വരും..അമ്മ മരിച്ചത് 1976 ൽ ആണ്‌..നിങ്ങൾ ഇന്ന് കാണുന്ന കമ്മറ്റിപുരയിലെ 12b തെരുവ് ഇങ്ങനെ ആയിരുന്നില്ല..നിറയെ ആളുകൾ..കച്ചവടക്കാർ..പണം വാരുന്ന ഒരു തെരുവായിരുന്നു ഇതു..ഇന്ന് നോക്ക്..എല്ലാം പോയി..വെറും നിഴൽ മാത്രം..ഒരു കാലത്ത് ബെൻസും ബെറ്റലിയും ഓടിയിരുന്ന സ്ഥലത്ത് ഇന്ന് സൈക്കിൾ മാത്രം..”അവർ ഒന്ന് നെടുവീർപ്പിട്ടു..എന്നിട്ട് ഒരു ചിരിയോടെ തുടർന്നു..

“ഇനി ഞാൻ പറയാൻ പോകുന്ന കാര്യം നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല..ഇതു ഒന്നിലും രേഖപ്പെടുത്തിയിട്ടില്ല..വാ മൊഴി മാത്രം..അന്ന് അമ്മ നെഹ്‌റുവിനെ കാണാൻ പോയില്ലേ..ആ സമയം ഉണ്ടായ കഥയാണ്..അമ്മ നെഹ്റുവിനോട് ഇവിടെ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ച് പറഞ്ഞു..അതിന്റെ പരിഹാര മാർഗ്ഗം കൂടി പറഞ്ഞു..അവസാനം അദ്ദേഹം ചോദിച്ചു..
“എന്തിനാണ് നിങ്ങൾ ഈ തൊഴിൽ ചെയ്യുന്നത്..ഒരു കുടുംബം ആയി ജീവിച്ചൂടെ..””നിങ്ങൾ എന്നെ മിസ്സ് നെഹ്‌റു ആക്കിയാൽ ഞാൻ ഈ ജോലി ഉപേക്ഷിക്കാം..ഉറപ്പ്..”ദേഷ്യം കൊണ്ടു അദ്ദേഹം വിറച്ചു..”നിനക്ക് ഇതു എന്നോട് എങ്ങിനെ സംസാരിക്കാൻ ധൈര്യം വന്നു..നീ ആരോടാണ് സംസാരിക്കുന്നതു എന്നു അറിയാമോ..”

” അങ്ങ് ദേഷ്യപ്പെടരുത്..ഒരു കാര്യം പറയാൻ ആണ്‌ ഞാൻ ഇതു പറഞ്ഞത്..എല്ലാവർക്കും പറയാൻ വളരെ എളുപ്പം ആണ്‌ പക്ഷെ…”അവർ നിറുത്തി..”അമ്മയായതു കൊണ്ടു അതിശയിക്കാൻ ഒന്നും ഇല്ല..പറഞ്ഞു കാണും..”അമ്മ പറഞ്ഞ കാര്യങ്ങൾ പലതും നടന്നില്ല..പക്ഷെ ആ സ്കൂൾ പ്രശ്നം അവസാനിച്ചു..അമ്മയുടെ ഒറ്റ വാക്കിൽ..”ഈ സ്കൂൾ തുടങ്ങുന്നതിനു ഒരു നൂറു വർഷം മുന്നേ ഇവിടെ ഞങ്ങൾ തൊഴിൽ നടത്തിയിരുന്നതാണ്..ഇവർ ആണ്‌ ഞങളുടെ ഇടയിൽ കടന്നു വന്നത്..ഞങ്ങൾ അല്ല..അതുകൊണ്ട് പോകേണ്ടത് ഇവരാണ്..”ഈ കാര്യം എല്ലാവരും അംഗീകരിച്ചു..ഒരു സമൂഹത്തിന്റെ വരുമാനം അമ്മ കാത്തു സൂക്ഷിച്ചു എന്നതാണ് സത്യം..ഇതു ആദ്യമായല്ല..കുറെ ഉണ്ട് അമ്മയെ കുറിച്ച് പറയാൻ..കുറെ..ഈ തെരുവിൽ ജീവിച്ചു..ഈ തെരുവിൽ തന്നെ മരിച്ച അവരെ കുറിച്ച് ഈ തെരുവ് തന്നെ ഒരിക്കൽ കഥ പറയും..ഇവിടത്തെ ഓരോ മണ്ണും അവരെ കുറിച്ച് പറയും..ഉറപ്പ്..

Based on true story

ഇതു കാമാട്ടിപുരയുടെ കഥയാണ്…പച്ചയായ ജീവിതങ്ങൾ ആണ്‌ .വായനാ സുഖത്തിനു വേണ്ടി എഴുത്തുകാരന്റെ ഭാവന കൂട്ടിചേർത്തിട്ടുണ്ട്…

Trending

To Top
Don`t copy text!