ചൈനീസ് സ്ത്രീകള്‍ക്ക് സ്താനാര്‍ബുദം ഇല്ല; കാരണം അത്ഭുതപ്പെടുത്തുന്നത് - മലയാളം ന്യൂസ് പോർട്ടൽ
Health

ചൈനീസ് സ്ത്രീകള്‍ക്ക് സ്താനാര്‍ബുദം ഇല്ല; കാരണം അത്ഭുതപ്പെടുത്തുന്നത്

എന്ത് കൊണ്ടാണ് ചൈനീസ് സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം കുറവ് രേഖപ്പെടുത്തുന്നു എന്ന ശാസ്ത്ര പഠനം വീണ്ടും ലോക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.

ബിയജിംഗ്: ചൈനയില്‍ സ്ത്രീകള്‍ക്കിടയിലുള്ള സ്താനാര്‍ബുദം തീര്‍ത്തും കുറവാണ്. എന്ത് കൊണ്ടാണ് ചൈനീസ് സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം കുറവ് രേഖപ്പെടുത്തുന്നു എന്ന ശാസ്ത്ര പഠനം വീണ്ടും ലോക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.

ജെയ്ന്‍ പ്ലാന്‍റ് എന്ന ശാസ്ത്രജ്ഞയ്ക്ക് 1987 സ്തനാര്‍ബുദം ബാധിച്ചു. അമ്മയും ഭാര്യയുമായ ജെയ്ന്‍ സ്താനാര്‍ബുദത്തെ പ്രതിരോധിക്കാന്‍ വിപ്ലവകരമായ പുതിയ ആഹാരരീതി കണ്ടുപിടിച്ചു.

ജെയ്‌ന്‍റെ ഭര്‍ത്താവ് പ്രശസ്തനായ ശാസ്ത്രജ്ഞനായിരുന്നു. അവര്‍ ഇരുവരും ചൈനയിലായിരുന്നു. അവരുടെ ഭര്‍ത്താവും സഹപ്രവര്‍ത്തകരും ചൈനയിലെ ആളുകള്‍ക്ക് എന്തുകൊണ്ട് സ്തനാര്‍ബുദം വരുന്നില്ല എന്നതിനെക്കുറിച്ച് കണ്ടെത്തി, ജെയ്ന്‍ അത് സ്വയം പരീക്ഷിച്ചു തുടങ്ങി. അദ്ഭുതകരമായി അര്‍ബുദത്തെ തോല്‍പ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു.

അവര്‍ നടത്തിയ പഠനങ്ങളില്‍, 1980ല്‍ ചൈനീസ് ഭക്ഷണത്തില്‍ വെറും 14% ഫാറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളില്‍ 36% ഫാറ്റ് ആയിരുന്നു. ജെയ്ന്‍ ഫാറ്റ് ഉള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്. കൂടാതെ ചൈനീസ് ജനങ്ങള്‍ പാലുത്പന്നങ്ങള്‍ കഴിക്കാറില്ലായിരുന്നു.

ചൈനയിലെ ആളുകള്‍ അവരുടെ കുട്ടികള്‍ക്ക് പോലും പാലുത്പന്നങ്ങള്‍ നല്‍കില്ലായിരുന്നു. 1980ല്‍ ചൈനീസ് ശാസ്ത്രജ്ഞന്മാരുടെ പരിപാടിയില്‍ ഐസ്‌ക്രീം നല്‍കിയപ്പോള്‍ അതില്‍ അടങ്ങിയ ഘടകങ്ങള്‍ പാലുത്പന്നങ്ങളാണെന്നറിഞ്ഞപ്പോള്‍ അവര്‍ അത് കഴിക്കാന്‍ തയാറായില്ല. ജനസംഖ്യയില്‍ 70% ആളുകള്‍ക്ക് പാലില്‍ അടങ്ങിയ ലാക്ടോസ് ദഹിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്.

Join Our WhatsApp Group

Trending

To Top
Don`t copy text!