Film News

ജയില്‍ പുള്ളിയായ ജനപ്രിയന് സമര്‍പ്പിതം; ഭാര്യയെ അവിഹിതക്കാരിയാക്കി,സ്വന്തം അവിഹിതം ന്യായീകരിക്കുന്നവര്‍ക്ക് സമര്‍പ്പിതം; ഭാര്യയുടെ ചിത്രങ്ങള്‍ കൂവിതോല്‍പ്പിക്കാന്‍ ആളെ വാടകയ്ക്ക് ഇറക്കിയവര്‍ക്ക് സമര്‍പ്പിതം; ദിലീപിന്റെ വാക്കുകളെ തന്നെ ആയുധമാക്കി തിരിച്ചടിച്ച്‌ മഞ്ജു ആരാധകര്‍

മഞ്ജു വാര്യര്‍ മാധവിക്കുട്ടിയായി എത്താന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവന്നു. നിരവധിപ്പേരാണ് മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറിനെ സപ്പോര്‍ട്ട് ചെയ്ത് എത്തിയിരിക്കുന്നത്. കമ്മാര സംഭവത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയ സമയത്ത് ദിലീപ് പോസ്റ്റ് ചെയ്ത കുറിപ്പിന് സമാനമായ വാക്കുകള്‍ കൊണ്ട് ദിലീപിനെ തന്നെ വിമര്‍ശിച്ചിരിക്കുകയാണ് മഞ്ജു ഫാന്‍സ്.

ചരിത്രം ചമച്ചവര്‍ക്ക് സമര്‍പ്പിതം. വളച്ചവര്‍ക്ക് സമര്‍പ്പിതം. ഒടിച്ചവര്‍ക്ക് സമര്‍പ്പിതം.
വളച്ചൊടിച്ചവര്‍ക്ക്. സമര്‍പ്പിതം. എന്നായിരുന്നു ദിലീപ് കുറിപ്പില്‍ പറഞ്ഞത്.

അതേ നാണയത്തില്‍ മഞ്ജു ഫാന്‍സ് തിരിച്ചടിച്ചത് ഇങ്ങനെ:

ജയില്‍ പുള്ളിയായ ജനപ്രിയന് സമര്‍പ്പിതം. വെറും കൈയ്യോടെ ഭാര്യയെ ഇറക്കി വിട്ടെങ്കിലും അന്യരുടെ ഭാര്യയെ സഹായിക്കുന്ന കരുണാമയന് സമര്‍പ്പിതം. ഭാര്യയെ മോശക്കാരിയാക്കാന്‍ കൊട്ടേഷന്‍ കൊടുത്തയാള്‍ക്ക് സമര്‍പ്പിതം.ഭാര്യയുടെ ചിത്രങ്ങള്‍ കൂവിതോല്‍പ്പിക്കാന്‍ ആളെ വാടകക്ക് ഇറക്കിയവര്‍ക്ക് സമര്‍പ്പിതം.

ഒരാളെപ്പറ്റിയും മോശമായി ഒരു വാക്ക് ഉച്ചരിക്കാത്ത ഭാര്യയെ അവിഹിതക്കാരിയാക്കി, സ്വന്തം അവിഹിതം ന്യായീകരിക്കുന്നവര്‍ക്ക് സമര്‍പ്പിതം.
അഭിനയിക്കാനുള്ള പ്രായം കഴിഞ്ഞന്ന് ഉറപ്പായ സാഹചര്യത്തിലും ഭാര്യ പണ്ടുണ്ടാക്കിയ സ്വത്ത് പോലും കൈവശപ്പെടുത്താന്‍ മടി കാണിക്കാത്തവര്‍ക്ക് സമര്‍പ്പിതം.

കഴിവും ദൈവാനുഗ്രഹവും ജനപിന്തുണയും കൊണ്ട് ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണം കൈയ്ക്കലാക്കിയ ഭാര്യയെ തന്ത്രവും കുതന്ത്രവും കൊണ്ട് കൊച്ചാക്കാന്‍ ശ്രമിക്കുന്ന അല്‍പന്‍മാര്‍ക്ക് സമര്‍പ്പിതം.

നിരവധിപ്പേര്‍ പുതിയ ചിത്രത്തിന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. ചിലര്‍ ദിലീപിനെ പിന്തുണച്ചും എത്തിയിട്ടുണ്ട്.

Trending

To Top
Don`t copy text!