ചത്ത് തീരത്തടിഞ്ഞ തിമിംഗലത്തിന്റെ വയറ്റിൽനിന്നും ലഭിച്ചത് 40 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങൾ... - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

ചത്ത് തീരത്തടിഞ്ഞ തിമിംഗലത്തിന്റെ വയറ്റിൽനിന്നും ലഭിച്ചത് 40 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങൾ…

ഫിലിപ്പീന്‍ ദ്വീപായ മിന്‍ഡാനാവോയിലാണ് സംഭവം. കഴിഞ്ഞ ദിവസം ദ്വീപിന്റെ തീരത്തടിഞ്ഞ തിമിംഗലത്തിന്റെ വയറ്റിൽനിന്നും കണ്ടെത്തിയത് 40 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങൾ. പൂർണ വളർച്ചയെത്താത്ത തിമിംഗലം രക്തം ശര്ധിച്ചാണ് മരിച്ചതെന്നാണ് വിദക്തർ പറയുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ പ്ലാസ്റ്റിക് വിഴുങ്ങി ജീവന്‍ നഷ്ടപ്പെട്ട 57 തിമിംഗലങ്ങളെയാണ് കണ്ടെത്തിയത്. 

പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ മുതല്‍ ചാക്കുകള്‍ വരെ തിമിംഗലത്തിന്റെ വയറ്റിലുണ്ടായിരുന്നു. ലോകത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യം സമുദ്രത്തിലേക്കു പുറന്തള്ളുന്നത് തെക്കുകിഴക്കനേഷ്യന്‍ മേഖലയിലാണെന്നാണു കണക്കാക്കുന്നത്. 16 പ്ലാസ്റ്റിക്ക് അരിച്ചാക്കുകളും തിമിംഗലത്തിന്റെ വയറ്റില്‍നിന്നു ലഭിച്ച പ്ലാസ്റ്റിക് വസ്തുക്കളില്‍ ഉള്‍പ്പെടുന്നു. 

 തിമിംഗലങ്ങള്‍ മാത്രമല്ല ഡോള്‍ഫിനുകള്‍ മുതല്‍ കടല്‍ പക്ഷികള്‍ ഉള്‍പ്പടെ പല ഇനം ജീവികളും ഇതേ രീതിയില്‍ മരണമടയുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!