Connect with us

Malayalam Article

ചാക്കോച്ചന്റെ കുഞ്ഞിൻറെ മാമോദീസ ചടങ്ങിൽ ആശംസകളുമായി ദിലീപും കാവ്യയും (Video)

Published

on

Loading...

കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്കിന്റെ മാമോദീസ ചടങ്ങു ഇന്ന് കൊച്ചിയിൽ വെച്ച് നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ ദിലീപും കാവ്യാ മാധവനും ഇസഹാക്കിനു ആശംസകൾ നേർന്നു. കുഞ്ചാക്കോ ബോബന്റെ കുഞ്ഞിന്റെ മാമോദീസ വീഡിയോ കാണാം.

Advertisement

Malayalam Article

പോക്കറ്റിൽ നിന്ന് പണമെടുത്ത് കൊടുത്തു പറഞ്ഞു, ഇനി നിങ്ങൾ ഈ കുട്ടിയെ തിരഞ്ഞു വന്നാൽ വെടി വെച്ച് കൊല്ലും

Published

on

salaman-sisters-daughter

ഡബ്ബിംഗ് തീയേറ്ററിലെ വർക്ക് കഴിഞ്ഞ് ടാക്സിയിൽ യാത്ര ചെയ്യുന്ന സമയത്ത് ‘ബൈക്കുള തെരുവോരത്തെ കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കപ്പട്ട ഒരു കുട്ടിയുടെ കരച്ചിൽ കേട്ട സൽമ കാർ നിർത്താൽ ഡ്രൈവറോട് ആവശ്യപ്പെട്ടു: ഡ്രൈവറുടെ നിരുത്സാഹപ്പെടുത്തലിനെ വകവയ്ക്കാതെ സൽമ എന്ന അക്കാലത്തേ അനുപമ എന്ന നടി ആ ചോരക്കുഞ്ഞിനേ ഒന്നും നോക്കാതെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു
വന്നു: ഭർത്താവ് സലിം ഖാൻ തിളങ്ങി നിൽക്കുന്ന കാലം [ഷോലെയടെ തിരക്കഥാകൃത്ത് അക്കാലത്ത് മാർക്കറ്റ് വാല്യൂ സലീം ഖാൻ തീരുമാനിക്കും അതാണ് സലിം എന്ന പെഷവാറുകാൻ ]
ഡോറിൽ സൽമ ഒന്ന് മുട്ടി ഒരു ഉറക്കച്ചുവടോടെ വന്ന തന്റെ നേരേ ഭാര്യ ചിരിച്ച് കൊണ്ട് നീട്ടിയ തെരുവിലെ ആകുഞ്ഞിനേ നോക്കി കക്ഷിയും ഒന്ന് ചിരിച്ചു: എന്നിട്ട് സൽമയും ഭർത്താവും ഒരു കാര്യം തീരുമാനിച്ചു ഈ കുട്ടിയെ ഉപേക്ഷിച്ച മാതാപിതാക്കളെ കണ്ടു പിടിക്കണം :

salaman-sisters-daughter

സലീമും ഭാര്യയും ആ മാതാപിതാക്കളെ കണ്ടെത്തി ഒരു ചെറ്റക്കുടിലിൽ എത്തിയ സലിം ഖാൻ അവരോട് ഒരു ചോദ്യം ചോദ്യം ചോദിച്ചു: നിങ്ങൾ എന്തിന് കുട്ടിയേ കുപ്പത്തൊട്ടിലിൽ ഉപേക്ഷിച്ചു :സാമ്പത്തിക പരാധീനതയാണ് കാരണം എന്ന് മാതാപിതാക്കൾ ഉത്തരം നൽകി:
സാമ്പത്തികപരമായി സഹായിച്ചാൽ നിങ്ങൾ ഈ കുട്ടിയേ സംരംക്ഷിക്കുമോ? എന്ന ചോദ്യത്തിന് ആശാവകമായ ഒരു മറുപടിയും ആ മാതാപിതാക്കൾ നൽകിയില്ല: സലിഖാൻ തന്റെ പോക്കറ്റ് പരതി കൈയ്യിൽ കിട്ടിയ നോട്ട് കെട്ട് ആ ദമ്പതികളുടെ കൈയ്യിൽ വച്ച് കൊടുത്തിട്ട് ഇങ്ങനെ പറഞ്ഞു:

salaman-sisters-daughter

ഇനിയും നിങ്ങൾ ഈ കുട്ടിയെ അന്വേഷിക്കാൻ വന്നാൽ ഞാൻ നിങ്ങളെ വെടിവെച്ച് കൊന്ന് കളയും:
എന്ന് പറഞ്ഞ് തിരിച്ചിറങ്ങി നേരെ വീട്ടിലേക്ക് ആ ചോരക്കുഞ്ഞിനെ കൂട്ടിക്കൊണ്ടുവന്നു:
മൂന്ന് ആൺമക്കൾക്കൊപ്പം ആ പെൺകുട്ടിയേ എടുത്ത് വളർത്താൻ സലിം എടുത്ത തീരുമാനം മാതാപിതാക്കൾ ‘ സമൂഹം അടക്കം എല്ലാരും എതിർത്തു മഹല്ലുകൾ ഫത്വ കല്പിച്ചു: സ്വന്തം പെങ്ങളുടെ മരണം കാണാൻ പോലും അനുവദിച്ചില്ല പള്ളിയിൽ നിന്നും വിലക്കി
പക് ക്ഷേ സലിം ഖാൻ അതിനെയൊക്കെ വകവച്ചില്ല: മഹല്ലുകളോട് സലിം സലാം പാഞ്ഞു:
ഖാനും ഭാര്യയും ആ തെരുവിൽ നിന്നെടുത്ത പെൺകുട്ടിയെ ഹൃദയത്തോട് ചേർത്ത് വച്ചു:
ആ കുട്ടിയുടെ പേരാണ്

അർപ്പിതാ സലിം ഖാൻ:

അവൾക്ക് എണ്ണം പറഞ്ഞ മൂന്ന് സഹോദരങ്ങൾ:

സൽമാൻ ഖാൻ / അർബാസ് ഖാൻ /
സൊഹൈൽ ഖാൻ

നിലത്തും താഴെയും വയ്ക്കാതെ ആ കുഞ്ഞിപ്പെങ്ങളെ അവർ നെഞ്ചിലേറ്റി:
നിറത്തിലോ ‘കുലത്തിലോ തങ്ങളുമായിട്ട് യാതൊരു സാമ്യമില്ലെങ്കിലും: അവൾ ആ വീട്ടിലെ ഭാഗ്യനക്ഷത്രമായി: കൂടാതെ അവളുടെ വിവാഹം അവർ എറ്റവും വലിയ ആഘോഷമാക്കുകയും ചെയ്തു
നമ്മൾ അറിയാതെ കേൾക്കാതെ എത്രയോ നന്മ നിറഞ്ഞ കഥകൾ ഉണ്ട് ബോളിവുഡ്

Continue Reading

Malayalam Article

അറിഞ്ഞിരിക്കേണ്ട നമ്മുടെ മൗലിക കടമകൾ

Published

on

indian constitution

ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയാണല്ലോ നമ്മുടേത്. അതിനെക്കുറിച്ച് സാമാന്യമായിട്ടാണെങ്കിലും അറിഞ്ഞിരിക്കേണ്ടത് ഇന്ത്യയിലെ ഓരോ പൗരന്റെയും കടമയാണ്. രാഷ്ട്രീയ പ്രബുദ്ധരായ കേരളീയർക്ക് തീർച്ചയായും നമ്മുടെ ഭരണഘടനയിൽ താല്പര്യമുണ്ടാകാതിരിക്കുകയില്ല.
സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യ കൈവരിച്ച ആദ്യത്തെ സുപ്രധാനമായ നേട്ടം നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആദർശങ്ങളിൽ അധിഷ്ഠിതമായ ഒരു പുതിയ ഭരണഘടനയുടെ രൂപീകരണമായിരുന്നു. എങ്കിലും ആ ഭരണഘടന ക്രമത്തിലധികം ദീർഘവും സങ്കീർണവും ആയിരുന്നു എന്ന വിമർശനം ഉണ്ടായിട്ടുണ്ട്. ഒന്നോ രണ്ടോ വസ്തുതകളെ സംബന്ധിച്ചിടത്തോളം ഈ വിമർശനത്തിൽ കുറെ ന്യായമുണ്ടെന്ന് പറയാം. എങ്കിലും ആകെ കൂടി നോക്കിയാൽ ഭരണഘടനയിൽ ആരോപിക്കാറുള്ള അമിത വിസ്താരവും സങ്കീർണതയും പുറമേ കാണുന്നിടത്തോളം ഇല്ല എന്നതാണ് വസ്തുത.

ഇന്ത്യയുടെ ഭരണഘടനാ നിർമാണ സഭ അഭിമുഖീകരിച്ചതുപോലെ വൈഷമ്യമേറിയ ഒരു കർത്തവ്യം അത്തരത്തിലുള്ള മറ്റൊരു സഭയും നിർവഹിച്ചിട്ടില്ല എന്നതാണ് അടിവരയിട്ടു പറയേണ്ടുന്നത്. 36 കോടി ജനസംഖ്യയുള്ള അന്നത്തെ ഇന്ത്യയെപ്പോലെ അതിവിശാലമായ ഒരു രാജ്യത്തിന്റെ ഭരണസംവിധാനത്തിന് അനുയോജ്യമായ വ്യവസ്ഥകൾ രൂപപ്പെടുത്തുന്നതിനുവേണ്ടി തയാറാക്കുന്ന ഏതൊരു ഭരണഘടനയും അത്തരത്തിൽ സങ്കീർണമാകാതെയിരിക്കാൻ തരമില്ല. എന്നാൽ കേവലം ജനസംഖ്യാവലിപ്പം മാത്രമല്ല ഇന്ത്യയുടെ ഭരണഘടനാ നിർമാണ സഭ നേരിടേണ്ടി വന്നത്. ഭാഷ, വർഗം, മതം, സംസ്‌ക്കാരം എന്നിവയെ സംബന്ധിച്ച് ആരെയും അമ്പരപ്പിക്കുന്ന വൈവിധ്യം അവിടെയുണ്ട്.

ഇക്കഴിഞ്ഞ 72 വർഷങ്ങളായി സമാധാനപരമെങ്കിലും വിപ്ലവാത്മകമായ ഒരു പരിവർത്തന പരിപാടി ഏറ്റെടുത്തിട്ടുള്ള നമ്മുടെ രാജ്യത്തിന്റെ ആവശ്യങ്ങൾക്ക് ഈ ഭരണഘടന ഏറെക്കുറെ പര്യാപ്തമായിട്ടാണ് കാണപ്പെടുന്നത്. ഈ സാഹചര്യത്തിൽ അതിന്റെ പ്രവർത്തനം വാസ്തവത്തിൽ എപ്രകാരമായിരുന്നു എന്ന വസ്തുത പരിശോധന അർഹിക്കുന്നു.

ഇൻഡ്യാസ് കോൺസ്റ്റിട്യൂഷൻ എന്ന പേരിൽ 1962ൽ ഏഷ്യ പബ്ലിഷിങ് ഹൗസ് ബോംബൈയിൽ നിന്നു പ്രസിദ്ധീകരിച്ച ഡോ വി എം പൈലിയുടെ പുസ്തത്തിന്റെ മലയാള രൂപാന്തരണമാണ് ഈ പുസ്തകം. കഴിഞ്ഞ 40 ഓളം വർഷങ്ങളിൽ അനേകം പുതിയ പതിപ്പുകൾ പുറത്തിറങ്ങുകയും ബെസ്റ്റ് സെല്ലർ എന്ന പദവിയിൽ എത്തുകയും ചെയ്ത സവിശേഷ ഗ്രന്ഥമാണ് ഇൻഡ്യാസ് കോൺസ്റ്റിട്യൂഷൻ. മലയാള രൂപത്തിനും അനേകം പതിപ്പുകൾ (15 പതിപ്പുകൾ) ഇറങ്ങി. മലയാള വിജ്ഞാന സാഹിത്യത്തിലെ ബെസ്റ്റ് സെല്ലർ ആണ് ഈ പുസ്തകം. 2017 ൽ ഇറങ്ങിയ ഈ പതിപ്പ് അന്നുവരെയുള്ള പുതിയ ഭരണഘടനാ ഭേതഗതികൾ ഉൾപ്പെടുത്തി സമഗ്രമായി പരിഷ്‌ക്കരിക്കപ്പെട്ടതാണ്.

ഒരു ഭരണഘടനയും കുറ്റമറ്റതല്ല, ഇന്ത്യൻ ഭരണഘടനയും ഈ സാമാന്യനിയമത്തിന് അപവാദമല്ല. മഹത്തായ ഇന്ത്യ പണിതുയർത്തുന്നതിൽ ഭരണഘടയ്ക്ക് അടിസ്ഥാനകാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് അതിന്റെ ശിൽപികൾ ഉറച്ചു വിശ്വസിച്ചു. ഡോ അംബേദ്കറുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുന്നു.
അത് പ്രവർത്തന ക്ഷമമെന്നും ആവശ്യാനുസരണം മാറ്റങ്ങൾ അനുവദിക്കുന്നതുമാണെന്നാണ് എനിക്കു തോന്നുന്നത്. സമാധാന കാലങ്ങളിലും യുദ്ധ കാലങ്ങളിലും രാജ്യത്തെ ഒറ്റക്കെട്ടായി നിർത്താനുള്ള ബലം അതിനുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. പുതിയ ഭരണഘടനയ്ക്കു കീഴിൽ കാര്യങ്ങൾ തകരാറിലാകുകയാണെങ്കിൽ അതിനു കാരണം നമുക്കൊരു പ്രയോഗക്ഷമമല്ലാത്ത ഭരണഘടന ഉണ്ടായതു കൊണ്ടായിരിക്കുകയില്ല എന്നെനിക്കു തീർച്ചയുണ്ട്. മനുഷ്യൻ കുഴപ്പക്കാരനായതു കൊണ്ടാണന്നേ എനിക്കിപ്പോൾ പറയാൻ കഴിയൂ.

ജയ് ശ്രീറാം വിളികളും തക്ബീറും രാഷ്ട്രീയ മുദ്രാവാക്യമായി മാറിയ ഈ മന്ത്രിസഭയുടെ ആദ്യ പാർലമെന്റ് സമ്മേളനം അദ്ദേഹം പറഞ്ഞത് യാഥാർഥമായി മാറുമോ എന്ന് ആശങ്കപ്പെടുത്തുന്നു.

നമ്മുടെ ഭരണഘടയെ സഗൗരവം മനസ്സിലാക്കാൻ സഹായിക്കുന്ന മികച്ചതും വിഖ്യാതവുമായ മലയാള ഗ്രന്ഥം.
പേജ് 602 വില രൂ325

Continue Reading

Malayalam Article

വീട്ടിൽ ശോചനാലയം പണിഞ്ഞില്ല, അച്ഛനെതിരെ പരാതിയുമായി ഏഴു വയസ്സുകാരി

Published

on

seven years old girl case against her father

സ്വന്തം അച്ഛനെ അറസ്റ്റ് ചെയ്യണമെന്ന്, പോലീസ് സ്റ്റേഷനിൽ ചെന്ന് ഒരു ഏഴു വയസുകാരി പരാതിപ്പെടുകയാണ്. തമിഴ്നാട്ടിലെ ആമ്പൂരിൽ. ഹനീഫ സാറാ എന്ന കൊച്ചു പെൺകുട്ടിയുടെ വിചിത്രമായ പരാതി കേട്ട് SI വലർമതി ഉൾപ്പെടെയുള്ളവർ കുറച്ചുനേരം അന്തംവിട്ടു നിന്നുപോയി. പിന്നെ ആശ്ചര്യം മാറ്റിവച്ചവർ കാരണമെന്താണെന്ന് ചോദിച്ചു, ‘അച്ഛൻ വീട്ടിൽ കക്കൂസ് പണിഞ്ഞു തരാമെന്ന് പറഞ്ഞിട്ട് ഇതുവരെയും ചെയ്തിട്ടില്ല’

അവൾ ദേഷ്യത്തിലാണ്. പോലീസുകാർക്ക് അതിശയമേറി.’ങേ.. അതിനൊക്കെ പരാതി കൊടുക്കാമോ? പരാതി സ്വീകരിച്ചാൽ അച്ഛനെ നമ്മൾ അറസ്റ്റ് ചെയ്യും.”കക്കൂസ് പണിഞ്ഞു തരാമെന്ന് പറഞ്ഞ് അച്ഛനെന്നെ seven years old girl case against her father

പറ്റിക്കാൻ തുടങ്ങീട്ട് കുറേയായി. പിന്നെ പറഞ്ഞൂ, ഞാൻ ഫസ്റ്റ് റാങ്ക് വാങ്ങിയാൽ ചെയ്യാമെന്ന്. LKG മുതൽ എനിക്ക് ഫസ്റ്റ് റാങ്കാണ്. ആ എന്നോടാണ്..”അച്ഛനെ അറസ്റ്റ് ചെയ്താൽ മോൾക്ക് വിഷമമാവില്ലേ..?’ വലർമതി വാത്സല്യത്തോടെ ചോദിച്ചു.

‘അച്ഛനെന്നെ പറ്റിച്ചിട്ടല്ലേ..’രണ്ടാം ക്ലാസുകാരിയുടെ മുറിവേറ്റ ആത്മാഭിമാനത്തിന് മുന്നിൽ പോലീസിനധികം പിടിച്ചു നിൽക്കാനായില്ല. അച്ഛനെ ഫോൺ ചെയ്ത് വിളിച്ചു വരുത്തി. കാര്യം തിരക്കി. ശരിയാണ്. രണ്ടുവട്ടം സ്വച്ഛ് ഭാരത് പദ്ധതി വഴി കക്കൂസിനപേക്ഷിച്ചിട്ടും കിട്ടിയില്ല. അതിനാലാണിങ്ങനെ

seven years old girl case against her father

സംഭവിച്ചത്. അപ്പൊത്തന്നെ ഈ വിഷയം, സ്ഥലത്തെ ഹെൽത്ത് ഡിപ്പാർട്ട്മെന്റിനെയും കളക്ടറെയും പോലീസറിയിച്ചു.ഉടനെ തന്നെ പരിഹാരമുണ്ടാവുമെന്ന ഉറപ്പ് ആരോഗ്യവകുപ്പീന്ന് ആ രണ്ടാം ക്ലാസുകാരിക്കു സ്റ്റേഷനിൽ വച്ചു തന്നെ കിട്ടി. അച്ഛനും മകളും സ്നേഹത്തോടെ അഭിമാനത്തോടെ ഒരു ഷേക്ക് ഹാൻഡിൽ പരാതി ഒത്തുതീർപ്പാക്കി അവിടുന്ന് മടങ്ങി.
അതൊരു തിങ്കളാഴ്ചയായിരുന്നു. പിറ്റേന്ന്, ചൊവ്വാഴ്ച ഹനീഫ സാറയ്ക്ക് അവളുടെ വീട്ടിൽ സ്വന്തമായൊരു കക്കൂസ് പണിതു കിട്ടി.

seven years old girl case against her father

കഥയവിടെ തീർന്നില്ലാ, ആ ഏഴു വയസുകാരിയുടെ അഭിമാനപ്പോരാട്ടത്തിൽ ആമ്പൂരിലെ 100 കുടുംബങ്ങൾക്കാണക്കൂട്ടത്തിൽ സ്വന്തമായി കക്കൂസ് ലഭിച്ചത്. ഹനീഫ സാറയെ സ്വച്ഛ് ഭാരത് പദ്ധതിയുടെ അംബാസഡറായി സർക്കാർ നിയമിക്കുകയും ചെയ്തു. അവളുടെ കൂടെയുള്ളവരൊക്കെ ലോകമറിയുന്ന സെലിബ്രിറ്റീസും! ഇതേതാണ്ട് ഒരു വർഷത്തിന് മുമ്പുള്ള സംഭവമാണ് (ലിങ്ക് കമന്റിൽ) ഒരു രണ്ടാം ക്ലാസുകാരിയായിരുന്നു അവൾ. വീട്ടിൽ കക്കൂസുണ്ടാവേണ്ടതിന്റെ ആവശ്യകതയും, അച്ഛൻ തന്നെ പറഞ്ഞു പറ്റിക്കുന്നതിൽ തനിക്കുണ്ടായ അഭിമാനക്ഷതവുമൊക്കെ സ്വയം മനസിലാക്കാൻ മാത്രം ചിന്താ ശേഷിയുള്ളവൾ. അതാണ് ഹനീഫ സാറ. ഇന്നത്തെ കാലത്തെ കുട്ടികളുടെ ഒരു പ്രതിനിധിയെ ഒന്ന് പരിചയപ്പെടുത്തിയെന്ന് മാത്രം. നമ്മളെക്കാലുമൊക്കെ എത്രയോ മുകളിലാണിവരുടെ ചിന്തകളുടെ ലോകമെന്ന് മനസിലാക്കാൻ വേണ്ടി തന്നെ. കേരളത്തിൽ നമ്മളറിയുന്ന നിദ ഫാത്തിമയും സഫയും പൂജയും ഒക്കെ ആ തലമുറയെയാണ് പ്രതിനിധാനം ചെയ്യുന്നത്.

seven years old girl case against her father

അതറിയേണ്ടതിന്റെ ആവശ്യമെന്തെന്നാണോ? അവരർഹിക്കുന്ന ബഹുമാനവും പരിഗണനയും സാഹചര്യങ്ങളും നമ്മളവർക്ക് കൊടുക്കണം. ഭയപ്പെടുത്തിയോ മതത്തിന്റെയോ പ്രദേശത്തിന്റെയോ വേലിക്കകത്തേക്ക് പരിമിതപ്പെടുത്തിയോ അവരെയൊന്നും നമ്മളിലൊരാളായി തളച്ചിടരുത്. സഫ പഠിക്കേണ്ടത് ഇംഗ്ലീഷിനേക്കാൾ അറബിയാണെന്നും, പൂജയ്ക്ക് വാർത്താ പ്രാധാന്യം ലഭിക്കാത്തത് മതം വേറെ ആയതുകൊണ്ടാണെന്നും പറഞ്ഞ് ആ കുഞ്ഞുങ്ങളുടെ മനോവീര്യം കെടുത്താൻ ചിലർ ശ്രമിക്കുന്നത് കണ്ടതു കൊണ്ടു കൂടി എഴുതിയതാണ്. ഇന്നത്തെ കുട്ടികളൊക്കെ കിടിലങ്ങളാന്നും നിങ്ങൾ തിരിച്ചറിഞ്ഞേ തീരൂ..

അതുകൊണ്ട്, കുട്ടികളെ അവരുടെ രീതിയിൽ വെറുതേ വിടൂ..
അവരുടെ ലോകം അവർ തന്നെ പണിതോളും…”

Continue Reading

Film updates

Nayanthara-praises-Telangan Nayanthara-praises-Telangan
Film News2 hours ago

തെലങ്കാന പോലീസിനെ പ്രശംസിച്ചുകൊണ്ട് നയൻ‌താര, എന്നാൽ പ്രതികൾക്ക് ജീവപര്യന്തം നൽകണമായിരുന്നു എന്ന് വഹീദ റഹ്മാന്‍

ബോളിവുഡ് സിനിമാ ലോകത്ത് ഒരുകാലത്ത് തിളങ്ങിനിന്ന താരമാണ് വഹീദ റഹ്മാന്‍. കരിയര്‍ തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും സിനിമയില്‍ സജീവമാണ് താരം. അടുത്തിടെ നടന്നൊരു ചടങ്ങില്‍ തെലങ്കാന...

kajal-agrwal-says-about-her kajal-agrwal-says-about-her
Film News3 hours ago

തന്റെ പ്രണയത്തെ പറ്റി വെളുപ്പെടുത്തി കാജൽ അഗർവാൾ

അടുത്തിടെയാണ് തന്റെ കല്യാണക്കാര്യത്തെ കുറിച്ച് കാജല്‍ അഗര്‍വാള്‍ വളരെ വ്യക്തമായി സംസാരിച്ചത്. വിവാഹം തന്റെ ജീവിതത്തെ സംബന്ധിച്ച് വളഷെ പ്രധാനമുള്ള കാര്യമാണെന്ന് പറഞ്ഞ നടി അത് അധികം...

shane-nigam-gots-special-me shane-nigam-gots-special-me
Film News22 hours ago

ഇരട്ടി സന്തോഷവുമായി ഷെയിൻ, താരത്തെ തേടി എത്തിയത് മികച്ച നടനുള്ള സ്പെഷ്യൽ മെൻഷൻ അവാർഡ്

ഇന്ന് കേരളത്തില്‍ ഏറ്റവുമധികം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന താരം ഷെയിന്‍ നിഗമാണ്. വളരെ കുറഞ്ഞ കാലയളവില്‍ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ ഷെയിന്‍ പുതിയ സിനിമകളുടെ പേരില്‍ വിവാദങ്ങള്‍...

amrrutha-and-bala-leagaly-d amrrutha-and-bala-leagaly-d
Film News1 day ago

നടന്‍ ബാലയും അമൃതയും ഔദ്യോഗികമായി വിവാഹ മോചിതരായി

നടന്‍ ബാലയും ഗായിക അമൃത സുരേഷും ഔദ്യോഗികമായി വിവാഹമോചിതരായി. എറണാകുളം കുടുംബ കോടതിയിലെത്തി ഇവര്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി. മകള്‍ അവന്തികയെ അമൃതയ്‌ക്കൊപ്പം വിടാനും ധാരണയായിട്ടുണ്ട്. അമൃതയ്‌ക്കൊപ്പമാണ് മകള്‍...

vishnu-unnikrishnan-encagem vishnu-unnikrishnan-encagem
Film News1 day ago

വിഷ്ണു ഉണ്ണികൃഷ്‌ണൻ വിവാഹിതൻ ആകുന്നു, വധു ഐശ്വര്യ …

നടിയും താരപുത്രിയുമായ ശ്രീലക്ഷ്മി ശ്രീകുമാറിന്റെ വിവാഹം, രാജന്‍ പി ദേവിന്റെ മകന്റെ വിവാഹം, എന്നിങ്ങനെ അടുത്തിടെ മലയാള സിനിമയില്‍ നിരവധി വിവാഹങ്ങളാണ് നടന്നത്. പിന്നാലെ വീണ്ടുമൊരു താരവിവാഹം...

Writeups

salaman-sisters-daughter salaman-sisters-daughter
Malayalam Article24 mins ago

പോക്കറ്റിൽ നിന്ന് പണമെടുത്ത് കൊടുത്തു പറഞ്ഞു, ഇനി നിങ്ങൾ ഈ കുട്ടിയെ തിരഞ്ഞു വന്നാൽ വെടി വെച്ച് കൊല്ലും

ഡബ്ബിംഗ് തീയേറ്ററിലെ വർക്ക് കഴിഞ്ഞ് ടാക്സിയിൽ യാത്ര ചെയ്യുന്ന സമയത്ത് ‘ബൈക്കുള തെരുവോരത്തെ കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കപ്പട്ട ഒരു കുട്ടിയുടെ കരച്ചിൽ കേട്ട സൽമ കാർ നിർത്താൽ ഡ്രൈവറോട്...

indian constitution indian constitution
Malayalam Article20 hours ago

അറിഞ്ഞിരിക്കേണ്ട നമ്മുടെ മൗലിക കടമകൾ

ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയാണല്ലോ നമ്മുടേത്. അതിനെക്കുറിച്ച് സാമാന്യമായിട്ടാണെങ്കിലും അറിഞ്ഞിരിക്കേണ്ടത് ഇന്ത്യയിലെ ഓരോ പൗരന്റെയും കടമയാണ്. രാഷ്ട്രീയ പ്രബുദ്ധരായ കേരളീയർക്ക് തീർച്ചയായും നമ്മുടെ ഭരണഘടനയിൽ താല്പര്യമുണ്ടാകാതിരിക്കുകയില്ല. സ്വാതന്ത്ര്യലബ്ധിക്കു...

seven years old girl case against her father seven years old girl case against her father
Malayalam Article1 day ago

വീട്ടിൽ ശോചനാലയം പണിഞ്ഞില്ല, അച്ഛനെതിരെ പരാതിയുമായി ഏഴു വയസ്സുകാരി

സ്വന്തം അച്ഛനെ അറസ്റ്റ് ചെയ്യണമെന്ന്, പോലീസ് സ്റ്റേഷനിൽ ചെന്ന് ഒരു ഏഴു വയസുകാരി പരാതിപ്പെടുകയാണ്. തമിഴ്നാട്ടിലെ ആമ്പൂരിൽ. ഹനീഫ സാറാ എന്ന കൊച്ചു പെൺകുട്ടിയുടെ വിചിത്രമായ പരാതി...

succesfull-story-of-manoj succesfull-story-of-manoj
Malayalam Article4 days ago

ശരീരത്തിലെ വൈകല്യത്തെ കണക്കിലെടുക്കാതെ വേൾഡ് ഫിറ്റ്നസ് ഏഷ്യ പെസഫിക്കിൽ രണ്ടാം സ്ഥാനം നേടിയെടുത്ത മനോജിന്റെ വിജയകഥ

ഇത് മനോജിന്റെ വിജയം, ശരീരത്തിന്റെ വൈകല്യണങ്ങൾ എല്ലാം മാറ്റി വെച്ച് മനസ്സ് കൊണ്ട് തളരാതെ പൂർത്തി എടുത്ത നേട്ടം , ഏവർക്കും പ്രചോദനമാണ് മനോജ്, ചെറുപ്പം മുതലേ...

athul sasidharan family athul sasidharan family
Malayalam Article5 days ago

വായിക്കാതെ പോകരുത് ഇതാരും, ആരെയും കരൾ അലിയിപ്പിക്കുന്ന ഒരു കുടുംബത്തിന്റെ കഥ

ഞങ്ങൾക്ക് മുന്നോട്ട് പോയെ പറ്റൂ…. നിങ്ങളിൽ ഒരാളാണ് ഞാനും.ജീവിക്കാനുള്ള പോരാട്ടത്തിലാണ് ഞാനും എന്റെ കുടുംബവും.കുറച്ച് ദിവസമായി എന്നെ അലട്ടുന്ന ഒരു ചോദ്യമാണ് ഇനി എന്ത് ചെയ്യും? എന്നത്...

trap-in-love trap-in-love
Malayalam Article6 days ago

പ്രണയത്തിൽ ലൈംഗികത ഒഴിവാക്കേണ്ടതൊന്നുമല്ല. പക്ഷെ, അതെപ്പൊ വേണമെന്ന് തീരുമാനിക്കാൻ നിങ്ങൾക്ക് പറ്റണം

പോൺ സൈറ്റുകൾ കണ്ടിട്ടില്ലാത്ത പെൺകുട്ടികളുണ്ടെങ്കിൽ ഒരു പ്രാവശ്യമെങ്കിലും അതിലൊന്ന് കയറി കാണണം. എന്നിട്ട്, സ്കൂൾ ഗേൾ, കോളേജ്, മല്ലൂ എന്നൊക്കെ സെർച്ച് ചെയ്ത് നോക്കണം. അപ്പൊ കിട്ടുന്ന...

Malayalam Article2 weeks ago

മനുഷ്യനായി പിറന്ന ആരെയും കരയിക്കുന്ന ഈ ചിത്രം കാണാതെ പോകരുത്.

സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന കാഴ്ചയാണ് ഇപ്പോൾ നിങൾ കാണുന്നത് അപകടത്തിൽ മരിച്ച ഇരട്ട സഹോദരനെ കാണാൻ ആശുപത്രിയിൽ നിന്നും സ്‌ട്രെച്ചറിൽ എത്തിയ ഇരട്ട സഹോദരൻ കണ്ടുനിന്നവരിൽ പോലും...

Malayalam Article2 weeks ago

വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം. യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

സ്ത്രീധനവും, താലിയും, സിന്ദൂരവും, കാല് പിടുത്തവും എല്ലാം ഒഴിവാക്കിയുള്ള ഒരു വിവാഹത്തെക്കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടോ എങ്കിൽ കാർത്തിക്കിന്റെ കുറിപ്പോന്നു വായിക്കാം. വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം.പന്ത്രണ്ട്...

Malayalam Article3 weeks ago

ഉപ്പുണ്ടോ ? എങ്കിൽ ഡയപ്പെർ ഉപയോഗശേഷം ഈസിയായി നശിപ്പിച്ചു കളയാം

കുട്ടികൾ ഉള്ള വീടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ഡയപ്പെർ എന്നാൽ ഇതെങ്ങനെ പ്രകൃതിക്ക് നാശം വരാത്ത രീതിയിൽ ഉന്മൂലനം ചെയ്യണം എന്ന് നമുക്ക് ഇതുവരെ അറിയില്ല....

Malayalam Article3 weeks ago

ചന്ദ്രപ്രകാശത്തിന് കീഴിലുള്ള താജ്മഹൽ കാണണോ? പുതിയ വ്യൂ പോയിൻറ് ഓഫറുകൾ

താജ് മഹൽ അണ്ടർ മൂൺ ലൈറ്റ്: പുതിയ “മെഹ്താബ് ബാഗ് താജ് വ്യൂ പോയിന്റിലേക്കുള്ള” പ്രവേശനം ആയിരിക്കും.രാവിലെ 7-10 നും വൈകുന്നേരം 7-10 നും സഞ്ചാരികൾക്ക് താജ്മഹൽ...

Malayalam Article3 weeks ago

കാലികുപ്പിയിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കുന്ന മലയാളി പെൺകുട്ടി !

മലയാളി നിങ്ങള്ക്ക് അപർണയെ അറിയുമോ കാലികുപ്പികളിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കുന്ന ഒരു പെൺകുട്ടി. അവൾ ജനിച്ചത് കേരളത്തിന്റെ തെക്കൻ ദേശമായ കൊല്ലം ജില്ലയിലാണ്.സാധാരണക്കാരിൽ സാധാരണക്കാരിയായി ജീവിച്ച ഒരമ്മയുടെ...

Current Affairs4 weeks ago

മകന്റെ തലയിലെ മുറിപ്പാട് സ്വന്തം തലയില്‍ ടാറ്റുവായി പതിപ്പിച്ച് കാന്‍സര്‍ ബാധിച്ച മകന് പിന്തുണയുമായി ഒരു പിതാവ്.

കാന്‍സസ്: സ്വന്തം തലയില്‍ മകന്റെ ശാസ്ത്രക്രിയ പാടിനു സമാനമായ ടാറ്റു പതിപ്പിച്ച് ക്യാന്‍സര്‍ ബാധിതനായ മകന് പിന്തുണയും ആത്മധൈര്യവും പകരുകയാണ് ഒരു പിതാവ്. അമേരിക്കയിലെ കാന്‍സസിലെ ജോഷ്...

Rethu Krishnan Photos Rethu Krishnan Photos
Malayalam Article1 month ago

വിവാഹ നിമിഷങ്ങൾ സ്വപ്നതുല്യമാക്കി RK WEDDING COMPANY ജൈത്രയാത്ര തുടരുന്നു..

ഫോട്ടോഗ്രാഫി ജീവവായു ആക്കിമാറ്റിയ രെധു കൃഷ്ണൻ എന്ന ചെറുപ്പക്കാരന്റെ കഴിവിൻറെയും കഠിനാദ്ധ്വാനത്തിന്റെയും ഫലമായി RK WEDDING COMPANY അതിന്റെ നാലാം വർഷത്തിലേക്ക് വിജയകരമായ ജൈത്രയാത്ര തുടരുന്നു. ഫോട്ടോകളെ...

Malayalam Article1 month ago

കോടിക്കണക്കിന് ആളുകളുടെ ജീവൻ പോയേക്കാം, ഇത് പടരാൻ വെറും 36 മണിക്കൂർ, മുന്നറീപ്പുമായി ശാസ്ത്രജ്ഞര്‍

ഇനി ഒരു മഹാരോഗം കൂടി വരാൻ പോകുന്നു. 36 മണിക്കൂറുകള്‍ കൊണ്ട് ലോകമെമ്ബാടും പടര്‍ന്നു പിടിക്കുന്ന ഫ്ളൂ പോലെയുള്ള ഈ രോഗം മില്യണ്‍ കണക്കിന് ആളുകളുടെ ജീവന്...

Malayalam Article1 month ago

സഞ്ചാരികളുടെ മനംകവര്‍ന്ന മലരിക്കലിലെ ആമ്പൽ കാഴ്ച്ച അടുത്തവര്‍ഷം മുതല്‍ ഫ്ളവര്‍ ഫെസ്റ്റിവലായി മാറ്റാന്‍ ടൂറിസം വകുപ്പ്.

സഞ്ചാരികളുടെ മനം കവർന്ന കോട്ടയം മലരിക്കലിലെ മനോഹരമായ ആമ്ബല്‍ കാഴ്ച കാണാന്‍ മറ്റ് ജില്ലകളില്‍ നിന്നുള്‍പ്പടെ നിരവധി പേരാണ് എത്തുന്നത്. ഇപ്പോഴിതാ ഒരു പുതിയ പദ്ധതിയുമായി ടൂറിസംവകുപ്പ്....

Trending

Current Affairs1 week ago

പാമ്പ് കടിയേറ്റാൽ കൊണ്ടുപോകേണ്ട അതാത് ജില്ലയിലെ ഹോസ്പിറ്റലുകളുടെ വിവരം

പാമ്പുകടിയേറ്റയാളുടെ ജീവൻ രക്ഷിക്കണം എന്ന് ആഗ്രം ഉണ്ടോ ? എങ്കിൽ ഇത് ഒന്ന് വയിക്കുക. ഇപ്പോൾ പല ഡോക്ടർമാരും പറയുന്നത് കൂടുതൽ പേരും പാമ്പ് കടിച്ചു എന്ന...

Current Affairs1 week ago

മഷി കഴിഞ്ഞ പേന ഇനി വലിച്ചെറിയല്ലേ സ്വാപ്നത്തിൽ പോലും ചിന്തിക്കാത്ത രണ്ട് ഉപയോഗങ്ങൾ !

നമ്മൾ ഒരു എല്ലാവരും തന്നെ പേന ഉപയോഗിക്കുന്നവരാണല്ലോ എന്നാൽ ഇതിന്റെ മഷി കഴിഞ്ഞുപോയാൽ നമ്മൾ അത് കളയാറാണ് പതിവ് പണ്ട് കാലങ്ങളിൽ റീഫില്ലർ മാറ്റി ഉപയോഗിക്കുമരുന്നു ഇപ്പോൾ...

Current Affairs1 week ago

കേരളം കലോത്സവ വേദിയിൽ താരമായി ബഡ്ഡി – കേരള പോലീസിന്റെ ഒരു മാസ്സ് സെക്യൂരിറ്റി ഗാർഡ്

ശബരിമല പ്രശ്നങ്ങൾ നില നിൽക്കുമ്പോൾ തന്നെ കേരള കലോത്സവം അരങ്ങേറിയതോടെ കേരള പോലീസിന് ഒരുനിമിഷം പോലും വിശ്രമമില്ലത്ത ഓട്ടമാണ്. കലോത്സവ നഗരിയിലെത്തുന്ന വി.ഐ.പികളെ കൂടാതെ കേരള പൊലീസിലെ...

Current Affairs1 month ago

പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി യു.എ.ഇ. സർക്കാർ

യു.എ.ഇ.ഇനിമുതൽ വാട്സാപ്പ് മുഖേനെയുള്ള ടെലിഫോൺ കോളുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് പിൻവലിക്കാൻ പോകുന്നു.ഇപ്പോൾ വിദേശികൾക്ക് മാതൃരാജ്യത്തേക്ക് വിളിക്കാൻ ബോട്ടിം ഉൾപ്പെടെയുള്ള വാട്സാപ്പ് സംവിധാനങ്ങൾ ഉണ്ട്.എന്നാൽ അംഗീകാരമുള്ള പല വോയിസ്...

Poxo case against a seventh grade student for molesting a sixth grade student Poxo case against a seventh grade student for molesting a sixth grade student
Current Affairs1 month ago

ആറാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഏഴാം ക്ലാസ് വിദ്യാർത്ഥിക്കെതിരെ പോക്സോ കേസ്

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്കെതിരെ കേസ്. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.  കണ്ണൂർ കൂത്തുപറമ്പിലാണ് സംഭവ . ഒരേ സ്കൂളിലാണ്  രണ്ടു...

Trending

Don`t copy text!