Current Affairs

ഗാർഹിക പീഡനമാണെന്ന് കരുതിയ എന്നോട് അവൾ പറഞ്ഞു ഇത് ഗാർഹിക പീഡനമല്ല മാനഭംഗ പെടുതലാണ്

പ്രശസ്ത ലൈഫ് കോച്ച് ആയ സോയി പാഴ്സണ്‍ വിവാഹ ശേഷം തന്റെ ജീവിതത്തിൽ ഉണ്ടായ ദുരനുഭവങ്ങൾ തുറന്നു പറയുകയാണ്. ഭർത്തവിന്റെ നിരന്തരമായ പീഡനം എങ്ങനെയാണു ഇപ്പോൾ ഉള്ള അവരുടെ ജീവിതത്തിലേക്ക് കൊണ്ടെത്തിച്ചത് എന്നാണ് സോയി യുടെ കുറിപ്പിൽ വിശദീകരിക്കുന്നത്.

സഹോദരിയുടെ സുഹൃത്തതായ അയാളെ 10 വർഷങ്ങൾക്ക് മുൻപാണ് ഞാൻ പരിചയപ്പെടുന്നത്. പരിചയം പതിയെ സൗഹൃദത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും ചെന്നെത്തിച്ചു. അപ്പോഴെക്കെ സ്വാഭാവികമായ സന്തോഷകരമായ ജീവിതമായിരുന്നു എനിക്ക് ലഭിച്ചത്. അയാളുടെ പെരുമാറ്റങ്ങളിൽ എനിക്ക് അസംതൃപ്തി ഒന്നും തോനീട്ടുമില്ലായിരുന്നു. എന്നാൽ വിവാഹ ശേഷം ഞങ്ങൾ യു കെ യിലേക്ക് പോയതിനു ശേഷമാണു കാര്യങ്ങൾ മാറി തുടങ്ങിയത്. അദ്ദേഹം പറയുമ്പോഴെല്ലാം ഞാൻ അദ്ദേഹത്തിന് വഴങ്ങണമായിരുന്നു. വിസമ്മതിച്ചു കഴിഞ്ഞാൽ ബലമായി കീഴ്‌പ്പെടുത്തുമായിരുന്നു. ആദ്യമൊക്കെ ഞാൻ കരുതിയിരുന്നത് ഇതാണ് ഗാർഹിക പീഡനമെന്നാണ്. മൂന്ന് വർഷ കാലത്തോളം ഞാൻ അദ്ദേഹത്തെ സഹിച്ചു. ഇതിനിടയിൽ ഒരു കുഞ്ഞും ജനിച്ചു. കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ അയാളുടെ സ്വഭാവത്തിൽ മാറ്റം വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു. എന്നാൽ അത് ഉണ്ടായില്ല. പലപ്പോഹും കൊടിയ ആക്രമണങ്ങളും ഞാൻ നേരിട്ടിരുന്നു. അയാൾക്ക് വഴങ്ങിയില്ലെങ്കിൽ എന്നെ താഴെയിട്ട ചവിട്ടുകയും തൊഴിക്കുകയും മുഖത്തടിക്കുകയുമെക്കെ ചെയ്യുമായിരുന്നു.

ഒരിക്കൽ ഇതുപോലെ ആക്രമിച്ചതിന്റെ പിറ്റേ ദിവസം ഞാൻ ഓഫീസിലെത്തിയപ്പോൾ എന്റെ സുഹൃത്ത് ശരീരത്തിലെ മുറിവുകൾ കണ്ടു കാര്യം തിരക്കി. ഞാൻ മനസില്ല മനസോടെ അത്ര നാളും ഞാൻ സഹിച്ച കൊടിയ പീഡനങ്ങളുടെ കഥ അവൾക്കു മുന്നിൽ ഇറക്കിവെച്ചു. എന്നിട്ട് പറഞ്ഞു ഗാർഹിക പീഡനത്തിന്റെ മറ്റൊരു ഇരയാണ് ഞാൻ എന്ന്. എന്നാൽ അവൾ പറഞ്ഞ വാക്കുകൾ എന്നെ ഞെട്ടിച്ചു കളഞ്ഞു. “ഇത് ഗാർഹിക പീഡനമല്ല സോയി. ഇത് മാനഭംഗ പെടുത്തൽ ആണെന്ന്”. അതിനു ശേഷമാണു ഈ വിവാഹം ഒരു ഊരാകുടുക്കയിരുന്നു എന്ന് എനിക്ക് മനസിലായത്. എത്രയും പെട്ടന്ന് ഇതിൽ നിന്നും ഒരു മോചനം വേണമെന്ന ചിന്ത ആയിരുന്നു എനിക്ക്. ഞാൻ അയാളോട് വിവാഹ മോചനം ആവശ്യപ്പെട്ടു. എന്നാൽ അയാൾ എന്നെ ഞെട്ടിച്ചു കളഞ്ഞു. അയാൾ എന്റെ കാലുപിടിച്ചു കരഞ്ഞു കൊണ്ട് മാപ്പ് പറഞ്ഞു. ഇനി തെറ്റുകൾ ഒന്നും ആവർത്തിക്കില്ല എന്നും പറഞ്ഞു. എന്നാൽ അതെ രീതി അയാൾ വീണ്ടും തുടർന്നു. ഒടുവിൽ അദ്ദേഹം മാറില്ല എന്ന് മനസിലാക്കിയ ഞാൻ വിവാഹ മോചനത്തിനായി 2015 ൽ കോടതിയെ സമീപിച്ചു. അതോടെ കോളുകളുടേയും മെസ്സേജുകളുടെയും രൂപത്തിൽ ഭീക്ഷണികൾ എന്നെ തേടി വന്നു.

അങ്ങനെ ഇരിക്കെ ഒരിക്കൽ ഒരു സുഹൃത്ത് എന്നെ വീട്ടിൽ കൊണ്ടാക്കാമെന്നു പറഞ്ഞു. ഞാൻ സമ്മതിച്ചു. വീട്ടിൽ എത്തിയപ്പോൾ ഞാൻ അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിച്ചു. എന്നിട്ട് ഞാൻ അദ്ദേഹത്തിന് ചായ എടുക്കാൻ അടുക്കളയിലേക്ക് പോയി. ഈ നേരത്ത പുറത്തു വാതിലിൽ ആരോ ശക്തമായി ആഞ്ഞടിച്ചു. ഉടനെ ഞങ്ങൾ പോലീസിനെ വിളിച്ചു പറഞ്ഞത്തിനു ശേഷം വാതിൽ തുറന്നു. എന്റെ മുൻഭർത്താവായിരുന്നു അത്. അയാൾ ഞങ്ങളെ ഉപദ്രവിക്കാൻ തുടങ്ങി. സുഹൃത്തിനെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച എന്റെ തലയിൽ അയാൾ ആഞ്ഞടിച്ചു. അപ്പോഴേക്കും പോലീസ് എത്തി അയാളെ കീഴ്പ്പെടുത്തിയിരുന്നു. 12 കുത്തിക്കെട്ടുകളായിരുന്നു എന്റെ തലയിൽ ഉണ്ടായിരുന്നത്. ഞാൻ ആശുപത്രിയിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും അയാൾ ജയിലിൽ അയി കഴിഞ്ഞിരുന്നു. മനഃപൂർവം വീട്ടിൽ കയറി ആക്രമിച്ചതിന് അയാളെ കോടതി എട്ടര വർഷത്തേക്ക് ശിക്ഷിച്ചു. 

അയാളുടെ ഓരോ ആക്രമണങ്ങളും എന്നെ കൂടുതൽ കറുത്തയാക്കിയിരുന്നു. ഞാൻ കൗൺസിലിങ് പഠിച്ചു. ഇപ്പോൾ ഞാനൊരു ലൈഫ് കോച്ച് ആണ്. എന്നെപ്പോലെ ക്രൂരപീഡനങ്ങൾക്കിരയായവർക്ക് കൗൺസിലുകൾ നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരുകയാണ് ഞാൻ. എന്റെ ജീവിതത്തിലുണ്ടായ മോശം അനുഭവങ്ങൾ അവരുമായി പങ്കിട്ടു അവരിലേക്ക് പോസിറ്റീവ് എനർജി നല്കാൻ എനിക്ക് ഉണ്ടായ ദുരന്തങ്ങൾ ഉപകരിക്കുന്നുണ്ട്.

Trending

To Top
Don`t copy text!