Film News

ജയൻ എന്റ വല്യച്ഛൻ ആണെന്ന് സീരിയല്‍ നടി; ഇവരെ അറിയില്ലെന്ന് സഹോദര പുത്രി; സോഷ്യല്‍ മീഡയയില്‍ ഇവരുടെ ഏറ്റുമുട്ടല്‍! വീഡിയോ വൈറൽ !

മഴവിൽ മനോരമയുടെ റിമി ടോമി അവതാരകയായ ഒന്നും ഒന്നും മൂന്നു എന്ന പ്രോഗ്രാമിൽ അധിധികൾ അതിഥികളായി വണ്ണാന്തു രണ്ടു സീരിയൽ നായികമാർ ആയിരുന്നു. അന്തരിച്ച നടന്‍ ജയന്റെ ബന്ധുവാണെന്ന് ചാനല്‍ പരിപാടിക്കിടെ നടിയുടെ അവകാശവാദം തിരുത്തി മറ്റൊരു ബന്ധു ഫേസ് ബുക്ക് ലൈവില്‍ എത്തി. ഒടുവില്‍ ഇവര്‍തമ്മിലുള്ള തര്‍ക്കം മൂര്‍ഛിക്കുകയാണ്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഇരുവരെയും അനുകൂലിച്ചും വിമര്‍ശിച്ചും വ്യാപക കമന്റുകളാണ് വരുന്നത്. കഴിഞ്ഞ ദിവസം ഒരു പ്രമുഖ ചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കവെ താന്‍ ജയന്റെ സഹോദരന്റെ മകളാണെന്ന് സീരിയല്‍ നടി ഉമ പരിചയപ്പെടുത്തിയിരുന്നു.

https://www.youtube.com/watch?v=F3Jkwe4dHFQ

ജയനെ വല്യച്ഛന്‍ എന്ന് അഭിസംബോധന ചെയ്ത് സംസാരിച്ച ഉമ ജയന്റെ അമ്മയും തന്റെ അച്ഛന്റെ അമ്മയും അനുജത്തി ജ്യേഷ്ഠത്തി മക്കളാണെന്നും പറഞ്ഞിരുന്നു. കൂടാതെ പ്രശസ്ത നടി ജയഭാരതി തന്റെ അച്ഛന്റെ കസിന്‍ ആണെന്നും ഉമ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍, പരിപാടി സംപ്രേക്ഷണം ചെയ്തതോടെ ഈ അവകാശവാദം തെറ്റാണെന്ന് ആരോപിച്ച്‌ ജയന്റെ സഹോദരന്‍ സോമന്‍ നായരുടെ മകള്‍ ലക്ഷ്മി രംഗത്ത് വന്നു. നടന്‍ ജയന് ഒരേയൊരു സഹോദരനെ ഉള്ളൂവെന്നും, ആ സഹോദരന് താന്‍ ഉള്‍പ്പടെ മൂന്ന് മക്കളാണെന്നും അതില്‍ ഒരാള്‍ സീരിയലിലും മറ്റും സജീവമായി പ്രവര്‍ത്തിക്കുന്ന നടന്‍ ആദിത്യനാണെന്നും ലക്ഷ്മി പറഞ്ഞു.

ഇത് വരെ ഉമ എന്നൊരു വ്യക്തിയെ താന്‍ കണ്ടിട്ടില്ലെന്നും എന്തടിസ്ഥാനത്തിലാണ് അവര്‍ ഇത്തരം അവകാശവാദം ഉന്നയിക്കുന്നതെന്നും ലക്ഷ്മി ചോദിച്ചു. പരിപാടിയില്‍ ഉമ പറഞ്ഞിരുന്നത് ജയന്‍ മരിച്ചത് 1981 ലാണെന്നാണ്. എന്നാല്‍ ജയന്‍ മരിച്ചത് 1980 നവംബര്‍ 16 നാണെന്നും അത് പോലും അറിയാതെയാണ് ബന്ധുത്വം പറയുന്നതെന്ന് ലക്ഷ്മി ആരോപിക്കുന്നു.
ഇതോടെ ലക്ഷ്മിയുടെ ഈ ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ചുകൊണ്ട് ഫെയ്സ്ബുക് ലൈവിലൂടെ സീരിയല്‍ താരം ഉമ നായര്‍ രംഗത്ത് വന്നു. തന്നെയും ആ ചാനലിനെയും അവതാരകയെയും അപമാനിക്കുന്ന വിഷയമായതിനാലാണ് താനൊരു മറുപടിയുമായി രംഗത്ത് വന്നതെന്ന് ഉമ പറഞ്ഞു.
ലക്ഷ്മി എന്ന് പറയുന്ന പെണ്‍കുട്ടി കുടുംബത്തിന്റെ വേരുകളെക്കുറിച്ചൊന്നും അന്വേഷിക്കാതെയാണ് ഇത്തരം ആരോപണങ്ങളുമായി വന്നതെന്നും 27 വര്‍ഷമായി താന്‍ സീരിയല്‍ രംഗത്ത് വന്നിട്ട് ഇതുവരെ ജയന്‍ എന്ന നടന്റെ ബന്ധുത്വം പറഞ്ഞ് അവസരം വാങ്ങാനോ ആളാകാനോ ശ്രമിച്ചിട്ടില്ലെന്നും ഉമ പറഞ്ഞു. പഴയകാലത്തെ ഫോട്ടോയും തെളിവായി ലൈവിലൂടെ കാണിച്ചു. ഇതിനുള്ള മറുപടിയുമായി വീണ്ടും ലക്ഷ്മി രംഗത്ത് വന്നിരിരിക്കുകയാണ്.

https://youtu.be/EzrUvTiDJY4

ജയന് ഒരു സഹോദരന്‍ മാത്രമേ ഉള്ളു അദ്ദേഹത്തിന് ഒരേ ഒരു മകളും അത് ലക്ഷ്മിയാണ്. ഒരുപക്ഷെ ആ സ്ഥാനം നഷ്ടമാകുമോ എന്ന ഭയം മൂലമാകാം ലക്ഷ്മി ഇത്തരം പ്രതികരണം നടത്തിയത്. എന്നാല്‍ തനിക്ക് അങ്ങനെ ഒരു സ്ഥാനം ആവശ്യമില്ലെന്നും താന്‍ മാനഷ്ടക്കേസിന് പോയാല്‍ കോടതിയില്‍ ലക്ഷ്മി ഉത്തരം പറയേണ്ടി വരുമെന്നും ഉമ പറഞ്ഞു. ഇവരുടെ കുടുംബ പോരിനിടയില്‍ പെട്ടുപോയത് സോഷ്യല്‍ മീഡിയയിലെ ആളുകളാണ്. നിങ്ങളുടെ കുടുംബ പ്രശ്നം തീര്‍ക്കേണ്ട സ്ഥലമാണോ ഫെയ്സ്ബുക്ക് എന്നാണ് ആളുകള്‍ ചോദിക്കുന്നത്. ഇരുവര്‍ക്കെതിരേയും രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നുമുണ്ട്.

Trending

To Top
Don`t copy text!