ചെറായി ബീച്ചിൽ കാമുകൻ കാമുകിയെ കുത്തിക്കൊന്നു... - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

ചെറായി ബീച്ചിൽ കാമുകൻ കാമുകിയെ കുത്തിക്കൊന്നു…

കൊച്ചി ചെറായി ബീച്ചിൽ കാമുകൻ കാമുകിയെ കുത്തിക്കൊന്നു. പ്രണയ ബന്ധത്തിലുണ്ടായ അസ്വാരസ്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനു പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

രാവിലെ പത്തരയോടെയാണ് വരാപ്പുഴ സ്വദേശി ശീതൾ എന്ന മുപ്പതുകാരിക്ക് ചെറായി ബീച്ചിൽ വച്ച് കുത്തേറ്റത്. കഴുത്തിലടക്കം ഗുരുതരമായി മുറിവേറ്റ യുവതി പ്രാണരക്ഷാർഥം സമീപത്തെ റിസോർട്ടിലേക്ക് ഓടിക്കയറി.

റിസോർട്ട് ജീവനക്കാർ യുവതിയെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സ്ഥിതി വഷളെന്ന് കണ്ടതോടെ കൊച്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും അവിടെ എത്തും മുമ്പ് മരിച്ചു. യുവതിയെ കുത്തിയ കോട്ടയം സ്വദേശി പ്രശാന്തിനെ ചെറായി ബീച്ചിൽ നിന്നു തന്നെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ട യുവതി വിവാഹിതയെങ്കിലും ഭർത്താവുമായി അകന്നു കഴിയുകയാണ്. സ്വകാര്യ കേബിൾ ടിവി നെറ്റ് വർക്കിലെ ജീവനക്കാരനാണ് അറസ്റ്റിലായ പ്രശാന്ത്.

Source

Join Our WhatsApp Group

Trending

To Top
Don`t copy text!