'ചേച്ചി മുത്താണ്' ..ആരാധകന്റെ കമന്റിന് സണ്ണിയുടെ കിടിലൻ മറുപടി - മലയാളം ന്യൂസ് പോർട്ടൽ
Film News

‘ചേച്ചി മുത്താണ്’ ..ആരാധകന്റെ കമന്റിന് സണ്ണിയുടെ കിടിലൻ മറുപടി

ദൈവത്തിന്റെ സ്വന്തം നാട്ടിൽ എത്തിയപ്പോൾ കേരള ജനതയുടെ സ്നേഹവും സ്വീകരണവും കണ്ടു സണ്ണി ലിയോൺ തന്നെ അമ്പരന്നു പോയി .ഇക്കാര്യം താരം മറച്ചും വച്ചില്ല. മലയാളികളുടെ സ്‌നേഹത്തിനും സ്വീകരണത്തിനും നന്ദിയുണ്ടെന്ന് സണ്ണി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. തനിക്ക് പറയാന്‍ വാക്കുകളില്ലെന്നും കൊച്ചിയിലെ ആളുകള്‍ക്ക് ഒരുപാട് നന്ദിയുണ്ടെന്നും സണ്ണി പറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാടിനെ ഒരിക്കലും മറക്കില്ലെന്നും സണ്ണി ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.

ഈ മറുപടി വൈറലായതോടെ, സണ്ണിയുടെ പേജിലും മലയാളികള്‍ കയറിനിരങ്ങി. ചിലര്‍ തെറിവിളികളുമായാണ് പ്രതികരിച്ചതെങ്കിലും, അവരെ എല്ലാം പ്രതിരോധിച്ച് ആരാധകര്‍ സണ്ണിയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചു. സണ്ണി ചേച്ചി സൂപ്പറാണ്, ചങ്കാണ്, മരണമാസ് ആണ്… എന്നിങ്ങനെ പോകുന്ന കമന്റുകള്‍.

ഇതിനിടയാണ് ഒരു ആരാധകന്റെ കമന്റിന് സണ്ണി തന്നെ മറുപടി നല്‍കിയത്. ‘സണ്ണി ചേച്ചി മുത്താണ്’ എന്ന് ഒരു ആരാധകന്‍ നല്‍കിയ കമന്റിനാണ് സണ്ണി മറുപടി നല്‍കിയത്. ‘Thank you’ എന്ന് മാത്രമേ മറുപടി നല്‍കിയുള്ളൂ എങ്കിലും ആരാധകര്‍ക്ക് അത് മാത്രം മതിയായിരുന്നു. സണ്ണിയുടെ മറുപടി കിട്ടിയല്ലോ. അങ്ങനെ ഒരു ആശ്വാസം,

അതേസമയം, കൊച്ചിയിലെ പരിപാടി കഴിഞ്ഞ് സണ്ണി മടങ്ങിയെങ്കിലും, സോഷ്യല്‍മീഡിയ മലയാളികള്‍ രണ്ടു ചേരിയില്‍ നിന്ന് വാദപ്രതിവാദങ്ങള്‍ തുടരുകയാണ്. സണ്ണിയെ കാണാനെത്തിയവരുടെ സ്വഭാവവൈകല്യത്തെ ചിലര്‍ കുറ്റപ്പെടുത്തുമ്പോള്‍, നടിയായ സണ്ണിയെ കാണാന്‍ പോകുന്നതില്‍ ഒരു തെറ്റുമില്ലെന്നാണ് മറുവിഭാഗം അഭിപ്രായപ്പെടുന്നത്.

Join Our WhatsApp Group

Trending

To Top
Don`t copy text!