ചരിത്ര വിജയം സ്വന്തമാക്കി രാമലീല കുതിക്കുന്നു ; 50 കോടി കളക്ഷന്‍ നേടുന്ന പത്താമത്തെ ചിത്രം! - മലയാളം ന്യൂസ് പോർട്ടൽ
Film News

ചരിത്ര വിജയം സ്വന്തമാക്കി രാമലീല കുതിക്കുന്നു ; 50 കോടി കളക്ഷന്‍ നേടുന്ന പത്താമത്തെ ചിത്രം!

വളരെ അധികം പ്രീതിസന്ധികൾ തരണം ചെയ്തു പുറത്തുവന്ന ദിലീപ് ചിത്രമാണ്  രാമലീല.  രാമലീലയുടെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർറ്റുകൾ അറിയാൻ  എല്ലാ പ്രേക്ഷകരും  ആകാംഷ ഉളവാക്കിയിരിന്നു. രാമലീലയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് സംവിധായകന്‍ അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ രാമലീല 55 കോടി രൂപ നേടിയതായി അരുണ്‍ ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. ഇത് നന്ദി അറിയിക്കാനുള്ള സമയമാണെന്നും പ്രതിസന്ധികളെ മറികടന്ന് രാമലീല 55 കോടി ക്ലബില്‍ എത്തിയ കാര്യം അറിയിക്കുന്നു എന്നും പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

നിങ്ങളില്ലാതെ ഇത് സാധ്യമാകില്ലായിരുന്നുവെന്നും ഈ വിജയത്തിന് ദിലീപിനോട് കടപ്പെട്ടിരിക്കുന്നുവെന്നും അരുണ്‍ ഗോപി പോസ്റ്റില്‍ പറയുന്നുണ്ട്. കൂടാതെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം,തിരക്കഥാകൃത്ത് സച്ചി,നോബിള്‍ എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നതായും പോസ്റ്റിലുണ്ട്.

നേരത്തെ ദിലീപ് ജയിലിലായതിന് ശേഷം റിലീസ് പ്രതിസന്ധി നേരിട്ട ചിത്രം കുറച്ചു വെകിയാണ് തിയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നത്.ദിലീപ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സമയമായിരുന്നു രാമലീല റിലീസ് ചെയ്തിരുന്നത്.

ഷാഫിയുടെ 2 കണ്ട്രീസിന് ശേഷം ആദ്യമായി 50 കോടി ക്ലബില്‍ ഇടം നേടുന്ന ദിലീപ് ചിത്രമാണ് രാമലീല. 50 കോടി കളക്ഷന്‍ നേടുന്ന പത്താമത്തെ ചിത്രം. ഇതിന് മുന്‍പ് ഈ ക്ലബിലെത്തിയത് ദൃശ്യം, ഒപ്പം, പ്രേമം, 2 കണ്ട്രീസ്, എന്നു നിന്റെ മൊയ്തീന്‍, എസ്ര, ഗ്രേറ്റ്ഫാദര്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍ എന്നീ ചിത്രങ്ങളാണ്.

Join Our WhatsApp Group

Trending

To Top
Don`t copy text!