Current Affairs

ഗൃഹപ്രവേശനത്തിനായി ഒരുങ്ങിയ വീട് മരണവീടായി മാറാൻ അധികം സമയം വേണ്ടിവന്നില്ല.

ഗൃഹപ്രവേശനത്തിനായി പരിസരം വൃത്തിയാക്കുന്നതിനിടയിൽ പോസ്റ്റിൽ നിന്നും ഷോക്ക് ഏറ്റ് ഗൃഹനാഥൻ മരിച്ചു. ഒറ്റപ്പാലത്തായിരുന്നു സംഭവം. വരോട് തോടംകണ്ടത്ത് ജയകൃഷ്ണന്‍ പുല്ല് ചെത്തുന്നതിനിടയിൽ വൈദ്യുതി പോസ്റ്റിൽ നിന്നും ഷോക്ക് ഏൽക്കുകയായിരുന്നു. പോസ്റ്റിന് കുറുകെയുള്ള ചാനലില്‍ കൈവെച്ചപ്പോഴാണ് അപകടമുണ്ടായത്. വീട്ടില്‍ പെയിന്റിങ് ജോലിക്കെത്തിയിരുന്ന യുവാവ് മരകഷ്ണം കൊണ്ട് തട്ടിമാറ്റിയപ്പോഴാണ് പോസ്റ്റില്‍ നിന്നും ജയകൃഷ്ണന്റെ  പിടിവിട്ടത്.

ചാനലില്‍ കൈവച്ച്‌ ജയകൃഷ്ണന്‍ നില്‍ക്കുന്നത് കണ്ട് ഭാര്യയും മക്കളും ഓടി ഇയാളുടെ അടുത്തേക്ക് വരുന്നതിന് ഇടയിലാണ് പെയിന്റിങ് തൊഴിലാളി മരകഷ്ണം വെച്ച്‌ തട്ടിയിട്ടത്. ഉടനെ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജയകൃഷ്ണന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Trending

To Top
Don`t copy text!