Film News

ജിമ്മിക്കി കമ്മലിന്റെ ഓളം തീര്‍ന്നിട്ടില്ല; കാട്രിന്‍ മൊഴിയില്‍ ചുവടുവെച്ച്‌ ഹൃദയം കീഴടക്കി ജ്യോതിക

‘എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയി’. ഈ വരികളുടെ അര്‍ത്ഥം മനസ്സിലായിട്ടാകില്ലെങ്കിലും ആരെയും ഒന്ന് ചുവടുവെപ്പിക്കാന്‍ പര്യാപ്തമായ സംഗീതം ഇന്ത്യയെ പിടിച്ചുകുലുക്കിയിരുന്നു. ബോളിവുഡും കടന്ന് ഹോളിവുഡില്‍ വരെ ജിമ്മിക്കി കമ്മല്‍ എത്തി. പഴയ വീഞ്ഞിന് വീര്യം കൂടുമെന്ന് പറഞ്ഞത് ജിമ്മിക്കി കമ്മല്‍ തിരിച്ചെത്തുകയാണ്. ജ്യോതികയുടെ കാട്രിന്‍ മൊഴിയിലാണ് ജിമ്മിക്കി കമ്മല്‍ വീണ്ടും ഓളം തീര്‍ക്കുന്നത്.

വെളിപാടിന്റെ പുസ്തകത്തില്‍ നിന്നുമുള്ള ജിമ്മിക്കി കമ്മല്‍ പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന ജ്യോതികയെയും സംഘത്തെയും ചിത്രത്തില്‍ കാണാം. ജ്യോതികയ്‌ക്കൊപ്പം ലക്ഷ്മി മഞ്ചു, സാന്ത്ര എന്നിവരും ഗാനരംഗത്തുണ്ട്. രണ്ടാം വരവില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രങ്ങളിലാണ് ജ്യോതിക അഭിനയിക്കുന്നത്. കാട്രിന്‍ മൊഴിയും അത്തരമൊരു കഥയാണ് പറയുന്നത്.

മൊഴി എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ രാധാ മോഹനും, ജ്യോതികയും ഒരുമിക്കുന്ന ചിത്രം കൂടിയാണ് കാട്രിന്‍ മൊഴി. ‘സൗത്ത് ഇന്ത്യയെ കണക്‌ട് ചെയ്യാന്‍ പാകത്തിനുള്ള ഒരു ഗാനം വേണമെന്ന് ചിന്തിച്ചപ്പോള്‍ ജിമ്മിക്കി കമ്മലാണ് ആദ്യം മനസ്സിലെത്തിയത്. ചിത്രത്തില്‍ റേഡിയോ ജോക്കിയായാണ് ജ്യോതിക എത്തുന്നത്. ഇവരുടെ വിജയം ആഘോഷിക്കുന്ന സഹജീവനക്കാര്‍ റെക്കോര്‍ഡറില്‍ നിന്നുമുള്ള ഗാനത്തോടൊപ്പം ചുവടുവെയ്ക്കുന്നതാണ് രംഗം’, രാധാ മോഹന്‍ വ്യക്തമാക്കി.

എന്തായാലും ജിമ്മിക്കി കമ്മലിനൊപ്പം ആ ഗാനരംഗത്തില്‍ ഉപയോഗിച്ചിട്ടുള്ള നൃത്തവും മലയാളത്തിന്റേത് തന്നെ.

Trending

To Top
Don`t copy text!