Current Affairs

ചാനൽ പ്രവർത്തകരേ.. ഇച്ചിരി ഉളുപ്പ് കാണിച്ചു കൂടെ? മാത്തുക്കുട്ടിയിൽ നിന്നും അൽപ്പം കൂടി സത്യസന്ധത പ്രതീക്ഷിച്ചിരുന്നു

മഴവിൽ മനോരമയിൽ ഏറ്റവും കൂടുതൽ റേറ്റിങ് ഉള്ള പരിപാടികളിൽ ഒന്നാണ് ഉടൻ പണം. കേരളത്തിലുട നീളം മത്സരാർത്ഥികളെ തേടി എടിഎം മെഷീനുമായി എത്തുന്ന ഈ പരിപാടി പ്രേക്ഷർ നെഞ്ചേറ്റുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പറവൂരിൽ നടന്ന എപ്പിസോഡിന്റെ പേരിൽ ഈ പരിപാടിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് പ്രേക്ഷകർ.

ഉടൻ പണത്തിനെതിരെയും അവതാരകൻ മാത്തുക്കുട്ടിക്കെതിരെയുമാണ് പ്രേക്ഷക രോഷം ഇരമ്പിയത്. കൂലിവേലക്കാരനായ ബാപ്പയെ കുറിച്ച് ആത്മാഭിമാനത്തോടെ പറഞ്ഞ് താരമായ ഷാഹിനയെ പുറത്താക്കിയ രീതിയാണ് പ്രേക്ഷക രോഷത്തിന് കാരണം. ചാനൽ അവതാരകർ തങ്ങളുടെ പരിപാടിയുടെ റേറ്റിങ്ങിനായി ഈ കുട്ടിയെ വേണ്ട വിധം ഉപയോഗിച്ച ശേഷം പണം കൂടുതൽ നഷ്ടമാകുമെന്ന് കരുതി പെൺകുട്ടിയെ പരിപാടിയിൽ നിന്നും പുറത്താക്കുക ആയിരുന്നെന്നാണ് സോഷ്യൽ മീഡിയ ആരോപിക്കുന്നത്.

പരിപാടിയിൽ ഒരു ലൈഫ് ലൈൻ പോലും എടുക്കാതെ മുന്നേറിയ കുട്ടിയെ ഡാൻസ് കളിച്ചത് ശരിയായില്ലെന്ന് പറഞ്ഞാണ് പുറത്താക്കിയത്. അതോടെ ചാനലിനു വേണ്ടി അവതാരകർ ലാഭിച്ചു കൊടുത്തതാവട്ടെ ഒരു ലക്ഷം രൂപയോളം.

ഷാഹിനയോട് ചോദിച്ച ചോദ്യങ്ങൾക്കെല്ലാം തന്നെ ഈ കുട്ടി വളരെ സമർത്ഥമായി ഉത്തരം പറഞ്ഞു. ഇതിനിടയിൽ ലൈഫ് ലൈൻ എടുക്കാൻ മാത്തുക്കുട്ടി കുട്ടിയെ നിർബന്ധിക്കുന്നുണ്ട്. എന്നാൽ നിർബന്ധം സഹിക്കാതായപ്പോൾ ഒന്നു പോയെ മാത്തു ഇങ്ങനെ കൺഫ്യൂഷൻ ആക്കല്ലേ എന്നു പറഞ്ഞ് ധൈര്യമായി മുന്നേറുകയാണ് ഈ പെൺകുട്ടി.

അടുത്ത ചോദ്യം ചോദിക്കുമ്പോഴും കുട്ടിയെ ഇവർ ലൈഫ് ലൈനിലേക്ക് നിർബന്ധ പൂർവ്വം തള്ളിവിടുന്നുണ്ടെങ്കിലും അ കൊച്ചു മിടുക്കി സമ്മർദ്ദത്തെ അതിജീവിച്ചു മുന്നേറി. ഒടുവിൽ 25000 രൂപയും നേടി. അമ്പതിനായിരം രൂപയിൽ എത്തിയപ്പോഴാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. ലൈഫ് ലൈൻ എടുക്കാതെ അമ്പതിനായിരം കിട്ടിയാൽ, അടുത്ത രണ്ടു ചോദ്യങ്ങൾക്ക് ലൈഫ് എടുക്കുകയും അവസാന ചോദ്യത്തിൽ പിന്മാറിയാൽ പോലും ഒരു ലക്ഷം കിട്ടുകയും ചെയ്യും. അങ്ങിനെ വന്നാൽ ചാനലുകാർക്ക് നഷ്ടമാവുക നല്ലൊരു തുകയാണ്.

ഇതോടെയാണ് മാത്തുക്കുട്ടി കളി മാറ്റിപ്പിടിച്ചത്. പെൺകുട്ടിയൊട് അടുത്തതായി എടിഎമ്മിൽ നിന്നും വരുന്ന ഗാനത്തിനനുസരിച്ച് ഡാൻസ് ചെയ്യാൻ പറയുകയായിരുന്നു. ഇവരുടെ താളത്തിന് അനുസരിച്ച് തുള്ളിയിട്ടും പെൺകുട്ടിയെ ഇവർ പരിപാടിയിൽ നിന്നും പുറത്താക്കി.

ഇത് ചാനൽ അധികൃതരുടെ കരുതി കൂട്ടിയുള്ള നീക്കമാണെന്നാണ് ആരോപണം. ഓരോ എപ്പിസോഡിലും എത്ര രൂപ വരെ ചിലവഴിക്കാമെന്ന് അവതാരകർക്ക് ചാനൽ അധികൃതർ നേരത്തെ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഷാഹിന അതുക്കും മേലെ പോകുമെന്ന് തോന്നിയപ്പോൾ വ്യക്തമായി തയ്യാറാക്കിയ ഒരു അജണ്ടയുടെ പിറകെയാണ് കുട്ടിയെ ഇവർ പുറത്താക്കിയത്.

ഡാൻസ് കളിച്ചത് ശരിയല്ലെന്ന് പറഞ്ഞാണ് മാത്തുക്കുട്ടി ഷാഹിനയെ പുറത്താക്കിയത്. എന്നാൽ ഡാൻസ് കളിക്കാൻ അറിയില്ലെങ്കിൽ ലൈഫ് ലൈൻ എടുക്കാനും ഡാൻസ് അറിയാവുന്ന ഏതെങ്കിലും ഒരു സുഹൃത്തിനെ കൊണ്ട് ഡാൻസ് കളിപ്പിക്കാനുമുള്ള അവകാശവും ഷാഹിനയ്ക്ക് ഉണ്ട്. എന്നാൽ മനഃപൂർവ്വം പരിപാടിയിൽ നിന്നും പുറത്താക്കാൻ വേണ്ടി ഇവർ ഇക്കാര്യം മറച്ചു വെയ്ക്കുകയായിരുന്നു.

അത്രയും നേരെ ശരിയുത്തരം പറഞ്ഞിട്ടും ലൈഫ് ലൈൻ എടുക്കാൻ ഷാഹിനയെ നിർബന്ധിച്ച ഇവർ ഇക്കാര്യം മനപ്പൂർവ്വം മറച്ചു വെയ്ക്കുക ആയിരുന്നു. ഈ കുട്ടിി പരിപാടിയിൽ നിന്നും പുറത്തായ ശേഷമാണ് ലൈഫ് ലൈൻ എടുക്കാമെന്ന കാര്യം ഇവർ പറയുന്നത്. ഇത് മനപ്പൂർവ്വമാണെന്നാണ് സോഷ്യൽ മീഡിയയിലെ ആരോപണം.

ഇതോടെയാണ മഴവിൽ മനോരമയും മാത്തുക്കുട്ടിയും സോഷ്യൽ മീഡിയയുടെ കോപത്തിന് ഇരയായത്. മാത്തുക്കുട്ടി താങ്കൾ മാന്യനാനെങ്കിൽ നിഷ്‌കളങ്കയായ ആ കുട്ടിയോടു മാപ്പ് പറയുക. അല്ലെങ്കിൽ ഇനിയും ഇത്തരം മഴവിൽ വൃത്തികേടുകൾ തുടരുക. ഇങ്ങനെയാണ് ഫേസ്‌ബുക്കിൽ ഈ പരിപാടിക്കെതിരെ ആൻസി കുര്യൻ എന്ന യുവതി പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇത് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. പെൺകുട്ടികളെ വെച്ച് പ്രോഗ്രാം മാർക്കറ്റ് ചെയ്യുകയാണ് ഇവരുടെ ലക്ഷ്യമെന്നും സോഷ്യൽ മീഡിയ ആരോപിക്കുന്നു.

അവതാരകരുടെയും കാണികളുടെയും ചോദ്യങ്ങൾക്ക് ചുട്ടമറുപടി നൽകി ഷാഹിന ചുരുങ്ങിയ സമയത്തിനുള്ളിൽ സമൂഹമാധ്യമങ്ങളിൽ താരമായി മാറിയിരുന്നു. ഒരു വാച്ചു വാങ്ങുക എന്ന മോഹവുമായി മാത്രമാണ് ഷാഹിന ഉടൻ പണത്തിൽ മൽസരിക്കാനെത്തിയത്, അധികമൊന്നും വേണ്ട ഒരു അയ്യായിരം രൂപയെങ്കിലും കിട്ടിയാൽ താൻ ഹാപ്പിയായെന്നും പറഞ്ഞു കക്ഷി.

ഏത് ജോലിക്കും അതിന്റേതായ അന്തസ്സുണ്ടെന്നു വ്യക്തമാക്കുന്നതായിരുന്നു പരിപാടിക്കിടെ ഷാഹിനയുടെ വാക്കുകൾ, വാപ്പക്ക് ആക്രിയാണ് ജോലി, അതുംപറഞ്ഞ് കാഴ്ചക്കാരിലാരോ കളിയാക്കിയപ്പോൾ സിനിമാ സ്‌റ്റൈലിൽ മറുപടി പറയാനും ഈ സുന്ദരി മറന്നില്ല. ആക്രിയെന്നു വിളിച്ച മാക്രീ എന്നു തുടങ്ങിയ പഞ്ച് ഡയലോഗിലൂടെ മമ്മൂട്ടിയെ അനുകരിച്ചു കാണികളെ കയ്യിലെടുക്കുകയും ചെയ്തു ഷാഹിന. റിയൽ ലവ് സ്റ്റാർട്ട്‌സ് ആഫ്റ്റർ നിക്കാഹ് എന്നു പറഞ്ഞ് അവതാരകരെയാകെ ഞെട്ടിക്കുകയും ചെയ്തു ഷാഹിന.

Trending

To Top
Don`t copy text!