Current Affairs

ജീവിതം പാമ്പ് പിടുത്തമായി മാറിയതിനാൽ സുരേഷിന് നഷ്ടപ്പെട്ടത് പലതാണ് ……അദ്ദേഹം സമൂഹത്തിനു ചെയ്യുന്ന ഉപകാരമാവട്ടെ വിലമതിക്കാനാവാത്തതും ……..

വാവ സുരേഷിനെക്കുറിച്ചു അറിയാത്ത മലയാളികൾ ഉണ്ടാവില്ല അദ്ദേഹത്തെക്കുറിച്ചു പറഞ്ഞു മനസിലാക്കണ്ടേ ആവശ്യകതയും ഇല്ല .രാവെന്നോ പകലെന്നോ ഇല്ലാതെ ആര് എഎപി വിളിച്ചാലും ഓടി എത്തുന്ന നമ്മുടെ സുരേഷേട്ടൻ .

ഒരു രൂപ പോലും പ്രതിഭലം വാങ്ങാതെയാണ് അദ്ദേഹം ഇതുവരെയും പാമ്പു പിടിക്കാൻ പോയിട്ടുള്ളത് .സന്തോഷത്തോടെ ആരെങ്കിലും എന്തെങ്കിലും കൊടുത്താൽ വാങ്ങും എന്നാൽ ആ കാശ് ഒരിക്കലും സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി അദ്ദേഹം ഉപയോഗിച്ചിട്ടില്ല .തിരുവനന്തപുരത്തുള്ള കാൻസർ സെന്ററിലെ രോഗികൾക്കായി ആ പണം മാറ്റിവെക്കും . വലിയ ഒരു തുകയാകുമ്പോൾ അത് കൊണ്ട് പോയി അവിടെ ഉള്ള രോഗികളുടെ ചികിത്സ ചെലവിനായി കൊടുക്കും .

വാവ സുരേഷിന്റെ സേവനങ്ങൾ മുന്നിർത്തി കാട്ടാക്കടയിൽ നിർമ്മിക്കാനിരിക്കുക്ക സ്നേക്ക് പാർക്കിൽ ജോലി നൽകാമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ വാഗ്ദാനം നൽകിയെങ്കിലും സ്ഥിരം ജോലിയുണ്ടെങ്കിൽ തനിക്ക് സാധാരണക്കാരെ സേവിക്കാനാകില്ലെന്ന കാരണം പറഞ്ഞ് സുരേഷ് ആ ജോലി നിരസിച്ചു.

ഇത്രയൊക്കെ നമുക്ക് വേണ്ടി ചെയ്യുന്ന ആ മനുഷ്യന്റെ ജീവിതം ആരും കാണുന്നില്ല .”ജീവിതം പാമ്പ് പിടുത്തമായി മാറിയതിനാൽ സുരേഷിന് നഷ്ടപ്പെട്ടത് പലതാണ് .സ്ഥിരമായ ഒരു ജോലി മുതൽ സ്വാസ്തമായ ഒരു ജീവിതം വരെ .തികഞ്ഞ അനിശ്ചിതത്തിലാണ് ഈ മനുഷ്യന്റെ ജീവിതം .

ഇപ്പോഴും അന്തിയുറങ്ങുന്നത് ഒരു ചെറിയ കുടിലിൽ ആണ് .സ്വന്തമായി കൂട്ടിവെക്കാൻ ഒന്നുമില്ല വീടെന്നു പറഞ്ഞാൽ ഓല മേഞ്ഞ ഒരു കൂര മാത്രമാണുള്ളത് .എന്നാൽ അദ്ദേഹം സമൂഹത്തിനു വേണ്ടി ചെയ്യുന്നതോ വിലമതിക്കാനാവാത്തത് .ഈ മനുഷ്യന്റെ ജീവിതം ഇത്തരത്തിൽ വിട്ടുകൊടുക്കാൻ നമ്മൾ മലയാളികൾ അനുവദിക്കരുത് .

സർക്കാർ ഇടപെടൽ അനിവാര്യമാണ് . വനം വകുപ്പിൽ ഒരു താൽകാലിക ജോലിയെങ്കിലും നല്കാൻ സർക്കാർ തയാറാവണം .”

സുരേഷ് അല്ലെങ്കിൽ വാവ സുരേഷ് ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ഒരു പരിസ്ഥിതി സംരക്ഷകനും, പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേകം നൈപുണ്യം നേടിയ വ്യക്തിയുമാണ്. തിരുവനന്തപുരം സ്വദേശിയാണിദ്ദേഹം. മനുഷ്യ വാസമുള്ളിടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിഷപ്പാമ്പുകളെ പിടി കൂടി സംരക്ഷിക്കുന്ന ഇദ്ദേഹത്തിന് വന്യ ജീവി വകുപ്പിന്റെ പിന്തുണയുമുണ്ട്. ഇതേ വരെ 30,000 ത്തോളം പാമ്പുകളെ ഇദ്ദേഹം സംരക്ഷിച്ചതായി കണക്കുകൾ പറയുന്നു .

ജനമധ്യത്തിൽ പെട്ടു പോകുന്ന അപൂർവ്വ ഇനം പാമ്പുകളെ പിടി കൂടി കാട്ടിൽ തുറന്ന് വിടുക, ഉപേക്ഷിക്കപ്പെടുന്ന പാമ്പും മുട്ടകൾ വിരിയുന്നത് വരെ സംരക്ഷിക്കുക, പാമ്പുകളെക്കുറിച്ച് ബോധവത്കരണ ക്ലാസുകൾ നടത്തുക എന്നീ പാരിസ്ഥിതികമായ പ്രാധാന്യമുള്ള പല പ്രവൃത്തികളും ഇദ്ദേഹം നടത്തി വരുന്നു. പലവട്ടം സർപ്പ ദംശനമേറ്റിട്ടും വിദഗ്ദ്ധ ചികിത്സ നൽകി അദ്ദേഹം രക്ഷപ്പെട്ടിട്ടുണ്ട് .

Trending

To Top
Don`t copy text!