Current Affairs

ചലച്ചിത്ര– സീരിയിൽ നടി രേഖ മോഹൻ ഫ്ലാറ്റിൽ മരിച്ച നിലയില്‍

സിനിമ-സീരിയല്‍ നടി രേഖ മോഹനെ തൃശ്ശൂരിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദ്യാനപാലകന്‍, നീ വരുവോളം,യാത്രാമൊഴി തുടങ്ങിയ ചിത്രങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മായമ്മ എന്ന ജനപ്രിയ സീരിയലിലെ നായികയായിരുന്നു രേഖ.തൃശ്ശൂരിലെ ഫ്ലാറ്റിലെ ഒൻപതാം നിലയിലാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് സംശയിക്കുന്നു. മരണകാരണം അറിവായിട്ടില്ല. രണ്ടുദിവസമായി രേഖയെ പുറത്ത് കണ്ടിരുന്നില്ല.

518871-rekha-mohan1

ഷൂട്ടിങ്ങ് തിരക്കിലായിരിക്കുമെന്നാണ് അയൽവാസികൾ കരുതിയിരുന്നത്.എന്നാൽ, രണ്ടു ദിവസമായി യാതൊരു വിവരവുമില്ലാത്തതിനാൽ വിദേശത്തുള്ള ഭര്‍ത്താവ് ആവശ്യപ്പെട്ടതനുസരിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മുറിയിലെത്തിയപ്പോഴാണ് മരിച്ച വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ഡ്രൈവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് പോലീസ് സാന്നിധ്യത്തില്‍ ഫ്ലാറ്റ് തുറന്ന് പരിശോധിച്ചപ്പോഴാണ് രേഖയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫ്ലാറ്റിന്റെ വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇന്‍ക്വസ്റ്റിനുശേഷം രേഖയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആസ്പത്രിയിലേക്ക് മാറ്റി. വിയ്യൂർ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

Trending

To Top